പ്രേക്ഷകർക്ക് എക്കലും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഗോഡ് ഫാതെർ. മുഖേഷ്, ജഗതീഷ്, തിലകൻ, ഇന്നസെന്റ്, എൻ എൻ പിള്ള, കനക, തുടങ്ങിയ വലിയ താരനിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്. 1991 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറുകയായിരുന്നു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ ചിത്രം സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് നിർമ്മിച്ചത്. ചിത്രം ബ്ലോക്ക് ബസ്റ്ററായ് എന്ന് മാത്രമല്ല, അത് വരെ ഇറങ്ങിയ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ ചിത്രം എന്ന റെക്കോർഡും സിനിമ നേടി എടുക്കുകയായിരുന്നു.
ഏകദേശം തുടർച്ചയായി 417 ദിവസം ആണ് ചിത്രം തിയേറ്ററിൽ പ്രദർശിപ്പിച്ചത്. അതായത് ഒരു വർഷത്തിൽ കൂടുതൽ ചിത്രം തിയേറ്ററിൽ ഓടി. അത് കൊണ്ട് തന്നെ ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരളം സർക്കാരിന്റെ പുരസ്‌ക്കാരവും ചിത്രം സ്വന്തമാക്കി. അഞ്ഞൂറാന്റെയും ആനപ്പാറ അച്ചാമ്മയുടെയും ശത്രുതയുടെ കഥ പറയുന്ന ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു. ഒരു തരംഗം തന്നെ ആണ് ആ കാലത്ത് ചിത്രം ഉണ്ടാക്കിയത്.
കനകയും മുകേഷും ആണ് ചിത്രത്തിൽ നായിക നായകന്മാർ ആയി അഭിനയിച്ചത് എങ്കിലും ശരിക്കും കഥ അഞ്ഞൂറാനെയും അച്ചാമ്മയേയും ആസ്പ്പത്തമാക്കിയാണ് നടക്കുന്നത്. മുഴുനീള ഡയലോഗുകളും കോമഡി രംഗങ്ങളുമായി ബഹുലമായ ചിത്രം ഇന്നും ടി വി യിൽ വരുമ്പോൾ കാണാത്ത പ്രേക്ഷകർ കുറവാണ്. എന്നാൽ ചിത്രത്തിനെ കുറിച്ച് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫിലോമിന ആണ് ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
എന്നാൽ ചിത്രത്തിൽ ഒരു രംഗത്തിൽ ഫിലോമിനയ്ക്ക് എത്ര ശ്രമിച്ചിട്ടും ഒരു ഡയലോഗ് പറയാൻ കഴിഞ്ഞില്ല എന്നും കുറെ തവണ ശ്രമിച്ചെങ്കിലും ഡയലോഗ് ഭംഗിയായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ വന്നതോടെ ആ ഡയലോഗ് തന്നെ കട്ട് ചെയ്തു കളഞ്ഞു എന്നുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എങ്കിൽ കൂടിയും ആ പ്രായത്തിൽ വളരെ മനോഹരമായാണ് ഫിലോമിന ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ.
ചിത്രത്തിൽ നിന്ന് കളഞ്ഞ ഡയലോഗ് ഇങ്ങനെ ആയിരുന്നു, അവിടെ അഞ്ഞൂറാന്റെ ഭാര്യ നാല് മക്കളെ പ്രസവിച്ചപ്പോള്‍ ഞാനും പ്രസവിച്ചു ഇവിടെ നാല് മക്കളെ. അവിടെ അവന്‍ ബാലരാമന്‍ എന്ന് പേരിട്ടപ്പോള്‍ ഞാനിവിടെ പരശുരാമന്‍ എന്ന് പേരിട്ടു, അവിടെ സ്വാമിനാഥന്‍ എന്ന് പേരിട്ടപ്പോള്‍ ഞാനിവിടെ രാമനാഥന്‍ എന്ന് പേരിട്ടു. അവര്‍ പ്രേമചന്ദ്രന്‍ എന്ന് പേരിട്ടപ്പോള്‍ ഞാനിവിടെ ഹേമചന്ദ്രന്‍ എന്ന് പേരിട്ടു’ ‘അവര്‍ രാമഭദ്രന്‍ എന്ന് പേരിട്ടപ്പോള്‍ ഞാന്‍ പേരിട്ടപ്പോള്‍ ഞാന്‍ വീരഭദ്രന്‍ എന്ന് പേരിട്ടു. അവിടെ പോലും ഞാന്‍ വിട്ടുകൊടുത്തിട്ടില്ലെടാ എന്ന് പറയുന്ന ഡയലോഗ് ആണ് താരത്തിന് പറഞ്ഞു ഫലിപ്പിക്കാൻ പറ്റാതിരുന്നത്.