നയൻതാര ഒക്കെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് തോന്നിയത്

അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് ഗോൾഡ്. പൃഥ്വിരാജ്ഉം നയൻതാരയും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം കഴിഞ്ഞ ദിവസം ആണ് പ്രദർശനത്തിന് എത്തിയത്. എന്നാൽ അധികം പ്രമോഷൻ പരിപാടികളോ പബ്ലിസിറ്റിയോ ഒന്നും ഇല്ലാതെ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത് എന്നത് തന്നെ ആണ് ശ്രദ്ധ നേടിയ കാര്യം.

കഴിഞ്ഞ ദിവസം ആണ് ചിത്രം റിലീസ് ആകുന്നത്. ചിത്രം കണ്ടതിന് ശേഷം സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. മനു ഉദയ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അൽഫോൺസ് പുത്രൻ്റെ ഒരു കഴിവായി എനിക്ക് തോന്നിയത് അയാളുടെ സിനിമയിൽ ഒരു സീനിൽ വന്നു പോകുന്ന കഥാപാത്രങ്ങൾക്ക് വരെ പ്രാധാന്യം ഉണ്ടാകും.

പിന്നെ സ്പീഡിൽ ലാഗടിപ്പിക്കാത്ത കഥ പറച്ചിലും. ഇതു രണ്ടും ഗോൾഡിൽ പ്രതീക്ഷിക്കരുത്. 200 സ്പീക്കർ ബോക്സും മാറ്റി വയ്ക്കുന്നത് കാണിക്കുന്നത് എന്ത് ബ്രില്യൻസാണെന്നു എനിക്കു മനസ്സിലായില്ല. പിന്നെ നയൻതാര, സായ്ക്കുമാർ അങ്ങനെ ഒരു പാട് പേർ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ തോന്നി. ക്ലൈമാക്സിന് പുറമേയുള്ള ടൈലെൻ്റിലെ നന്മ മരപെർഫോമൻസും എനിക്കിഷ്ടപ്പെട്ടില്ല.

പിന്നെ ഒരു പ്രധാനപ്പെട്ട സത്യം പറയാനാണെങ്കിൽ പ്രിത്വിരാജിനെ ഈ കഥാപാത്രത്തിന് തിരഞ്ഞെടുത്തതിലുള്ള ചോദോ വികാരം എന്താണെന്ന് മനസ്സിലായില്ല. നേരം, പ്രേമം എന്നി നിൻ്റെ സിനിമകൾ കണ്ട പാച്ചു പിള്ളക്ക് ഗോൾഡ് താങ്ങുന്നില്ല ഡാ സോറി. കണ്ടിരിക്കാൻ പറ്റാത്ത പന്ന പടമൊന്നുമല്ല ഗോൾഡ്. അൽഫോൺസ് പുത്രനെ പരിചയമില്ലാത്തവർക്ക് അയാളുടെ മുൻ സിനിമകൾ കണ്ടിട്ടില്ലാത്തവർക്ക് ആസ്വാദിച്ചു കാണാവുന്ന ഒരു പുതുമയുള്ള സിനിമ തന്നെയാണ് ഗോൾഡ്.

കാരണം അങ്ങേര് വലിയ അവകാശവാദങ്ങളൊന്നും മുൻ സിനിമകളെ പോലെ ഇതിനും കൊടുത്തിട്ടില്ല. ഇനിയും കാത്തിരിക്കും ഞാൻ അൽ ഫോൻസ് പുത്രൻ്റെ പുതിയൊരു സിനിമക്കായി. ഇതു പോലെ തന്നെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പോയി കാണുകേം ചെയ്യുo എന്നുമാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Leave a Comment