ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ഗോപി സുന്ദറും അമൃത സുരേഷും

കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയും ഏറെ ചർച്ചയായി മാറുകയും ചെയ്ത താരങ്ങളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒരുമിക്കുകയും വിവാഹം കഴിച്ചതും ഏറെ തരംഗം സൃഷ്ടിച്ചിരുന്നു എന്ന് തന്നെ പറയാം. ആദ്യം പ്രണയിക്കുകയും പിന്നീട് ആരുമറിയാതെ വിവാഹം ചെയ്ത ഇരുവരും പിനീട് പ്രേക്ഷകരുടെ മുൻപിൽ സത്യം വെളിപ്പെടുത്തുകയായിരുന്നു. വിവാഹ വാർത്ത സോഷ്യൽമീഡിയയിൽ പെട്ടെന്നു പരന്നിരുന്നു.

പിനീട് ഇവരെ കുറിച്ചായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറഞ്ഞത്. ഗോപി സുന്ദറിന് അമൃതയെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ വേറെ ഒരു റിലേഷൻ ഉണ്ടായിരുന്നു. എന്നാൽ പിനീട് അത് അവസാനിപ്പിക്കുകയും ചെയ്തതും സോഷ്യൽ മീഡിയയിൽ വാർത്തയായി മാറിയിരുന്നു. അതിനു ശേഷം അമൃതയെ വിവാഹം ചെയ്ത ഇദ്ദേഹം പിനീട് സോഷ്യൽ മീഡിയയിൽ നിരവധി സദചാര വിമർശനങ്ങൾക്ക് ഇര ആകേണ്ടി വന്നിരുന്നു.

ഗോപി സുന്ദർ മാത്രമല്ല അമൃതയും നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു എന്ന് തന്നെ പറയാം. ഇവരുടെ ഓരോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോഴും നിരവധി പേരാണ് ഇവരെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആയി ഗോപി സുന്ദർ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

അമൃതയ്ക്കും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ ആണ് ഗോപി സുന്ദർ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രത്തിനെ പ്രശംസിച്ച് കൊണ്ട് എത്തിയത്. എന്നാൽ ഗോപി സുന്ദറിനെ വിമർശിച്ച് കൊണ്ടും ആളുകൾ എത്തിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരാൾ താരത്തിന്റെ ചിത്രത്തിന് നൽകിയ കമെന്റും അതിനു ഗോപി സുന്ദർ നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

എടാ ഗോപി നീ ഉണ്ടാക്കിയ രണ്ടു മക്കൾ ഇല്ലെടാ, അവരുടെ കൂടെ ഉള്ള ഫോട്ടോ ഇട്ടിരുന്നെങ്കിൽ കുറച്ച് അന്തസ് ഉണ്ടായിരുന്നെടാ, വെറുപ്പിക്കാതെ പോടാ എന്നാണ് ഒരാൾ നൽകിയ കമെന്റ്. എന്നാൽ ഈ കമെന്റിനു ഗോപി സുന്ദർ മറുപടിയുമായി എത്തുകയും ചെയ്തു. നിന്നെ എന്താ കാണാത്തെ എന്ന് വിചാരിച്ചതെ ഉള്ളു, നീ വന്നോ ശ്യാമേ? ഞാൻ അന്തസ്സ് നോക്കാറില്ല, എന്തായാലും നീ അന്തസായി ജീവിക്കു എന്നുമാണ് ഗോപി സുന്ദർ നൽകിയ മറുപടി.

Leave a Comment