ഗ്രേസ് ആന്റണി മലയാള സിനിമയിൽ ഉർവശിക്ക് പകരക്കാരി ആകുമോ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡിങ്സ് എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. നിരവധി ആരാധകരെ ആണ് താരം ആദ്യ ചിത്രത്തിൽ കൂടി തന്നെ സ്വന്തമാക്കിയത്. അതിനു ശേഷം കുമ്പളങ്ങി നെറ്റിസിൽ ആണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ചിത്രത്തിലെ ഗ്രേസ് ആന്റണിയുടെ അഭിനയം പ്രശംസ അർഹിക്കുന്നത് ആയിരുന്നു. അതിനു ശേഷം നിരവതി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് താരത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, ഗ്രേസ് ആന്റണി. ഉർവശി എന്ന ഓൾറൗണ്ടർ നായിക നടിക്ക് ശേഷം പല മലയാളി നടികളും വന്നുപോയി.

അവർക്ക് എല്ലാം തന്നെ ചില പ്രത്യേക വേഷങ്ങളിൽ മാത്രമേ ശോഭിക്കാൻ കഴിഞ്ഞുള്ളൂ. പക്ഷെ ഗ്രേസ് ആന്റണി വന്നപ്പോൾ പഴയ ഉർവശിയുടെ പോലെ ഒരു ആമ്പിയൻസ് ലഭിച്ചു. കോമഡി, സീരിയസ് എല്ലാം ഇവിടെ ഓക്കെ ആണ്. ഉർവ്വശിയേക്കാൾ മികച്ച നടിയാണ് ഗ്രേസ് എന്നല്ല ഞാൻ അർത്ഥം ആകുന്നത്. മറിച്ച്‌ ഭാവിയിൽ ആയിക്കൂടാ എന്നുമില്ല. എന്തായാലും ഇവരിൽ നല്ല പ്രതീക്ഷ ഉണ്ട് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ഉർവശിക്ക് ശേഷം ആ ഒരു കാലിബർ തോന്നിയേക്കുന്നത് ബിന്ദു പണിക്കരിനെ ആണ്. ബട്ട് പുള്ളിക്കാരിക്ക് അധികം അവസരം ഇല്ലാതെ ആയി പോയി എന്ന് തോന്നിയിട്ടുണ്ട്, ഇപ്പോൾ ഉള്ള പല സിനിമ പ്രേമികൾക്കും ഒരു വിചാരം ഉണ്ട്. പണ്ട് ചിലർ നല്ല വേഷങ്ങൾ ചെയ്തു എന്ന് കരുതി ഇനി ഉള്ള നടി നടൻമാർ എത്ര ചെയ്താലും അവരുടെ ഒപ്പം എത്തില്ല എന്ന്.

ഗ്രേസ് ആന്റണി മികച്ച ഒരു നടി തന്നെ ആണ്. നിലവിൽ അവർ പഴയ ഉർവശി ലെവൽ എത്തിയിട്ടില്ലെങ്കിലും നല്ല വേഷങ്ങൾ കിട്ടിയാൽ അവർ ഭാവിയിൽ ചിലപ്പോൾ ഉർവശികും മുകളിൽ തന്നെ മികവ് തെളിയിക്കും എന്നാണ് എന്റെ വിശ്വാസം. അല്ലാതെ ഉർവശി ഓൾ റൗണ്ടർ ആണെന്ന് കരുതി ബാക്കി ഉള്ളോരെല്ലാം എല്ലാകാലവും അവർക്ക് താഴെ ആണെന്ന് ഉള്ള ചിന്താഗതി ഇല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

Leave a Comment