വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അതിന് ശേഷം സലീം കുമാർ

അജയ് പള്ളിക്കര എന്ന ആരാധകൻ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമയും പാട്ടും എത്ര തവണ കേട്ടിട്ടുണ്ട് എന്നറിയില്ല ഓരോ തവണ കേൾക്കുമ്പോഴും പിന്നെയും പിന്നെയും കേൾക്കാനും കാണാനും കൊതിക്കുന്ന സിനിമയും പാട്ടുകളും. സലീം കുമാർ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി ഒരു രാത്രി അയ്യാൾ വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ “എന്തേ ഇന്നും വന്നീലാ ” എന്ന പാട്ട് കാണാൻ ഇടയായി.

അപ്പോഴാണ് ഒരു യാഥാർഥ്യം മനസ്സിലായത് എന്ന്. ആ പാട്ട് സീനിൽ ഉള്ള ഒരാളുപോലും ഇന്ന് ജീവിച്ചിരിപ്പില്ല എന്നും അതിൽ ഞാൻ മാത്രമേ ബാക്കിയായി ഉള്ളൂ എന്നും. വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അതിന് ശേഷം സലീം കുമാറിന്റെ മൈൻഡ്. ആ പാട്ട് കേൾക്കുമ്പോൾ നമുക്കും വല്ലാത്തൊരു ഫീൽ ആണ്. എന്തൊക്കെയോ എവിടെയൊക്കെയോ എത്തിപ്പൊക്കുകയും ഓർമ്മകൾ ഓരോന്നായി കടന്ന് പോകുകയും ഒക്കെ ചെയ്യും. ഗ്രാമഫോൺ എന്ന സിനിമയും ഏറെ പ്രിയപ്പെട്ടത് തന്നെയാണ്. കമലിന്റെ സംവിധാനം.

വിദ്യാസാഗറിന്റെ മ്യൂസിക്. ആ മ്യൂസിക് തന്നെയാണ് ആ സിനിമക്ക് ജീവൻ നൽകിയത്. എല്ലാ പാട്ടിലും തബല കൊണ്ട് ചെയ്ത് വെച്ചേക്കുന്ന ഐറ്റം ഉണ്ട് ഒരു രക്ഷയും ഇല്ല നമ്മൾ കേട്ട് തന്നെ ഇരിക്കും. ഇന്ന് ഈ പാട്ട് യൂട്യൂബിൽ കണ്ടപ്പോൾ പിന്നെയും ഒരുപാട് ഓർമ്മകളും അല്ലെങ്കിൽ ആ പാട്ട് നമുക്ക് മുന്നിൽ ആവിഷകരിച്ചിരിക്കുന്നതുംഎല്ലാം കണ്ട് വീണ്ടും കോരിതരിച്ചു. അല്ലെങ്കിൽ ഇത്രയും നല്ല പാട്ടിനെ കുറിച്ച് രണ്ട് വാക്ക് പറയാതെ പോകരുത് എന്ന് തോന്നി.

ഒരുപക്ഷെ ഇന്ന് ഈ പാട്ട് ചിത്രീകരിച്ചിരുന്നേൽ കാഴ്ച്ചകൾക്ക് വേറൊരു രുചിയും, ഭാവങ്ങളും കാണാമായിരുന്നു. എന്നാൽ അന്ന് ആയാൽ പോലും ആ പാട്ടിനോട് നീതി പുലർത്തി തന്നെയാണ് ചെയ്ത് വെച്ചേക്കുന്നത്. ഓരോ ഫ്രെയിം അല്ലെങ്കിൽ പാട്ടിന്റെ ഓരോ ഘട്ടങ്ങളിലും നന്നായി പെർഫോമൻസ് ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞിട്ടുണ്ട്. പാട്ട് കഴിഞ്ഞു പിന്നീട് ആ പാട്ട് കൊണ്ട് ചതിച്ചു എന്നറിയുന്നതും മറ്റൊരു വേദനിപ്പിക്കുന്ന വേദനയായിരുന്നു.

ഗ്രാഫോൺ എല്ലാവരുടെയും ഹൃദയത്തിൽ ഇടം പിടിച്ച സിനിമ തന്നെയായിരുന്നു. പണ്ട് ഈ സിനിമ കാണുമ്പോൾ നടിമാരായ മീര ജാസ്മിൻ, നവ്യ നായർ ഇവരെ ഒരേ പോലെ തോന്നിയിരുന്നു പലപ്പോഴും ഇവരിൽ ആരാണ് എന്ന് കൺഫ്യൂഷൻ ആയിരുന്നു. സിനിമയും പാട്ടും ഇവിടെ അവസാനിക്കുന്നില്ല. മറ്റൊരു സിനിമയും പാട്ടും ആയി അടുത്ത പോസ്റ്റിൽ കാണാം എന്നുമാണ് കുറിപ്പിൽ ആരാധകൻ പറയുന്നത്.

Leave a Comment