മോഹൻലാലിന്റെ മികച്ച സിനിമകളിൽ ഒന്നാണ് ഗുരു. 1997 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെ ആണ്. മോഹൻലാലിനെ നായകനാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഈ സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, കാവേരി, സിതാര, ശ്രീ ലക്ഷ്മി, എൻ എഫ് വര്ഗീസ്, മുരളി, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയ വലിയ ഒരു താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
വ്യത്യസ്തമായ പ്രമേയവുമായി വന്ന ചിത്രം നിരവധി പുരസ്‌ക്കാരവും സ്വന്തമാക്കി. കാഴ്ചയില്ലാത്തവരുടെ ലോകത്തെ പറ്റി കാണിച്ച ചിത്രം പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോകുകയായിരുന്നു. മോഹൻലാൽ മികച്ച അഭിനയം കാഴ്ച വെച്ച സിനിമകളിൽ ഒന്നായ ഗുരു ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ മുന്പന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുത്തി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാഹുൽ എം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളി അല്ലാത്ത ആരെങ്കിലും എന്നോട് ഒരു മലയാളം സിനിമ സജസ്റ്റ് ചെയ്യാൻ പറഞ്ഞാൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ ഞാൻ പറയും. ” ഗുരു “. ക്ലാസിക് സിനിമ എന്നാൽ ഇതൊക്കെയാണ്.
പലരും പറഞ്ഞു കേട്ടിട്ടുണ്ട് കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന്. പക്ഷെ എനിക്ക് ഒരിക്കൽ പോലും അങ്ങനെ തോന്നിയിട്ടില്ല. ജാതി – മത ഭ്രാന്ത് നിലനിൽക്കുന്നിടത്തോളം കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമ. 25 വർഷങ്ങൾക്ക് മുൻപ് ഇത് പോലെ ഒരു സിനിമ എടുത്ത രാജീവ് അഞ്ചലിനു ഒരായിരം നന്ദി എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഒരു മതങ്ങളിലും അല്ല, കരുണാഗുരുവിന്റെ പാദങ്ങളിലാണ് സമാധാനം എന്ന് പറഞ്ഞ് തന്ന സിനിമാ എന്നാണ് ഒരാൾ കമെന്റ് നൽകിയത്.
മധുപാലും ശ്രീനിവാസനും ഒഴികെ ഇതിൽ അഭിനയിച്ച ഒരാളും ഇതിൽ പറയുന്ന മത ഭ്രാ ന്തിൽ നിന്നും പൂർണ്ണമായി മാറിയിട്ടില്ല എന്നു തോന്നുന്നു എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്. ഇന്ന് ആരാധകരുടെ ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗുരു. ഒരു കാലത്ത് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്ന പല ചിത്രങ്ങളും ഇന്ന് ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.