ഇന്നും ഇലാമ പഴം എന്താണെന്ന് മനസിലാവാത്ത പലരും ഉണ്ട്

മോഹൻലാലിന്റെ മികച്ച സിനിമകളിൽ ഒന്നാണ് ഗുരു. 1997 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെ ആണ്. മോഹൻലാലിനെ നായകനാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഈ സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, കാവേരി, സിതാര, ശ്രീ ലക്ഷ്മി, എൻ എഫ് വര്ഗീസ്, മുരളി, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയ വലിയ ഒരു താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

വ്യത്യസ്തമായ പ്രമേയവുമായി വന്ന ചിത്രം നിരവധി പുരസ്‌ക്കാരവും സ്വന്തമാക്കി. കാഴ്ചയില്ലാത്തവരുടെ ലോകത്തെ പറ്റി കാണിച്ച ചിത്രം പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോകുകയായിരുന്നു. മോഹൻലാൽ മികച്ച അഭിനയം കാഴ്ച വെച്ച സിനിമകളിൽ ഒന്നായ ഗുരു ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ മുന്പന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുത്തി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ജിൽ ജോയ് എന്ന ഒരു ആരാധകൻ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഒരു ആൾദൈവത്തെ വെള്ള പൂശാൻ എടുത്ത ചിത്രമായും”ഗുരു” വിനെ കാണാമെന്നു പറഞ്ഞാൽ അതിൽ തെറ്റുണ്ടോ? പക്ഷേ ആ ലക്ഷ്യം നടന്നില്ല എന്ന് മാത്രമല്ല, മലയാളികൾക്ക് മറ്റൊരു വിലപ്പെട്ട മെസ്സേജ് നൽകാൻ ഗുരുവിനു സാധിച്ചു. ഇന്നും ഇലാമ പഴം എന്താണെന്ന് മനസിലാവാത്ത പലരും ഉണ്ട് എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. തെറ്റാണ് ഗുരുവിന്റെ കാല് കാണിക്കുന്നുണ്ട് അത് മോഹൻലാൽ തന്നെ ആണ്, ഇലാമ പഴം എന്താണെന്ന് മനസ്സിലാക്കിയ താങ്കൾക്ക്. ‘ഗുരു’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല എന്ന് വ്യക്തം. അത് കൊണ്ടാണ് ആദ്യത്തെ പാരഗ്രാഫ് വിവരക്കേട്. അല്ലെങ്കിൽ തെറ്റിദ്ധാരണ ആയി പോയത്, മതവും മത ഗ്രന്ഥങ്ങളും ആണ് ഇനമ പഴം. ഗുരു എന്നൽ അറിവ് നേടുക എന്നാണ് ആൾ ദൈവം അല്ല. ഗുരു സിനിമയെയും അത് പോലെ തന്നെ ഓരോരുത്തരും നല്ലതും മോശം മായും ഉൾക്കൊള്ളുന്നു.

യഥാർത്ഥ ഗുരുക്കന്മാർ മതങ്ങൾക്ക് അതീതമാണ് കാരണം മതങ്ങൾ എവിടെ തീരുന്നു അവിടെ നിന്നാണ് ആദ്യത്മതയുടെ തുടക്കം. പിന്നെ ഒരു ഗുരുവിനെയും ആരും ആൾ ദൈവമാക്കുന്നില്ല ഗുരുവിൽ നിന്ന്സ്പിരിച്വൽ എനർജി സ്വീകരിച്ചു ആ എനർജിയിലൂടെ മെഡിറ്റേഷൻ ചെയ്തു ഞാൻ എന്ന യാഥാർഥ്യത്തെ തിരിച്ചറിയാൻ വേണ്ടി ശിഷ്യൻ സഞ്ചരിക്കുന്നു. ചുരുക്കി പറഞ്ഞാൽ സ്വയത്തെ അറിയാൻ വേണ്ടി അഥവാ ഞാൻ എന്ന അസ്തിത്വത്തെ തിരിച്ചറിയാൻ വേണ്ടിയാണ് ഗുരുവിനെ സ്വീകരിക്കുന്നത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment