മലയാളികളുടെ സദാചാര ബോധം ആണ് എന്നെ ഇവിടെ എത്തിച്ചത്

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടിതൽ ചർച്ച ചെയ്യപ്പെട്ട വീഡിയോ ആയിരുന്നു ഹെനാൻറെ ജിം വർക്ക് ഔട്ട്. സ്പോർട്ട്സ് ബ്രാ ധരിച്ച് കൊണ്ടുള്ള ഹെനാൻറെ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. എന്നാൽ വീഡിയോ വൈറൽ ആയതിന് പിന്നാലെ പല തരത്തിൽ ഉള്ള മോശം കമെന്റുകൾ ആണ് താരത്തിന് നേരെ ഉണ്ടായത്. പലരും പല മോശം വാക്കുകൾ പ്രയോഗിച്ചുകൊണ്ടുള്ള കമെന്റുകൾ ആണ് നൽകിയത്. നിരവധി പേരാണ് ഹനാനെ വിമർശിച്ച് കൊണ്ട് എത്തിയത്. പാവപെട്ട വീട്ടിൽ നിന്ന് വരുന്ന ഒരു കുട്ടി ഇത്തരത്തിൽ ഒക്കെ വസ്ത്രം ധരിക്കാൻ പാടുണ്ടോ എന്നാണ് പലരും ചോദിച്ച ചോദ്യം. എന്നാൽ ഇപ്പോൾ ഇതാ തന്നെ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഹനാൻ. ഒരു അഭിമുഖത്തിനിടയിൽ ആണ് ഹനാൻ ഈ കാര്യം വ്യക്തമാക്കിയത്.

അവതാരിക ഹനാനോട് ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു, കഴിഞ്ഞ ദിവസം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സ്പോർട്ട്സ് ബ്രാ ധരിച്ചതിന് പല മോശം അഭിപ്രായങ്ങളും ഹനാന് എതിരെ വന്നു. ഈ വിഷയത്തിൽ എന്താണ് ഹനാന് പറയാൻ ഉള്ളത് എന്നാണ്. അതിനു താരത്തിന്റെ മറുപടി ഇങ്ങനെ, സത്യത്തിൽ മലയാളികളുടെ സദാചാര ബോധം ആണ് എന്നെ ഇവിടെ വരെ എത്തിച്ചത്. കുറച്ച് വിദ്യാഭ്യാസം ഉള്ള ആളുകൾക്ക് ഇന്നത്തെ സമൂഹത്തിൽ അറിയാൻ പറ്റും ഏതു തരം വസ്ത്രം എവിടെ ഒക്കെ ഉപയോഗിക്കണം എന്ന്. അത്തരത്തിൽ ഉള്ള വസ്ത്രധാരണം കണ്ടാൽ വിദ്യാഭ്യാസം ഉള്ളവർക്ക് ഒന്നും തോന്നില്ല. എന്നാൽ ഒരു വിഭാഗം ആളുകൾക്ക് ആണ് ഇത് കാണുമ്പോൾ സഹിക്കാൻ പറ്റാതെ വരുന്നത്. എല്ലാത്തിനെയും മഞ്ഞ കണ്ണോടെ നോക്കുന്നവർക്ക് ആണ് ഇതൊന്നും ഒട്ടും ദഹിക്കാത്തത്.

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ വന്നപ്പോൾ ഞാൻ സ്പോർട്സ് ബ്രാ ഇട്ടു. അതിൽ എന്താണ് തെറ്റ്? ഓരോ ദിവസവും ഞാൻ ഓരോ തരം വേഷം ആണ് ധരിക്കുന്നത്. ഇതിൽ പ്രശ്നം ഞാൻ ഒരു പാവപെട്ട പെൺകുട്ടി ആണെന്നുള്ളത് ആണ്. പാവപെട്ട പെൺകുട്ടികൾ ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ പാടില്ല എന്നാണ് നമ്മുടെ ഇടയിൽ ഉള്ള പലരുടെയും ചിന്ത. അവർ നമുക്ക് ഒരു ഔട്ട് ലൈൻ വരച്ചിട്ടുണ്ടാകും. അതിൽ തന്നെ നമ്മൾ ജീവിക്കു എന്നാണ് അവരുടെ വിചാരം. എന്റെ സ്ഥാനത്ത് ഒരു കാശ് ഉള്ള വീട്ടിലെ പെൺകുട്ടി ആയിരുന്നു ഇങ്ങനെ വന്നിരുന്നതെങ്കിൽ ആരും ഒന്നും പറയില്ല. പക്ഷെ എനിക്ക് കാശ് ഇല്ല, ഞാൻ ഒരു പാവപെട്ട പെൺകുട്ടി ആണെന്ന് അറിയാവുന്ന കൊണ്ടാണ് ഇത്തരത്തിൽ ഉള്ള കമെന്റുകൾ വരുന്നത് എന്നും ആണ് ഹനാൻ പറഞ്ഞത്.