ഇത് പോലുള്ള ചിത്രങ്ങൾ ഒക്കെ ഇനി മലയാളത്തിൽ ഉണ്ടാകുമോ

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഹാപ്പി ഹസ്ബൻഡ്‌സ്. ജയറാം, ഇന്ദ്രജിത്ത്, ജയസൂര്യ, ഭാവന, റിമ കല്ലിങ്ങൽ, സംവൃത സുനിൽ, സുരാജ് വെഞ്ഞാറന്മൂട്, സലിം കുമാർ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യത ആണ് പ്രേക്ഷകർക്ക് ഇടയിൽ ഉണ്ടായത്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി നർമ്മ മുഹൂർത്തങ്ങൾ ഒരുക്കി ആണ് ചിത്രം പുറത്തിറങ്ങിയത്. ഇന്നും ചിത്രം ടി വി യിൽ വരുമ്പോൾ കാണാത്ത മലയാളികൾ കുറവാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഫേസ്ബുക്കിൽ വന്ന ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. സിനി ഫയൽ എന്ന സിനിമ ആരാധകരുടെ ഗ്രൂപ്പിൽ ആനന്ദ് അപ്പൂസ് പങ്കുവെച്ച പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

അളിയനെയും കൂട്ടുകാരെയും രക്ഷിക്കാൻ വേണ്ടി ജീവൻ മാറ്റിമറിക്കുന്ന ഒരു ഐഡിയ രാജ് ബോസ്സ് പറഞ്ഞ് കൊടുക്കുന്നു. പിന്നെ നടന്നത് ചരിത്രം. ‘SSLC നാല് പ്രാവശ്യം എഴുതി തോറ്റ് വീട്ടിൽ കുത്തിയിരിക്കുന്നു എൻ്റെ ഭാര്യ ആ ശവത്തിന് ഇതുവല്ലോ പറഞ്ഞാ മനസ്സിലാവോ…’ ജയറാമെട്ടൻ at its peak. കാത്തിരുപ്പ് തുടരുന്നു. ഇതുപോലൊരു ഫുൾ ഓൺ ജയറാം എൻ്റർടെയ്ൻമെൻ്റിനായി. അത് പോലെ സുരാജെട്ടൻ്റെ കോമടിയിലേക്കുള്ള തിരിച്ച് വരവിനും എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റ് ശരി വെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. കമെന്റിൽ കൂടി ആണ് പ്രേക്ഷകർ അവരുടെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.

പാർക്കിൽ വെച്ച് ഡാഡി എന്നും പറഞ്ഞു ഓടി വരുന്ന ചെക്കന്റെ സീൻ, റീമേക്ക് ആയിട്ട് പോലും ഒറിജിനാലിനെക്കാൾ വലിയ വിജയം നേടി. എനിക്ക് തോന്നുന്നു ഇതുപോലെ മറ്റു ഭാഷകളിലെ അത്ര അധികം പോപ്പുലർ ആവാതെ പോയ എന്റെർറ്റൈനെർസ് നല്ല രീതിയിൽ എടുത്താൽ കിടുക്കും, എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു അവൾ പന്നിപ്പനി വന്ന് മരിച്ചു പോയി സുരാജേട്ടന്റെ ലൗ സ്റ്റോറി, ലാസ്റ്റ് ജയരാമെട്ടൻ്റെ ആ എക്സ്പ്രെഷൻ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം കിട്ടുന്ന ഒന്ന്, ഈ സിനിമ ഇറങ്ങിയ കാലത്ത് കുറെ നിരൂപണം സിംഹങ്ങൾ ജയറാം ഓവറാണ് ഇന്ദ്രജിത്താണ് ഈ സിനിമയിൽ ഏറ്റവും കലക്കിയത് എന്നാണ് എഴുതിവിട്ടത് പക്ഷേ സിനിമ കണ്ട സാധാരണ പ്രേക്ഷകർക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടമായത് ജയറാം ജയസൂര്യ എന്നിവരെ ആണ്, ഐഡിയ നല്ലതായിരുന്നു.പക്ഷേ അളിയനോടും കൂട്ടുകാരോടും പറഞ്ഞ ഐഡിയയ്ക്ക് ബദലായി അവരുടെ ഭാര്യമാരോടും കൂടി പറഞ്ഞു.അതുകൊണ്ടാ ദേഹം മുഴുവൻ പഞ്ഞി പൊതിഞ്ഞ് കിടക്കേണ്ടി വന്നത്.പക്ഷേ അതുകൊണ്ട് അളിയൻ്റെ മാരക എക്സ്പ്രെഷൻ കാണാൻ പറ്റി തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.