മോഹൻലാൽ അല്ലാതെ മറ്റേത് നടൻ അഭിനയിച്ചാലും ദേവാസുരം വിജയിക്കില്ലായിരുന്നു

മോഹൻലാലിന്റെ തന്നെ സിനിമ ജീവിതത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. ഇന്നും മലയാളികൾ ആവേശത്തോടെ കാണുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് ദേവാസുരം. എന്നാൽ ദേവാസുരം യഥാർത്ഥത്തിൽ മമ്മൂട്ടിയെ വെച്ച് എടുക്കാൻ ഇരുന്ന ചിത്രം ആണെന്നും എന്നാൽ മമ്മൂട്ടി കഥ കേൾക്കാൻ കൂട്ടാക്കാഞ്ഞതോടെ ചിത്രം മോഹൻലാലിലേക്ക് വരുകയായിരുന്നു എന്നും ഒരു അഭിമുഖത്തിൽ ഇപ്പോൾ തുറന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഹരിദാസ്. ദേവാസുരത്തിന്റെ കഥ മമ്മൂട്ടിയോട് പറയാൻ വേണ്ടി താൻ മദ്രാസിൽ ചെന്നത് ആയിരുന്നു എന്നും എന്നാൽ അന്ന് മമ്മൂട്ടി തിരക്കാണെന്ന് പറഞ്ഞു ഒഴിയുകയായിരുന്നു എന്നും എന്നാൽ എന്ത് കൊണ്ടാണ് മമ്മൂട്ടി അങ്ങനെ പറഞ്ഞത് എന്ന് തനിക്ക് ഇന്നും അറിയില്ല എന്നും അതിനു ശേഷവും താൻ മമ്മൂട്ടിയെ വെച്ച് ചിത്രം ചെയ്തിട്ടുണ്ട് എന്നും ഹരിദാസ് പറയുന്നു.

പിന്നീട് ദേവാസുരം മുരളിയെ വെച്ച് ചെയ്യിക്കാൻ പ്ലാൻ ചെയ്തു എങ്കിലും പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി എന്നും അങ്ങനെ ആണ് കഥ മോഹൻലാലിലേക്ക് എത്തുന്നത് എന്നും ആണ് ഹരിദാസ് അഭിമുഖത്തിൽ പറയുന്നത്. എന്നാൽ മോഹൻലാലിന് പകരം മമ്മൂട്ടി അല്ല, മറ്റേത് നടൻ ആയിരുന്നു അഭിനയിച്ചിരുന്നത് എങ്കിലും ആ ചിത്രം ഇത്രത്തോളം വിജയം നേടില്ല എന്നാണ് ആരാധകർ പറയുന്നത്. ഈ ഒരു റോൾ വേറെ ഏതൊരു നടൻ അഭിനയിച്ചാലും മംഗലശേരി നീലകണ്ഠൻ മോഹൻലാൽ എന്ന അതുല്യ നടന് മാത്രം ചെയ്യുവാൻ മാത്രമേ കഴിയൂ അതിൽ ഒരു മാറ്റവും ഇല്ല ഞാൻ ഒരു 20 തവണയെങ്കിലും കണ്ട് കാണും മോഹൻലാലിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഫിലിം ഇതാണ് ഒറിജിനൽ ഒരു നാടൻ സ്റ്റൈൽ ഈ ഒരു കഥാപാത്രം ഒരിക്കൽ കൂടി എടുക്കാമോ എന്നാണ് ഒരാൾ ഇട്ടിരിക്കുന്ന കമെന്റ്.

ഒരു സൂപ്പർ സ്റ്റാറിനെസംബന്ധിച്ചെടു ത്തോളം മംഗലശ്ശേരി നീലകണ്ഡൻ എന്ന കഥാപാത്രം ഒരു വെല്ലുവിളി ഉയർത്തുന്നകഥാപാത്രം തന്നെയാ ണ്. ആ കഥാപാത്രത്തെ അത്ര കണ്ട് ജനങ്ങളുടെ മനസ്സിൽ ഫലിപ്പിക്കണ മെങ്കിൽ ആ നടന്റെ കഴിവ് അപാരം ആ കഥാപാത്രത്തെ ഇത്ര തന്മയത്വ ത്തോടെ ജനമനസ്സിൽ എത്തിച്ച് കൈയ്യടി നേടിയ മോഹൻലാൽ എന്ന നടൻ ഇന്ത്യൻ സിനിമയിലെ തന്നെ . പകരം വെക്കാനില്ലാത്ത താരചക്രവ ർത്തി തന്നെ, മംഗലശ്ശേരി നീലകണ്ഠനെ അഭ്രപാളിയിൽനിറഞ്ഞാടാൻ മോഹൻലാൽ എന്ന അഭിനയ ധാമത്തിനു കളമൊരുക്കിയത്തിനു കാലത്തിന്റെ നിയോഗം പ്രശംസ അർഹിക്കുന്നു…കൂടെ ഉള്ളിലെ കരഘോഷവും ആർപ്പുവിളിയും ആഘോഷമാക്കിയ കാഴ്ചക്കാരൻ ദേവാസുരം സ്വന്തം കരളിൽ പതിപ്പിച്ച മയിൽ പീലിയായി കൊണ്ടു നടക്കുന്നു…നല്ല സിനിമക്ക് ആയുസ്സു വേണ്ടുവോളം, ഞാൻ മമ്മൂക്ക ഫാൻ ആണ് പക്ഷെ ലാലേട്ടൻ ആണ് ആ കഥാപാത്രത്തിന് പറ്റിയ നടൻ മമ്മൂക്ക ആയിരുന്നെങ്കിൽ ഇത്രയ്ക്കു വിജയിക്കില്ല ഓരോരുത്തർക്കും അവരുടേതായ ശരീര ഭാഷയുണ്ട്, മംഗലശ്ശേരി നീലകണ്ഠൻ അത് മോഹൻലാലിനെ പറ്റു.. സമ്മതിക്കണം തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.