ഇനിയെന്നാണ് മമ്മുക്കയും ലാലേട്ടനും ഒരുമിച്ചൊരു സിനിമ ഉണ്ടാകുന്നത്

മമ്മൂട്ടിയും മോഹൻലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് 1998 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഹരികൃഷ്ണൻസ്. ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം സുചിത്ര മോഹൻലാൽ ആണ് സംവിധാനം ചെയ്തത്. ചിത്രം വലിയ വിജയം ആണ് തിയേറ്ററിൽ നേടിയത്. വക്കീലന്മാർ ആയ ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം ഒരു കാലത്ത് വലിയ തരംഗം തന്നെ ആണ്  ആരാധകരുടെ ഇടയിൽഉണ്ടാക്കിയത്.

ഹരിയും കൃഷ്ണനും ആയി മോഹൻലാലും മമ്മൂട്ടിയും വന്നതോടെ കഥ കൂടുതൽ ഹരം ആകുകയായിരുന്നു. രണ്ടു പേർക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് ആണ് ചിത്രം ഒരുക്കിയത്. എന്നാൽ ചിത്രത്തിൽ ആരാണ് നായകൻ എന്ന് കണ്ടുപിടിക്കാൻ ഇവരുടെ ആരാധകർ തമ്മിൽ വലിയ മത്സരങ്ങളും നടന്നിരുന്നു. അത് കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടുന്ന തരത്തിൽ ഉള്ള ക്ളൈമാക്സ് രംഗങ്ങൾ ആയിരുന്നു ചിത്രത്തിന്റേത്.

ചിത്രത്തിൽ നായികയായി അഭിനയിച്ചത് ജൂഹി ചൗള ആണ്. മീര എന്ന കഥാപാത്രത്തെ ആണ് ജൂഹി അവതരിപ്പിച്ചത്. ഹരിക്കും കൃഷ്ണനും മീരയോട് പ്രണയം തോന്നി തുടങ്ങുന്നത് മുതൽ ആരാധകരും ആവേശത്തിൽ ആയിരുന്നു. കാരണം മീര ആരെയാണോ സ്വീകരിക്കുന്നത് അവർ ആയിരിക്കുമല്ലോ സിനിമയിലെ നായകൻ. എന്നാൽ അവസാന രംഗത്തിൽ ജൂഹി ആരെയാണ്  സ്വീകരിക്കാൻ പോകുന്നത് എന്ന് പ്രേക്ഷകരോട് പറയാതെ ഒരു സസ്പ്പെൻസ് നിർത്തിക്കൊണ്ട് ആണ് ചിത്രം പൂർത്തിയാക്കിയത്.

ഇതോടെ ഇരുവരുടെയും ഫാൻസ്‌ കുറച്ച് നിരാശർ ആയിരുന്നു എന്ന് സത്യമാണ്. ഇപ്പോൾ വർഷങ്ങൾക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആൻസി വിഷ്ണു എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയുടെ നെടും തൂണുകളായ ലാലേട്ടനെയും മമ്മുക്കയേയും വെച്ച് ഫാസിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ഹരികൃഷ്ണൻസ്.

ഹരിയും കൃഷ്‌ണനും നാണയത്തിന്റെ ഇരുപ്പുറങ്ങൾ പോലെ, ഹരിയും കൃഷ്‌ണനും പരസ്പരം തീരെ കുറയാതെ, തീരെ കൂടാതെ കഥയുടെ ഒഴുക്കിന് ഒത്ത് നീങ്ങിയ സിനിമ. പ്രേക്ഷക പ്രശംസ നേടിയ സിനിമയാണ് ഹരികൃഷ്ണൻസ്. ഇനിയെന്നാണ് മമ്മുക്കയും ലാലേട്ടനും ഒരുമിച്ചൊരു സിനിമ എന്നുമാണ് പോസ്റ്റ്. ഹരികൃഷ്ണൻസ് 2 ഫാസിൽ അനൗൻസ് ചെയ്തിരുന്നു തന്റെ കരിയറിലെ ലാസ്റ്റ് പടം വളരെ മികച്ചതാക്കും വളരെ ശ്രദ്ധാപൂർവം സ്ക്രിപ്റ്റ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞിരിന്നു. ഈ അടുത്ത സമയത്ത്‌ എന്നാണ് ഒരു കമെന്റ് വന്നിരിക്കുന്നത്.

Leave a Comment