ഫാസിലിന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണൻസ്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തി ഹിറ്റ് ആയി മാറിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഇന്നും ചിത്രവും ചിത്രത്തിന്റെ കഥയും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. ചിത്രം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിന്റെ ക്ളൈമാക്സിന്റെ പേരിൽ ആരാധകരുടെ ഇടയിൽ ചില ആശയ കുഴപ്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു. മോഹൻലാലും മമ്മൂട്ടിയും തന്നെ ആണ് അതിന്റെ കാരണവും.
എന്താണെന്ന് വെച്ചാൽ ചിത്രത്തിലെ നായികയെ സ്വന്തമാക്കുന്നത് മോഹൻലാലിന്റെ കഥാപാത്രം ആണെങ്കിൽ അത് മമ്മൂട്ടി ആരാധകരുടെ ഇടയിലും മമ്മൂട്ടിയുടെ കഥാപാത്രം ആണ് സ്വന്തമാക്കുന്നത് എങ്കിൽ മോഹൻലാലിന്റെ ആരാധകരും ചിത്രത്തെ കുറിച്ച് നെഗറ്റീവ് പറയുമെന്നും അത് ചിത്രത്തിന്റെ പരാജയത്തിന് കാരണം ആകുമെന്നും ഫാസിൽ മുൻകൂട്ടി കണ്ടിരുന്നു. അത് കൊണ്ട് തന്നെ മറ്റൊരു രീതിയിൽ ഉള്ള ക്ളൈമാക്സ് ആയിരുന്നു ചിത്രത്തിൽ കൊണ്ട് വരാൻ ഫാസിൽ ശ്രമിച്ചിരുന്നത്.
ചിത്രത്തിന്റെ അവസാന ഭാഗത്തേക്ക് ഷാരുഖ് ഖാനെ കൊണ്ട് വരാൻ ഫാസിൽ തീരുമാനിച്ചിരുന്നു എന്നും എന്നാൽ താരത്തിന്റെ ഡേറ്റ് പ്രശ്നം ആയത് കൊണ്ടാണ് ആ ശ്രമം ഉപേക്ഷിച്ചത് എന്നും ഉള്ള ഗോസിപ്പുകൾ പ്രചരിപ്പിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇന്നും ഈ ഗാനങ്ങൾക്ക് ആരാധകർ ഏറെ ആണ്. ഇപ്പോഴിതാ ഈ ഗാനങ്ങളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വിഷ്ണു തങ്കൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ” സാദാരണ ആമ്പൽ കുളങ്ങളിൽ അല്ലെ കാണുന്നത്. പുഴയിൽ കാണാറില്ലലോ. ഈ വരികൾക്ക് ഒരു ലോജിക് കാണുന്നില്ല.. ഇതുപോലെ യോജിക്കാത്ത എന്തേലും വരികൾ ഓർമ്മയുണ്ടോ? പണ്ടൊരു പുസ്തകത്തിൽ വായിച്ചതാണ് എന്നുമാണ് പോസ്റ്റ്.
ഇത്തിരി പോലും ഇല്ലാത്ത താമരക്കുരുവിക്ക് തട്ടമിട്ട് കൊടുക്കാൻ പറഞ്ഞ അതിക്രൂരമായ കവി ഭാവനയെ ഈ നിമിഷം ഞാൻ ഓർത്ത് പോകുന്നു, മഴവിൽ കൊതുമ്പിലേറി വന്ന , വെണ്ണിലാക്കിളി. മഴ വില്ല് പകൽ ഉണ്ടാകുന്നതും വെണ്ണിലാവ് രാത്രിയും ആണ്, അതുകൊണ്ട് കിളിവരാൻ സാധ്യതയില്ല, ആ പുഴയുടെ പേര് പൊന്നാമ്പൽ പുഴ എന്നു ആണെന്ന് കരുതാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.