ആ വേഷം ഞാൻ ചെയ്തിരുന്നെങ്കിൽ പിന്നെ എനിക്ക് വീട്ടിൽ കയറി ചെല്ലാൻ പറ്റില്ല; ഹരിശ്രീ അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകൻ. സിനിമയിൽ കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം അവതരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെ കഥാപാത്രങ്ങൾ എല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുക. ഇപ്പോൾ പണ്ടത്തെപ്പോലെ സിനിമകളിൽ അത്ര സജീവമല്ല താരം.

സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഹരിശ്രീ അശോകൻ പറഞ്ഞ ചില വാക്കുകളാണ്. താൻ ചെയ്യാതിരുന്ന ഒരു കഥാപാത്രത്തെക്കുറിച്ചും അത് എന്തുകൊണ്ടാണ് വിട്ടു കളഞ്ഞത് എന്നുമാണ് ഹരിശ്രീ അശോകൻ തുറന്നു പറഞ്ഞത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.”അത്തരത്തിലുള്ള കഥാപാത്രങ്ങൾ എനിക്കും വന്നിരുന്നു. പക്ഷേ ആ കഥാപാത്രങ്ങൾ ഒന്നും എനിക്ക് ചെയ്യാൻ പറ്റിയില്ല.

കാരണം കുഞ്ഞു കുട്ടികളെ അത്തരത്തിൽ ചെയ്യുന്ന ഒരാളായിട്ടായിരുന്നു എൻറെ കഥാപാത്രം. ഞാൻ ഏതെങ്കിലും വീട്ടിൽ പോയാൽ അവർ എന്നെ കാണുന്നത് ഒരു തമാശക്കാരൻ ആയിട്ടാണ്. അമ്മമാർക്ക് വളരെയധികം ഇഷ്ടമുള്ള ഒരാളും കുഞ്ഞുകുട്ടികളെ ചിരിപ്പിക്കുന്ന ഒരു വ്യക്തിയുമാണ് ഞാൻ. അങ്ങനെയുള്ള ഞാൻ അങ്ങ് അത്തരം കഥാപാത്രങ്ങൾ ചെയ്താൽ പിന്നെ വീട്ടിൽ കയറി ചെല്ലാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ അത്തരത്തിൽ ചെയ്യാതിരുന്നത്.

എൻറെ കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് സിനിമയിൽ നിന്ന് ഔട്ടായിപ്പോയി. ഒരിക്കൽ ഒരു വലിയ മനുഷ്യൻ എന്നോട് പറഞ്ഞത് ഞാൻ സിനിമയിൽ നിന്നും ഔട്ട് ആകില്ല എന്നായിരുന്നു. ഔട്ട് ആകാൻ താല്പര്യമില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇപ്പോഴും ഞാൻ സിനിമ കാണുന്നതും പഠിക്കുന്നതും ആയ ഒരാളാണ്. എൻറെ കഥാപാത്രങ്ങൾ ഒരുപാട് ഓർക്കാനുള്ള സിനിമകളിൽ ഉണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതുകൊണ്ടാണ് വീട്ടിൽ വെറുതെ സിനിമയില്ലാതെ ഇരുന്നാലും ഞാൻ ഔട്ടാകില്ല എന്ന് അദ്ദേഹം പറഞ്ഞത്.”- ഹരിശ്രീ അശോകൻ പറഞ്ഞു.

Leave a Comment