പണ്ടത്തെ സിനിമകളിലെ കോമഡികൾ പോലെ ഇന്നത്തെ സിനിമകളിൽ കോമഡികൾ ഇല്ല; ഹരിശ്രീ അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകൻ. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടുതലായും ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ഹരിശ്രീ അശോകൻ ഓരോ സിനിമയിലും അവതരിക്കുന്നത്. എന്നാൽ അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നിരവധി ആരാധകരാണ് താരത്തിലുള്ളത്. ഹാസ്യ കഥാപാത്രങ്ങളിൽ ഹരിശ്രീ അശോകനെ പോലെയുള്ള അതുല്യ പ്രതിഭകളെ കടത്തിവെട്ടാൻ കഴിവുള്ള ആരും ഇതുവരെയും പിറവിയെടുത്തിട്ടില്ല.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഹരിശ്രീ അശോകന്റെ വാക്കുകളാണ്. ഇന്നത്തെ കാലത്ത് സിനിമകളിലെ കോമഡികളെ പറ്റിയാണ് താരം മനസ്സ് തുറന്നത്. ഇന്നത്തെ കോമഡികൾ ആയിരുന്നില്ല തന്റെ കാലത്ത് എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്.”ഇന്നത്തെ സിനിമകൾ ഒന്നും ഞാൻ സജീവമായ കാലത്തേത് പോലെ ആയിരുന്നില്ല. എന്നോട് മൂന്ന് സിനിമകളുടെ കഥ പറഞ്ഞു. പക്ഷേ ആ കഥകളൊന്നും എനിക്ക് ഇഷ്ടമായില്ല.

അതിലെ കഥയും കഥാപാത്രങ്ങളും ഒരു സിനിമ എന്ന നിലയിൽ എനിക്ക് ഇഷ്ടപ്പെട്ടില്ല. കോമഡി വേഷങ്ങളെല്ലാം എനിക്ക് വളരെയധികം ഇഷ്ടമുള്ളതാണ്. ഞാൻ ഇപ്പോൾ സീരിയസ് കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെന്ന് കരുതി കോമഡി ചെയ്യാതിരിക്കില്ല. നല്ലത് വന്നാൽ എന്തുതന്നെയായാലും ചെയ്യും. ഞാൻ എല്ലാം ഒഴിവാക്കിയത് എനിക്ക് കഥകൾ ഇഷ്ടമല്ലാത്തതുകൊണ്ടാണ്. അല്ലാതെ മനപ്പൂർവ്വം ഞാൻ മാറി നിന്നിട്ടില്ല. പണ്ടത്തെപ്പോലെ ഇന്ന് ഞാൻ ഓടി നടന്ന് സിനിമകൾ ചെയ്യുന്നില്ല. ഒരു ദിവസം മൂന്ന് സിനിമകളിൽ അഭിനയിച്ചിരുന്നു പക്ഷേ ഇന്ന് അതിനൊന്നും പറ്റുന്നില്ല.

പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലാണ് അടുത്ത കാലത്ത് കുറച്ചെങ്കിലും കോമഡിയുള്ള കഥാപാത്രം ഞാൻ കൈകാര്യം ചെയ്തത്. പണ്ടത്തെ പോലെ ബഹളൻ കോമഡികൾ ഒന്നും ഇന്ന് ഇല്ല. ഇന്ന് ഉള്ളത് വളരെ സിമ്പിൾ ആയിട്ടുള്ളതാണ്. ഇന്നത്തെ കോമഡികൾ വളരെ നാച്ചുറൽ ആയിട്ടാണ്. ഇന്നത്തെ കോമഡികൾക്ക് കാലഘട്ടത്തിന് അനുസരിച്ച് മാറ്റമുണ്ട്. ഒരിക്കൽ ഒരു സംവിധായകൻ എന്നോട് ഒരു അ ശ്ലീല കോമഡി പറയാൻ പറഞ്ഞു. അത് ഒഴിവാക്കിക്കൂടെ അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ ചോദിച്ചു. അതുകൊണ്ട് അത് മാറ്റി.”- ഹരിശ്രീ അശോകൻ പറഞ്ഞു.

Leave a Comment