അതൊന്നും ഒരു ട്രെൻഡ് ആയി മാറാഞ്ഞത് എന്ത് കൊണ്ട് ആയിരിക്കും

നിരവധി ആരാധകർ ഉള്ള താരമാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. നിരവധി പുരസ്‌കാരങ്ങളും താരത്തിന്റെ അഭിനയത്തിന് താരത്തെ തേടി എത്തിയത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നൂറിലധികം സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്.

മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. കുറച്ച് നാൾ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. സുരേഷ് ഗോപി തന്റെ ഗംഭീര തിരിച്ച് വരവ് ആണ് പാപ്പൻ എന്ന ചിത്രത്തിൽ കൂടി നടത്തിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യ്ത ചിത്രത്തിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

കുടുംബ പ്രേക്ഷകർ ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററിലേക്ക് എത്തുന്ന ചിത്രം കൂടി ആണ് പാപ്പൻ. സുരേഷ് ഗോപി എന്ന നടന്റെ ഗംഭീര തിരിച്ച് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയം മുഖേന നിരവധി പേരാണ് ചിത്രത്തിന് മോശം അഭിപ്രായം പങ്കുവെച്ച് കൊണ്ട് ആ സമയത്ത് എത്തിയത്. ഇത് വലിയ രീതിയിൽ തന്നെ ചർച്ച ആകുകയും ചെയ്തിരുന്നു.

സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ സിനിമ കണ്ടു എന്നും കൊള്ളില്ല എന്നും പലരും കമെന്റ് ഇട്ടത് ഇതിനോടകം തന്നെ വാർത്ത ആയിരുന്നു. എന്നാൽ അതിനെ ഒക്കെ അതിജീവിച്ച് തന്റെ തിരിച്ച് വരവ് സുരേഷ് ഗോപി ഗംഭീരമാക്കിയിരുന്നു. ഇപ്പോഴിതാ താരം അഭിനയിച്ച ഹൈലസ എന്ന ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹെയ്ലസാ സിനിമയിൽ സുരേഷ്‌ഗോപി ഓരോ സീനിൽ ഓരോ തൊപ്പി ആണ് ഉപയോഗിക്കുന്നത്. അങ്ങനെ നോക്കിയാൽ തന്നെ അദ്ദേഹം ആ പടത്തിൽ 100ൽ ഏറെ തോപ്പി മാറ്റി ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും ആ കാലത്ത് ഒരു ട്രെൻഡ് ആയി മാറിയില്ല. ഇപ്പോൾ മായനദിയിൽ ടോവിനോ ഒരു എട്ട് തൊപ്പി മാറ്റി വെച്ചപ്പോൾ യുവാക്കൾ ഏറ്റെടുത്തു എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment