മാധവിയുടെ ആ ഒരു രംഗം ആയിരുന്നു ചിത്രത്തിനെ ഹൈലൈറ്റ് എന്ന് തന്നെ പറയാം

ഹലോ മദ്രാസ് എന്ന ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കോലാട്ടുകുടി ചെറിയാൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മാധവിയുടെ സ്റ്റണ്ട് രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ ‘ഹലോ മദ്രാസ് ഗേൾ’ റിലീസായിട്ട് 40 വർഷം. മോഹൻലാൽ വില്ലൻ വേഷം.

ശങ്കറിന്റെ കുത്ത് കൊണ്ട് മരിക്കുന്ന കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. സഹോദരി മരിക്കാനിടയായതിന് പകരം ചോദിക്കുന്ന വേഷമായിരുന്നു ശങ്കറിന്. കൂട്ടായി മദ്രാസ് ഗേൾ എന്ന മാധവിയും. പണ്ട് മാധവിയുടെ അച്ഛനെ കൊന്നത് മോഹൻലാലിൻറെ അച്ഛനായിരുന്നുവെന്നതും പൊതുശത്രുവിന്റെ വില്ലത്തരത്തിന് ആക്കം കൂട്ടുന്നു. പൂവാലന്മാരെ മാധവി ഇടിച്ച് ഇഞ്ചപ്പരുവമാക്കുന്ന സീൻ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

മൂന്ന് മല്ലന്മാരെ കുതിരവട്ടം പപ്പു ഇടിച്ച് തറ പറ്റിക്കുന്ന സീനുമുണ്ട്. കഥയും, നിർമ്മാണവും, സംവിധാനവും, കാമറയും ജെ വില്യംസ്. തിരക്കഥ കെ ബാലകൃഷ്‌ണൻ. വില്യംസിന്റെ ‘കാളിയമർദ്ദനം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് കെ ബാലകൃഷ്ണൻ. ഇളയരാജയുടെ സഹോദരനായ ഗംഗൈ അമരൻ സംഗീതം നൽകിയ ‘ആശംസകൾ, നൂറ് നൂറാശംസകൾ’ എന്ന ഗാനമാണ് ചിത്രത്തിന് പ്രശസ്‌തി നേടിക്കൊടുത്തത്.

പൂവ്വച്ചൽ ഖാദറിന്റേതായിരുന്നു വരികൾ. മാധവിയുടെ കഥാപാത്രത്തെ ‘കണ്ടാലൊരു പൂവ്, തൊട്ടാലിവൾ മുള്ള്’ എന്നായിരുന്നു ഒരു ഗാനത്തിൽ പൂവ്വച്ചൽ ഖാദർ വിശേഷിപ്പിച്ചത്. ഇവിടെ ഇട്ടിരിക്കുന്ന ചിത്രത്തിൽ മാധവി-ശങ്കർ സംസാരം ചോർത്തുന്നയാളായി മൂന്നാമത് കാണുന്നത് പ്രിയദർശനാണ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്.

ചിത്രം ഇറങ്ങിക്കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷം യൂട്യൂബിലാണ് കണ്ടത്. മാധവിയുടെ ഒന്ന് രണ്ട് സ്റ്റണ്ടും, “ആശംസകൾ നൂറു നൂറാശംസകൾ” എന്ന ഗാനരംഗവും മാത്രമാണ് ഓർമ്മയുള്ളത്. ചിത്രം ഇറങ്ങിയ സമയത്ത് ബോംബെ വിവിധ ഭാരതിയിൽ പ്രാദേശിക ചലച്ചിത്ര ഗാനങ്ങൾ പരിപാടിയിൽ ഇടയ്ക്കിടയ്ക്ക് “ആശംസകൾ” ഗാനം ഇടം പിടിച്ചിരുന്നു, ശങ്കറിന്റെ കാമുകിയായി ഉർവശി. ഉർവശിയുടെ മലയാളത്തിലെ ആദ്യ നായകൻ ശങ്കർ ആണെന്ന് തോന്നുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു സോഷ്യൽ മീഡിയയിൽ വരുന്നത്.

Leave a Comment