ഇതുപോലെ എഡിറ്റ്‌ ചെയ്യാൻ വിട്ട് പോയ വേറെ സീൻസ് ഉണ്ടോ

പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒരു സിനിമ ആണ് ഹലോ മൈ ഡിയർ റോങ് നമ്പർ. 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അണിനിരന്നത്. ലിസി, മണിയൻ പിള്ള രാജു, മേനക, ജഗതി ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രോഹിത് ജോൺ ചെറിയാൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹലോ മൈ ഡിയർ റോങ് നമ്പറിലെ ഈ രംഗത്തിൽ മുറിയിൽ ലാലേട്ടനും ലിസ്സിയും മേനകയും മാത്രമേ ഉണ്ടായിരുന്നുള്ളു.

ബട്ട് മേനക മുറിയിൽ നിന്ന് ഇറങ്ങി പോകുന്ന ഷോട്ടിൽ സൈഡിൽ കാണുന്ന മിററിൽ ഒരു വൃദ്ധയെ കാണാം. സിംബോണിയിലുംഉം ഉണ്ടായിരുന്നു ഇതേ ടൈപ് ഒരു മിസ്റ്റേക്ക്. മിററിൽ ഐ വി ശശി സാറിനെ കാണിക്കുന്നുണ്ട് ഒരു മിന്നായം പോലെ ഇതുപോലെ എഡിറ്റ്‌ ചെയ്യാൻ വിട്ട് പോയ വേറെ സീൻസ് ഉണ്ടെങ്കിൽ മെൻഷൻ ചെയ്യാമോ എന്നുമാണ് പോസ്റ്റ്. നിരവതി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

ഇതൊക്കെ എഡിറ്റ് ചെയ്യാൻ വിട്ടുപോകുന്നതല്ല. അന്നത്തെ സാഹചര്യത്തിൽ മോണിട്ടറോ, എടുത്ത ഷോട്ട് നോക്കാനുള്ള സംവിധാനമോ ഉണ്ടായിരുന്നില്ല. അബദ്ധത്തിൽ സംഭവിക്കുന്നതാണ്. ഇന്നത്തെപ്പോലെ ഫ്രെയിം ക്രോപ്പ് ചെയ്യാനോ ഒന്നും സാധിക്കില്ല. മാത്രമല്ല അന്ന് സിനിമകൾ തിയ്യറ്റർ വാച്ച് ആണ്. ശ്രദ്ധയിൽ പെടണം എന്നില്ല. ഇങ്ങിനെയുള്ള മിസ്റ്റേക്ക് അന്നത്തെ കാലഘട്ടം വെച്ചു നോക്കിയാൽ അതൊരു വലിയ മിസ്റ്റേക്ക് അല്ല. പഴയ സിനിമകളിൽ ഇപ്പോളത്തെ പോലെ മോണിറ്റർ സിസ്റ്റം അല്ലാലോ. മിസ്റ്റേക് പറ്റാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment