ഇതൊക്കെ ശരിക്കും എഡിറ്റിങ്ങിൽ വരുന്ന പിഴവുകൾ ആയിരിക്കുമോ

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഹലോ. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ പാർവതി മേൽടോൺ, ജഗതി ശ്രീകുമാർ, സിദ്ധിഖ്, മധു, ഗണേഷ് കുമാർ, ജനാർദ്ദനൻ, സ്പടികം ജോർജ്, ഭീമൻ രഘു, ജഗദീഷ്, സുരാജ് വെഞ്ഞാറന്മൂട്, സംവൃത സുനിൽ തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു എന്ന് മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആറ്റിപ്രയിക്കൽ ജിമ്മി എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹലോ എന്ന സിനിമ ഇത്രയും തവണ കണ്ടിട്ടും ഇന്റർവെൽ ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്. ഇന്റർവെൽന് വേണ്ടി ഒരു ഡയലോഗ് സെറ്റ് ചെയ്ത സീൻ ആയിരുന്നു. യഥാർത്ഥ ഇന്റർവെൽ വരുന്നത്  “അപ്പൊ നമുക്ക് ഉടനെ കാണാം. അതുവരെ ഒരു ചെറിയ ഇടവേള. ഒരു ഷോർട്ട് ബ്രേക്ക്” അതിന് ശേഷം ഒരു ചെറിയ ത്രില്ലിംഗ് ട്വിസ്റ്റ് മോമെന്റ്റ് വെച്ച് നല്ലൊരുഇന്റർവെൽ ബ്ളോക് പോയിന്റ് സിനിമയിൽ ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്.

അവിടെ നല്ലൊരു ഡയലോഗും വരുന്നുണ്ട്. “മോനെ ചക്കരെ, നീയാൾ കൊള്ളാല്ലോ. എന്തായാലും നീയുമൊന്ന് കരുതി ഇരുന്നോ. നിന്റ പുതിയ സ്റ്റൈലൻ ലോകം ഉണ്ടല്ലോ, കോട്ടും സ്യൂട്ടുമൊക്കെ ഇട്ട ഗുണ്ടകളുടെ ലോകം. അവിടേക്ക് ഈ ചേട്ടൻ വരുവാടാ, കെയർഫുൾ. ” അവിടെ നല്ല രീതിക്ക് എഫെക്റ്റും ഇട്ട് വെറുതെ വെച്ചിട്ടുമുണ്ട്. പിന്നേ എന്തുകൊണ്ടാണാവോ ഇന്റർവെൽ അവിടെ വെക്കാഞ്ഞത്? അവിടെ ആയിരുന്നെങ്കിൽ തിയേറ്ററിൽ കണ്ടവർക്ക് അന്ന് ഒന്നൂടെ ഇമ്പാക്ട് ഫുൾ ആയേനെ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. പടം തീയേറ്ററിൽ കണ്ടിട്ടില്ല. മോസർ ബെയർ ഡി വി ഡി നൂറു തവണ കണ്ടിട്ടുണ്ട്. അതിൽ ഇന്റർവൽ കാണിച്ചിട്ടില്ല. ഇതിൽ ഏതാണ് ഇന്റർവൽ എന്ന് എപ്പോഴും സംശയം ഉണ്ടായിരുന്നു, കിടു പടം, എത്ര തവണ കണ്ടെന്നു അറിയില്ല.ഇന്റർവെൽ സീൻ ഏതാണെന്നു ഇത് വരെ അറിയില്ലായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

Leave a Comment