ഹിറ്റ്‌ലർ സിനിമ ഷൂട്ട് സമയത്ത് സായ് കുമാർ ഇങ്ങനെ ഒരു ച തി ചെയ്തിരുന്നോ

നിരവധി ആരാധകരെ സ്വന്തമാക്കിയ ചിത്രം ആണ് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ഹിറ്റ്‌ലർ. മാധവൻ കുട്ടിയേയും അഞ്ച് സഹോദരികളെയും ഓർക്കാത്ത മലയാളികൾ കുറവാണ്. കേരളത്തിൽ ഉത്സവ സീസണിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. അത് കൊണ്ട് തന്നെ വലിയ രീതിയിൽ ഉള്ള വിജയം ആണ് ചിത്രം നേടിയത്. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ജഗതീഷ്, വാണി വിശ്വനാഥ്, ശോഭന, സായ് കുമാർ, ഇന്നസെന്റ് തുടങ്ങി വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്. ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് ഹിറ്റ്‌ലർ.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫലയിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് സായ് കുമാറുമായുള്ള ചില പ്രശ്നങ്ങളെ കുറിച്ചാണ് ജിൽ ജോയ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഹിറ്റ്‌ലറിൽ സായി കുമാറിന്റെ ചതി. സിദ്ദിഖ് ലാൽ ടീം കൊണ്ട് വന്ന നടനാണ് സായികുമാർ, റാം ജി റാവ് സ്പീക്കിങ്ങിലൂടെ.

സ്വർഗ്ഗചിത്രയുടെ ബാനറിൽ നിന്ന് മാറി, സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്ത ചിത്രമാണ് ഹിറ്റ്ലർ. ചിത്രം നിർമിച്ചത് ലാലും. വിഷുവിന് റിലീസ് പ്ലാൻ ചെയ്ത ചിത്രത്തിന്റെ ക്‌ളൈമാക്സ് ഫൈറ്റ് ഷൂട്ട് തീർന്നില്ല.. ഒരു ഷോ യ്ക്ക് വേണ്ടി ദുബായ് പോയ സായി കുമാർ ഷോ കഴിഞ്ഞിട്ടും തിരിച്ച് വരാൻ കൂട്ടാക്കിയില്ല. സിദ്ദികും ലാലും മാറി മാറി വിളിച്ചിട്ടും സായികുമാർ വന്നില്ല., ആദ്യ നിർമാണ സംരഭം ആയത്കൊണ്ട് പടം വിഷുവിന് തന്നെ റിലീസ് ചെയ്തില്ലെങ്കിൽ വലിയ നഷ്ടം ഇവർക്കു സംഭവിക്കുമായിരുന്നു.

അവസാനം ഒരു ഹിന്ദി കാരനെ കൊണ്ട് സായി കുമാറിനെ ഫോൺ ചെയ്യിപ്പിച്ചു, പുള്ളി അധോലോക നായകൻ ആണെന്നും ഉടനെ ദുബായ് വിട്ട് വെളിയിൽ പോയില്ലെങ്കിൽ പ്രശനം ആവുമെന്നും പറഞ്ഞു. അതു കേട്ട സായികുമാർ നാട്ടിലേക് തിരിച്ചു. ഷൂട്ടിംഗ് നടന്നു. പടം റിലീസായി. വിഷു വിന്നറും ആയി. പക്ഷെ പിന്നീട് സിദ്ദിഖ് പടത്തിൽ സായികുമാറിനെ സഹകരിപ്പിച്ചിട്ടില്ല എന്നുമാണ് പോസ്റ്റ്.

കൊള്ളാം സായികുമാറെ. നന്ദി വേണം. സിനിമ യിൽ കൈപിടിച്ച് കൊണ്ട് വന്നവർക് തന്നെ 8ന്റെ പണി കൊടുക്കണം, സായ്ന്റെ കുമാറിന്റെ ഇന്റർവ്യൂവിൽ പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് പല സംവിധായകരുമായും എഴുത്തുകാരുമായും തെറ്റി പിരിയേണ്ടി വന്നിട്ടുണ്ട് എന്ന്. അത് പോലെ പ്രതിഫലം കുറച്ചു വിട്ടു വീഴ്ച ചെയ്യാൻ ഒരുക്കമല്ലാത്തത് കൊണ്ട് നിർമാതാകളുമായും പ്രശ്നം ഉണ്ടായിട്ടുണ്ട്, വിഷു വിന് റിലീസ്സാവാൻ ഇരുന്ന മറ്റൊരു സൂപ്പർ താര ചിത്രത്തിന് ഹിറ്റ്ലർ ഭീഷണി ആവാതിരിക്കാൻ ആണ് സായി കുമാർ ഇങ്ങനെ ഒരു കാര്യം ചെയ്തതെന്ന് കരുതുന്നു. ഉറപ്പില്ലേൽ പിന്നെ എന്തിനാണ് ഊളത്തരം എഴുതിവിടുന്നത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment