ഈയിടക്ക് ഇത്രയധികം വിമർശിക്കപ്പെട്ട മറ്റൊരു അഭിനേത്രി വേറെയുണ്ടോ

ഹണി റോസ് അരങ്ങേറ്റം കുറിക്കുന്നത് വിനയൻ സംവിധാനം ചെയ്ത ചിത്രമായ ബോയ് ഫ്രണ്ടിൽ കൂടി ആണ്. മണിക്കുട്ടനൊപ്പം സിനിമ ചെയ്ത താരം ആദ്യം ഒന്ന് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും പിന്നീട് കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കുറച്ച് ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവ് തന്നെ ആണ് രണ്ടാം വരവിൽ നടത്തിയത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു അവസരം ലഭിച്ചു. ആദ്യ സിനിമകളേക്കാൾ ലുക്കിന്റെ കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിൽ ആയാലും വമ്പൻ മേക്കോവർ തന്നെ ആണ് ഹണി റോസ് നടത്തിയത്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആൻസി വിഷ്ണു എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വളെരെ അവിചാരിതമായി സിനിമയുടെ ലോകത്തേക്ക് എത്തിയ അഭിനേത്രിയാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലേക്ക് എത്തുന്നത്.

honey rose 1
honey rose 1

മോൺസ്റ്റർ എന്ന ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനം ശ്രെദ്ധേയമായിരുന്നു. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ വളെരെ ഭംഗിയായി തന്നെ ചെയ്ത് ഫലിപ്പിക്കുന്നുണ്ട്. ഈയിടക്ക് ഇത്രയധികം വിമർശിക്കപ്പെട്ട മറ്റൊരു അഭിനേത്രി വേറെയുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഭംഗിയുള്ള ചിരിയിൽ അവർ വിമർശനെങ്ങളെയും സ്നേഹത്തെയും അംഗീകാരങ്ങളെയും അപ്പ്രോച്ച് ചെയ്യുന്നുണ്ട്.

honey rose images 1
honey rose images 1

റോസാപൂ ഭംഗിയുള്ള ചിരിയിൽ ഹണി റോസ് ഇനിയും മലയാള സിനിമയിൽ നിറഞ് നിൽക്കട്ടെ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. പിന്നല്ല, കളിയാക്കുന്നവർ അത്‌ തുടർന്നു കൊണ്ടേയിരിക്കും, അതെ, കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ, ഇവർ ശക്തയായ ഒരു സ്ത്രീയാണെന്ന് മുൻപേ മനസ്സിലായിരുന്നു. പണ്ട് കൈരളി ടിവിയിൽ ഒരു ഇൻ്റർ്യൂവിൽ ഇവരെ എല്ലാവരും കൂടിയിരുന്നു ക്രൂ ശിച്ചു.

Honey 1
Honey 1

ആ ഇൻ്റർവ്യൂ ഇവർ എത്രത്തോളം ശാന്തതയോടെ നേരിട്ടു എന്ന് കണ്ടപ്പോൾ തന്നെ ഒരു ആരാധന തോന്നിയിരുന്നു. ഇപ്പോഴത്തെ പല നായികമാരേക്കളും ഭംഗിയുമുണ്ട്, അഭിനയിക്കാനും അറിയാം. എത്രത്തോളം ഹേറ്റേഴ്‌സ് ഉണ്ടെന്ന് ആശ്ചര്യപ്രതമാണ്, ഈയടുത്ത് ഇറങ്ങിയ ഒരു സിനിമയിലെ പ്രമുഖ നായിക അവരുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച തൻ്റെ സിനിമയുടെ റിവ്യൂയിൽ ഹണി റോസിന് ഇട്ടു കൊള്ളിച്ചതും കണ്ടു. ഇപ്പൊ മോളിവുഡിൽ ഉള്ള പല നായികമാരെക്കാളും മുൻപിലാണ് ഇവർ. ഇപ്പോഴും സൈബർ ബുള്ളിങ് വിക്‌ടിം ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ലഭിക്കുന്നത്.

Leave a Comment