പ്രേക്ഷകർക്ക് എന്ത് മെസ്സേജ് ആണ് നിങ്ങൾ ഈ സിനിമയിലൂടെ കൊടുക്കുന്നത്?

കഴിഞ്ഞ ദിവസം ആണ് ജാനകി സുധീർ പ്രധാന വേഷത്തിൽ എത്തിയ ഹോളി വൗണ്ട് ചിത്രം റിലീസിന് എത്തിയത്. കുറച്ച് നാളുകൾ ആയി തന്നെ ഈ ചിത്രത്തിനെ കുറിച്ചുള്ള പ്രമോഷനുകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യ ലെസ് ബിയൻ ചിത്രം എന്ന തലകെട്ടോടു കൂടി ആണ് ചിത്രം പ്രമോട്ട് ചെയ്തിരുന്നത്. ചിത്രത്തിന്റെ ടീസറുകൾക്കും ട്രൈലെറുകൾക്കും എല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം കഴിഞ്ഞ ആഴ്ച ആണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണം ആണ് ചിത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരുന്നത്.

ചിത്രത്തിലെ ജാനകിയുടെ അഭിനയത്തിന് പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ സിനി ഫയലിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രേം മോഹൻ എന്ന പ്രേക്ഷകൻ ആണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കണ്ടു. ഇത്തരം സിനിമകൾ എടുക്കുന്നവരോട് എനിക്കുള്ള ചോദ്യം. ഒരു പ്രേക്ഷകൻ എന്തിനീ സിനിമ കാണണം? പ്രേക്ഷകർക്ക് എന്ത് മെസ്സേജ് ആണ് നിങ്ങൾ ഈ സിനിമയിലൂടെ കൊടുക്കുന്നത്?

പടം ഇറങ്ങി വി വാദമായി കാശ് കിട്ടാൻ വേണ്ടിയിട്ടാണോ നിങ്ങൾ ഏതെങ്കിലും ഒരു സമുദായത്തെ ആക്ഷേപിക്കുന്ന രീതിയിൽ ഇത്തരം സിനിമകളിൽ കുത്തി നിറയ്ക്കുന്നത്? ചിത്രത്തിന്റെ റീച്ചു കൂട്ടുന്നതിന് വേണ്ടിയിട്ട് ആണോ വ ർഗീയത നിറച്ച പ്രൊമോഷൻ പോസ്റ്റുകൾ ഇട്ട് സോഷ്യൽ മീഡിയയെ ഉണർത്തുന്നത്? ഒറ്റവാക്കിൽ ആ ഭാസം എന്നുമാണ് ചിത്രത്തിനെ കുറിച്ചുള്ള കുറിപ്പ് പ്രേക്ഷകൻ പങ്കുവെച്ചത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് മറ്റുള്ള സിനിമ പ്രേമികളുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

തേങ്ങേടെ ബാക്ക് ആണ്. ആ ട്രെയിലറിൽ കാണിച്ചതൊക്കെ തന്നെ പടത്തിലുമുള്ളൂ. ആരും ‘അമിത’ പ്രതീക്ഷ പോയിട്ട് ഒരു സാധാരണ പ്രതീക്ഷ വെച്ച് പോലും ഇത് കാണരുതെന്ന അഭ്യർത്ഥിക്കുന്നു. ഇതേ ജോണറിൽ വരുന്ന യൂട്യൂബിലെ ചില ഷോട്ട് ഫിലിംസിന് ഇതിലും ക്വാളിറ്റിയുണ്ട്. ഈ സിനിമ കാണാൻ സബ് ടൈറ്റിൽ ആവശ്യമില്ല, മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ സിനിമ എന്ന് പറഞ്ഞു പ്രൊമോഷൻ കൊടുക്കും. ട്രൈലെറിൽ കുറെ സെ ക്സ് ആൻഡ് ന്യു ഡ് സീൻ ചേർത്ത് പരമാവധി ഹൈപ്പ് കൂട്ടും. ഇത്തരം സിനിമകളിൽ മെസ്സേജ് ഒന്നും കാണില്ല. പഴയ ഷകീല പടങ്ങൾ തന്നെ പുതിയ നായികയെ വെച്ച് എടുക്കുന്നു അത്ര മാത്രം.

സ്ലോ പേസ് പടങ്ങൾ കാണാത്ത മനുഷ്യനൊനുമല്ല..പക്ഷെ ഒരു ആവശ്യവും ഇല്ലാതെ ഷോർട്ട് ഫിലിം സിനിമ ആക്കാൻ വേണ്ടി പടം റബ്ബർ ബാൻഡ് ആക്കി വിട്ടിട്ട് കാര്യമില്ല, നിങ്ങൾ എന്ത് മെസേജ് ആണ് സമൂഹത്തിനു കൊടുക്കുന്നത് സിനിമ സമൂഹത്തിനു മെസേജ് കൊടുക്കാനുള്ളതാണോ അത് അവരുടെ തൊഴിലാണ് അത് അവർ ചെയ്യും നിങ്ങൾ നിങ്ങളുടെ തൊഴിൽ ചെയ്യുക, ലെ സ്ബിയൻ പ്രണയം ആണ് റൈറ്റർ ഉദേശിച്ചത്‌ എങ്കിൽ സിനിമയിൽ അത് ഒന്നും കാണുന്നില്ല. രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയം പരസ്പരം ഇമോഷണൽ അറ്റാച്ച്മെന്റ് ആണ് കാണിക്കേണ്ടത്. ഇതു സെ ക്സ് മാത്രേം കാണുന്ന ആളുകളെ കൂടുതൽ തെറ്റിധരിപ്പിക്കുന്നു. റൈറ്റർ ഈ വിഷയത്തെ കുറിച്ച് പഠിക്കാതെ സ്വന്തം കാഴ്ചപ്പാടിൽ എഴുതിയ പോലെ തോന്നി തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.

Leave a Comment