മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ സിനിമായുടെ ട്രെയ്‌ലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ .
വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നതിൽ എന്നും മലയാള സിനിമാ ഒരുപിടി മുന്നിലാണ്. ഇന്നും ലോകത്തിന്റെ മുന്നിൽ ഉറച്ച ശബ്ദത്തോടെ ഇത്തൊരു മലയാള സിനിമയാണ് എന്ന് പറയുവാൻ ഏതൊരു മലയാളിക്കും അഭിമാനം തന്നെയാണ്. ഇപ്പോളിതാ അത്തരത്തിൽ വീണ്ടും ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ് . ഹോളി വൗണ്ട് എന്ന ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. മലയാള സിനിമയിലെ തന്നെ ആദ്യത്തെ ലെസ്ബിയൻ സിനിമ കൂടിയായ ഹോളി വൗണ്ടിന്റെ ആദ്യ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് .
അശോക് സംവിധാനം ചെയ്യുന്ന ഹോളി വൗണ്ട് എന്ന ഈ സിനിമ നിർമിച്ചിരിക്കുന്നത് സന്ദീപ് ആണ്. ആർ നാഥ് , പോൽ വിക്ലിഫ് , എന്നിവരാണ് സിനിമക്ക് തിരക്കഥ ഒരുക്കിയത്. ഇതേ സമയം ജാനകി സുധീർ ,അമൃത വിനോദ് , സാബു പ്രദീൻ , എന്നിവർ സിനിമയിൽ മുഖ്യ കഥാപത്രങ്ങളെ അവതരിപ്പിച്ചു. മരക്കാർ എന്ന ബിഗ് ബജറ്റ് മലയാള സിനിമക്ക് സംഗീതം നല്കയ റോണി റാഫേൽ ആണ് സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
സ്ത്രീകൾ തമ്മിലുള്ള സുവർഗ്ഗരതി യും ലെസ്ബിയനീസവുമാണ് സിനിമയുടെ പ്രമേയം. ഇത്തരത്തിൽ ഒരു ചിത്രം മലയാള സിനിമയിൽ ഇറങ്ങാത്തതുകൊണ്ടു തന്നെ വളരെ ബോൾഡ് ആയിട്ടുള്ള ഒരു മുന്നേറ്റം തന്നെയാണ് സിനിമ ആരാധകർക്ക് മുന്നിൽ വെക്കുന്നത് സിനിമ ഓ ടി ടി റിലീസായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. പന്ത്രണ്ടാം തിയതി ഓഗസ്റ് രണ്ടായിരത്തി ഇരുപത്തി രണ്ടിന് സിനിമ ഓ ടി ടി യിൽ റിലീസ് ചെയ്യും.
മറ്റുള്ള സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ചിത്രീകരണ രീതിയാണ് സിനിമ തിരഞ്ഞെടുത്തിരിക്കുന്നത്. അത് മാത്രമല്ല കാണികളുടെ സദാചാര ബോധത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗങ്ങൾ സിനിമയിൽ സമ്പന്നമായതുകൊണ്ടു തന്നെ ഇത് വളരെ വ്യത്യസ്തമായ അനുഭവം ആയിരിക്കും കാണികൾക്ക് നൽകുന്നത്. എന്തിനേറെ പറയുന്നു ഒരു ഇന്റിമേറ്റ് രംഗം വരുമ്പോൾ ലൈറ്റ് ഓഫ് ആക്കി പിറ്റേ ദിവസം കാണിക്കുന്ന സിനിമ രീതിയിൽ നിന്നും വിത്യസ്‌തമായി പരിമിതിയിൽ ഒതുങ്ങാതെ ദൃശ്യങ്ങൾ കണികളിക്ക് എത്തിക്കുവാനും സിനിമാക് കഴിയുന്നുണ്ട്. മനോഹരമായ ഈ സിനിമ ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ് .