എന്റെ പേരിൽ ഒരു അമ്പലം നിർമ്മിച്ചു എന്ന് അദ്ദേഹം പറഞ്ഞു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിൽ കൂടി ആണ് താരം അഭിനയത്തിന് തുടക്കം കുറിക്കുന്നത്. മണിക്കുട്ടനൊപ്പം സിനിമ ചെയ്ത താരം ആദ്യം ഒന്ന് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും പിന്നീട് കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കുറച്ച് ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവ് തന്നെ ആണ് രണ്ടാം വരവിൽ നടത്തിയത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു അവസരം ലഭിച്ചു. ആദ്യ സിനിമകളേക്കാൾ ലുക്കിന്റെ കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിൽ ആയാലും വമ്പൻ മേക്കോവർ തന്നെ ആണ് ഹണി റോസ് നടത്തിയത്.

ആ കാരണം കൊണ്ട് തന്നെ പ്രേഷകരുടെ ശ്രദ്ധ വളരെ പെട്ടന്ന് നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച ഹണി റോസ് വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലെ മുൻ നിര നായികമാരുടെ ഒപ്പം സ്ഥാനം നേടുകയായിരുന്നു. താരത്തിന്റെ സൗന്ദര്യവും താരത്തെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ സഹായിച്ചു എന്നതാണ് സത്യം. മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒപ്പം എല്ലാം സിനിമ ചെയ്യാൻ സിനിമയിൽ എത്തി കുറച്ച് നാളുകൾ കൊണ്ട് തന്നെ ഹണി റോസിന് കഴിഞ്ഞു.

കൂടാതെ മലയാള സിനിമയിലെ യുവ നായകന്മാർക്ക് ഒപ്പവും നായികയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. വളരെ പെട്ടന്ന് ആണ് ഹണി റോസ് ആരാധകരെ സ്വന്തമാക്കിയത്. ഇന്ന് നിരവധി ആരാധകർ ഉള്ള തിരക്കേറിയ ഒരു താരം ആണ് ഹണി റോസ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ വിമർശനവുമായി ഒരു വിഭാഗം ആളുകൾ എത്താറുണ്ട്. പൊതു വേദികളിൽ ഒക്കെ ഹണി റോസ് എത്തുമ്പോൾ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചാണ് ഇവരുടെ വിമർശനങ്ങൾ.

ഇപ്പോഴിതാ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന പരുപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഹണി റോസ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ എന്നെ ഒരാൾ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു അദ്ദേഹം എന്റെ വലിയ ഒരു ഫാൻ ആണെന്ന്. തമിഴ് നാട് സ്വദേശിയാണ് ആള്. എന്നിട്ട് എന്റെ പേരിൽ തമിഴ് നാട്ടിൽ ഒരു അമ്പലം വരെ പണിയിച്ചിട്ടുണ്ട് അദ്ദേഹം എന്നും പറഞ്ഞു. അത് കേട്ടപ്പോൾ ശരിക്കും എനിക്ക് അത്ഭുതം തോന്നി എന്നാണ് ഹണി റോസ് പറഞ്ഞത്.

എന്നിട്ട് എപ്പോഴെങ്കിലും അവിടെ പോയിട്ടുണ്ടോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് ഇത് വരെ പോയിട്ടില്ല എന്നാണ് താരം മറുപടി പറഞ്ഞത്. ഒരിക്കൽ എങ്കിലും അവിടെ പോകണം എന്നും ശ്രീകണ്ഠൻ നായർ പറയുന്നു. ഇത് ടെലികാസ്റ്റ് ചെയ്തു കഴിയുമ്പോൾ ട്രോളുകളിൽ ഞാൻ നിറഞ്ഞു നിൽക്കുമല്ലോ എന്നും ഹണി റോസ് ചിരിച്ച് കൊണ്ട് പറയുന്നു. പരിപാടിയുടെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം ആണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്.

Leave a Comment