മോഹൻലാലിനെ കുറിച്ച് വാചാലയായി ഹണി റോസ്

ഹണി റോസ് അരങ്ങേറ്റം കുറിക്കുന്നത് വിനയൻ സംവിധാനം ചെയ്ത ചിത്രമായ ബോയ് ഫ്രണ്ടിൽ കൂടി ആണ്. മണിക്കുട്ടനൊപ്പം സിനിമ ചെയ്ത താരം ആദ്യം ഒന്ന് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും പിന്നീട് കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കുറച്ച് ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവ് തന്നെ ആണ് രണ്ടാം വരവിൽ നടത്തിയത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു അവസരം ലഭിച്ചു. ആദ്യ സിനിമകളേക്കാൾ ലുക്കിന്റെ കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിൽ ആയാലും വമ്പൻ മേക്കോവർ തന്നെ ആണ് ഹണി റോസ് നടത്തിയത്.

honey rose photos 1
honey rose photos 1

അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച ഹണി റോസ് വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലെ മുൻ നിര നായികമാരുടെ ഒപ്പം സ്ഥാനം നേടുകയായിരുന്നു. താരത്തിന്റെ സൗന്ദര്യവും താരത്തെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ സഹായിച്ചു എന്നതാണ് സത്യം. മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒപ്പം എല്ലാം സിനിമ ചെയ്യാൻ സിനിമയിൽ എത്തി കുറച്ച് നാളുകൾ കൊണ്ട് തന്നെ ഹണി റോസിന് കഴിഞ്ഞു.

Honey 1
Honey 1

കൂടാതെ മലയാള സിനിമയിലെ യുവ നായകന്മാർക്ക് ഒപ്പവും നായികയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. വളരെ പെട്ടന്ന് ആണ് ഹണി റോസ് ആരാധകരെ സ്വന്തമാക്കിയത്. ഇന്ന് നിരവധി ആരാധകർ ഉള്ള തിരക്കേറിയ ഒരു താരം ആണ് ഹണി റോസ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ വിമർശനവുമായി ഒരു വിഭാഗം ആളുകൾ എത്താറുണ്ട്.

honey rose images 1
honey rose images 1

എന്നാൽ അത്തരം വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കില്ല എന്ന് തന്റെ പ്രവർത്തികൾ കൊണ്ട് ഹണി റോസ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ഹണി റോസ് നടൻ മോഹലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ആണ് ഹണി റോസ് തന്റെ വളർച്ചയുടെ പിന്നിൽ ഉള്ള മോഹൻലാലിന്റെ സാന്നിധ്യത്തെ കുറിച്ച് പറഞ്ഞത്.

Honey 4
Honey 4

എൻറെ വളർച്ചയിൽ എല്ലായിടത്തും ലാലേട്ടൻറെ കൈത്താങ്ങ് ഉണ്ട് എന്നാണ് അഭിമുഖത്തതിൽ ഹണി റോസ് പറയുന്നത്. മോഹൻലാലിന്റെ ഒപ്പം സിനിമകൾ ചെയ്ത താരം അദ്ദേഹവുമായി നല്ല സൗഹൃദവും കാത്ത് സൂക്ഷിച്ചു എന്ന് ഹണിയുടെ ഈ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ബിഗ് ബ്രതെറിൽ ആണ് ഹണി റോസും മോഹൻലാലും അവസാനമായി ഒന്നിച്ച് എത്തിയത്.

Leave a Comment