ഹണി റോസ് എന്ന വ്യക്തി നേരിട്ടുകൊണ്ടിരിക്കുന്നത് അതി ഭീകരമായ ബോഡി ഷെയിമിങ്ങാണ്

ഹണി റോസ് അരങ്ങേറ്റം കുറിക്കുന്നത് വിനയൻ സംവിധാനം ചെയ്ത ചിത്രമായ ബോയ് ഫ്രണ്ടിൽ കൂടി ആണ്. മണിക്കുട്ടനൊപ്പം സിനിമ ചെയ്ത താരം ആദ്യം ഒന്ന് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും പിന്നീട് കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കുറച്ച് ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവ് തന്നെ ആണ് രണ്ടാം വരവിൽ നടത്തിയത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു അവസരം ലഭിച്ചു. ആദ്യ സിനിമകളേക്കാൾ ലുക്കിന്റെ കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിൽ ആയാലും വമ്പൻ മേക്കോവർ തന്നെ ആണ് ഹണി റോസ് നടത്തിയത്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അമൽ രാജ് വിജയൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സ്ത്രീ അവരുടെ ശരീരത്തിന്റെ പേരിൽ പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിനെ നിയമപരമായി നേരിടുകയും ചെയ്യും എന്ന തീരുമാനത്തിൽ പോലും അവർ പഴികേൾക്കേണ്ടി വരുന്ന അവസ്ഥ.

സത്യത്തിൽ ഹണി റോസ് എന്ന വ്യക്തി നേരിട്ടുകൊണ്ടിരിക്കുന്നത് അതി ഭീകരമായ ബോഡി ഷെയിമിങ്ങും, സ്ലറ്റ് ഷെയിമിങ്ങുമാണ്. ഒരു മനുഷ്യന് സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമാണതിന്റെ തീവ്രത. അവര് കാണിച്ചിട്ടല്ലെ, അവർ അത് പോലുള്ള വസ്‌ത്രം ധരിച്ചിട്ടല്ലേ എന്നൊക്കെയുള്ള ന്യായീകരണങ്ങളുമായി വീണ്ടും ഇവിടുത്തെ ചേട്ടന്മാരും, ചേച്ചിമാരും ഇറങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയ കാലത്തിലേക്ക് വണ്ടി കിട്ടാൻ വൈകുന്നത് കൊണ്ട് ഇത്തരം ആളുകൾക്ക് ഒരാളുടെ തുണിയും വലിയ കു.ണ്ടിയും ഒരു പ്രശ്നം തന്നെയാണ്.

അവർക്ക് വലിയ പൃഷ്ഠമുള്ള ഒരു പെണ്ണ് കു.ണ്ടിമോളും, വലിയ പൃഷ്ഠമുള്ള ഒരാണ് കു.ണ്ടിമോനുമാണ്. ഹണി റോസിനെ വാക്കുകൾ കൊണ്ട് ആക്രമിക്കുന്ന ആളുകളുടെ കൂട്ടത്തിൽ പുരുഷന്മാരുടെ കൂടെ തന്നെ അതേ അളവിൽ ഇവിടുത്തെ സ്ത്രീകളും ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു യാഥാർദ്ധ്യം. അതിൽ തന്നെ പ്രായം ചെന്നവർ മുതൽ, കുട്ടികൾ വരെയുണ്ടെന്നത് വേറൊരു സത്യം. ഇത് പുരുഷന്മാരിലും, അമ്മാവന്മാരിലും ഒതുങ്ങി നിൽക്കാത്ത വിഷയമാണ് എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.

honey rose photos 1
honey rose photos 1

സംസ്കാര സമ്പന്നർ എന്നു വിളിക്കപ്പെടുന്ന, സാക്ഷരതയുടെ പേരിൽ ഊറ്റം കൊള്ളുന്ന, കാന്താരയിലെ ബോഡി ഷെയിമിങ്ങിന്റെ പേരിൽ വരെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഓൺലൈൻ ബുദ്ധിജീവികൾ ആ നടിക്ക് വേണ്ടി സംസാരിക്കുകയും, അവർക്ക് വേണ്ടി നിലകൊള്ളാത്തതും എന്ത് കൊണ്ടാണ് എന്ന് മനസിലാവുന്നില്ല. ഇതിനെതിരെ ഒരു സംഘടനയും സ്വമേധയാ രംഗത്ത് വരാത്തത് എന്താണ് എന്ന് മനസിലാവുന്നില്ല. ഇവരെ പറ്റി ഇവിടുത്തെ മാധ്യമങ്ങൾ പടച്ചു വിടുന്ന കെട്ടുകഥകളും അതിന് താഴെ മലയാളികൾ എഴുതിയിടുന്ന കമന്റുകളും കാണുമ്പോൾ അന്നത്തെ ദിവസം പോവും.

honey rose images 1
honey rose images 1

സ്വന്തം ശരീരത്തിന്റെ പേരിൽ പഴികേൾക്കെണ്ടി വരുന്ന ഒരു സ്ത്രീ. അവരുടെ ശരീരഭാഗം തമ്പ്നെയിലാക്കി കെട്ടുകഥകളെഴുതി അരി വാങ്ങിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ. അതിനിടയിൽ ബോഡി ഷെയിമിങും, സ്ലട് ഷെയിമിംഗും നടത്തുന്ന ഒരു ജനത. അതും കണ്ട് വായിൽ വിരലും ഇട്ടിരിക്കുന്ന, സിനിമയിൽ കാണിക്കുന്ന നീതികേടിനെതിരെ മാത്രം വാ തുറക്കുന്നതാണ് പുരോഗമനം എന്ന് തെറ്റിദ്ധരിച്ചു പോയ സെലക്റ്റീവ് ആയിട്ടുള്ള *പുരോഗമന സിംഹങ്ങൾ എന്നുമാണ് പോസ്റ്റ്.

Leave a Comment