സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ഷബീർ പാലോട് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കിം കർദാഷിയാൻ മുതൽ ഹണി റോസ് വരെ. തങ്ങളുടെ ശരീരം ഭംഗിയായി മാർക്കറ്റ് ചെയ്യുക എന്നത് പുതിയ സംഭവമൊന്നുമല്ല. ഉല്ലാസ വിപണിയുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ ഇതിന് മികച്ച ഉദാഹരണം കിം കർദാഷിയാനാണ്.
തന്റെ ശരീരത്തെ പ്രദർശിപ്പിച്ച് മാത്രം പണക്കൊയ്ത്ത് നടത്തുന്നയാളാണ് കിം. ഇന്നവർ ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാർഡും ഐക്കണുമാണ്. ഇന്ത്യയിലും കിമ്മിന് പഠിക്കുന്നവരുണ്ട്. നോറ ഫത്തേഹി മുതൽ ജാൻവി കപൂർ വരെ ഇതിൽപ്പെടും. ഹണി റോസും അതേ വഴിയിലാണ് സഞ്ചരിക്കുന്നത്. കൃത്യവും വിദഗ്ധവുമായാണവർ തന്റെ ശരീരത്തെ മാർക്കറ്റ് ചെയ്യുന്നത്.
തനിക്കെതിരേ സദാചാര വാളുമായി ധാരാളംപേർ വരുമെന്നും അവർക്കറിയാം. പക്ഷെ അവരുടെ ഈ കളി വിജയിക്കാൻ മാത്രമുള്ളതാണെന്ന് അവർക്ക് ഉറപ്പുണ്ട്.. ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടിട്ടെന്നപോലെ കാമാർത്തരായ ആൺ കൂട്ടങ്ങൾ അവരുടെ പിന്നാലെയുണ്ട്. ഒരു സ്ത്രീ തന്റെ പക്കലുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമായ ശരീരംകൊണ്ട് നടത്തുന്ന ഈ കളി കാണുന്നത് തന്നെ രസമാണ് എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ സൗന്ദര്യ സൃഷ്ടിയിൽ പ്രധാനമാണ് സ്ത്രീ. ആ സൃഷ്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ തോന്നുന്നത്, മനോവൈകൃതം തന്നെയാണ്. ആരോഗ്യമുള്ള മനസ്സുകൾക്കേ സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയൂ. അവർ മനോഹരികളായി പ്രത്യക്ഷപ്പെടുമ്പോൾ കാണുന്നവർക്ക് ആനന്ദം ഉണ്ടാകുന്നു എന്നത് നല്ല കാര്യമല്ലേ.

കിം കർദാഷിയാനെ ഹണി റോസും ആയി കംപെയർ ചെയ്തത് ഒരുമാതിരി കടന്ന കൈ ആയിപോയി, എഴുത്ത് എത്ര ശരിയായില്ല എങ്കിലും പറയാൻ ഉദ്ദേശിച്ച ആശയത്തോട് യോജിക്കുന്നു. സത്യം പറഞ്ഞാല് ദാരിദ്ര്യം പിടിച്ച സ ദാചാര വാ ദികൾക്ക് വേണ്ടി ആണ് ഇവർ നിലകൊള്ളുന്നത്. സദാചാരം നോക്കാത്തവർക്ക് വേണ്ടി ഒൺലി ഫാൻസ് ഇൽ ഒക്കെ ഇഷ്ടം പോലെ പേരുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.