കേരളാ സാരിയിൽ അതി മനോഹാരിയായി ഹണി റോസ്, മനോഹരം എന്ന് ആരാധകരും

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി പ്രേഷകരുടെ ഇടയിലേക്ക് എത്തിയ താരം ആണ് ഹണി റോസ്. മണിക്കുട്ടനൊപ്പം സിനിമ ചെയ്ത താരം ആദ്യം ഒന്ന് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും പിന്നീട് കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കുറച്ച് ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവ് തന്നെ ആണ് രണ്ടാം വരവിൽ നടത്തിയത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു അവസരം ലഭിച്ചു. ആദ്യ സിനിമകളേക്കാൾ ലുക്കിന്റെ കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിൽ ആയാലും വമ്പൻ മേക്കോവർ തന്നെ ആണ് ഹണി റോസ് നടത്തിയത്.

അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച ഹണി റോസ് വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലെ മുൻ നിര നായികമാരുടെ ഒപ്പം സ്ഥാനം നേടുകയായിരുന്നു. താരത്തിന്റെ സൗന്ദര്യവും താരത്തെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ സഹായിച്ചു എന്നതാണ് സത്യം. മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒപ്പം എല്ലാം സിനിമ ചെയ്യാൻ സിനിമയിൽ എത്തി കുറച്ച് നാളുകൾ കൊണ്ട് തന്നെ ഹണി റോസിന് കഴിഞ്ഞു.

കൂടാതെ മലയാള സിനിമയിലെ യുവ നായകന്മാർക്ക് ഒപ്പവും നായികയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. വളരെ പെട്ടന്ന് ആണ് ഹണി റോസ് ആരാധകരെ സ്വന്തമാക്കിയത്. ഇന്ന് നിരവധി ആരാധകർ ഉള്ള തിരക്കേറിയ ഒരു താരം ആണ് ഹണി റോസ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ വിമർശനവുമായി ഒരു വിഭാഗം ആളുകൾ എത്താറുണ്ട്. പൊതു വേദികളിൽ ഒക്കെ ഹണി റോസ് എത്തുമ്പോൾ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചാണ് ഇവരുടെ വിമർശനങ്ങൾ.

എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും ഹണി റോസ് ശ്രദ്ധിക്കാറോ അതിനു പ്രതികരിക്കുകയോ ചെയ്യാറില്ല. ഇപ്പോഴിതാ കേരളം സാരിയിൽ ഉള്ള മനോഹരമായ ഹണി റോസിന്റെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സെറ്റ് സാരിയിൽ അതി മനോഹാരിയായാണ് ചിത്രത്തിൽ ഹണി റോസ് എത്തിയിരിക്കുന്നത്. നിലവിൽ ഹണി റോസിന്റെ സൗന്ദര്യത്തെ വെല്ലാൻ മലയാള സിനിമയിൽ മറ്റൊരു നായികയും ഇല്ല എന്നാണ് ഈ ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്.

സെറ്റ് സാരിയിൽ ഉള്ള താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ആകാര ഭംഗി ഇത്രയേറെ ഉള്ള മറ്റൊരു നടിയും ഇന്ന് മലയാള സിനിമയിൽ ഇല്ല എന്നാണ് ചിത്രത്തിന് വരുന്ന കമെന്റുകളിൽ കൂടുതലും. എന്നാൽ ഈ ചിത്രം ഓണം ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഉള്ളത് ആണ്.

Leave a Comment