കഴിഞ്ഞ ദിവസം ആണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ മോൺസ്റ്റർ പ്രദർശനത്തിന് എത്തിയത്. മികച്ച അഭിപ്രായത്തോടെ ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഹണി റോസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മികച്ച കഥാപാത്രത്തെ ആണ് ഹണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്നിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അർച്ചന മഹേഷ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, സ്പോയിലാർ ആണ് സിനിമ കാണാത്തവർ വായിക്കരുത്. ടോവിനോയുടെ ചുംബനരംഗങ്ങളും മറ്റ് ഇന്റിമേറ്റ് സീനുകളും ഒക്കെ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാവും ഒരു മുൻ നിര നടി ലെ സ്ബിയൻ റോളിൽ ഇത്രയും ധൈര്യത്തോടെ അഭിനയിക്കുന്നത്. പറഞ്ഞു വരുന്നത് ഉദയകൃഷ്ണ – വൈശാഖ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മോൻസ്റ്റർ എന്ന സിനിമയിലെ ഹണി റോസിനെ കുറിച്ചാണ്.
ഈ സിനിമയുടെ നട്ടെല്ല് ഇതിന്റെ തിരക്കഥായാണ് എന്ന് സംവിധായകൻ വൈശാഖ് ഒരു ഇന്റർവ്യൂയിൽ പറയുന്നത് കേട്ടിരുന്നു. എന്നാൽ ഞാൻ അത് തിരുത്തി പറയുകയാണ്. ഈ സിനിമയുടെ നട്ടെല്ല് ഹണി റോസാണ്. ഏതൊരു നടിയും ചെയ്യാൻ മടിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ഏറ്റെടുത്ത് അതിനെ മാക്സിമം പെർഫെക്ഷനോടെ അവതരിപ്പിച്ച് കയ്യടി നേടുക എന്നത് നിസാര കാര്യമല്ല.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സിനിമയിൽ ലാലേട്ടനേക്കാൾ കയ്യടിയർഹുക്കുന്നത് ഹണി റോസിന് തന്നെയാണ് എന്നുമാണ് പോസ്റ്റ്. അത് കാണാൻ എങ്കിലും നാലാള് കയറണം. മോഹൻ ലാലിന്റെ ഒരു ഗതികേട് നോക്കണേ, ലെസ്ബിയൻ പ്രണയമെന്നാൽ ലിപ് ലോക്കും ഇൻട്ടിമേറ്റ് സീൻസും ആണെന്നാണ് എഴുത്തുകാരനും സംവിധായകനും വിചാരിച്ചിരിക്കുന്നത്. പ്രണയത്തിന്റെ ഡെപ്ത്ത് കാണിക്കാൻ അവരെ കൊണ്ട് അത് മാത്രം ചെയ്യിപ്പിക്കുന്നു. അത് മാത്രമേ കാണിക്കുന്നും ഉള്ളു.
പടം കാണണ്ട എന്ന് വെച്ചതാ. പക്ഷെ ഹണി ചേച്ചിയെ പറ്റി ഇങ്ങനെയൊക്കെ പറയുമ്പോൾ എങ്ങനാ കാണാതിരിക്കുന്നെ. പോയി കണ്ടേക്കാം, ഉള്ള കാര്യം പറഞ്ഞാല് ഹണി തൻ്റെ റോള് വൃത്തിക്ക് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് കയ്യിൽ നിന്നും പോകുമായിരുന്ന കരച്ചിൽ സീനൊക്കെ.. പടത്തിൽ ആകെ കൊള്ളാവുന്നത് ഹണിയും അവസാനത്തെ അര മണിക്കൂറും മാത്രമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.