തച്ചോളി വർഗീസ് ചേകവറിൽ വില്ലൻ വേഷത്തിൽ ആണ് താരം വന്നത്

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള പോസ്റ്റ് ആണ് സിനി ഫൈൽ ഗ്രൂപ്പിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തച്ചോളി വർഗീസ് ചേകവർ  എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച താരത്തിനെ കുറിച്ചുള്ള പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സനൽ കരുൺ എന്ന ആരാധകൻ ആണ് പോസ്റ്റ്പ ങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സിനിമയിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ആർട്ടിസ്റ് ആരാണെന്നു അറിയാമോ? വേറെ ഒരു പടത്തിലും കണ്ടിട്ടില്ല. ഗൂഗിളിൽ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതുപോലെ ഒരു പടം മാത്രം ചെയ്ത് ഹിറ്റായ ആർട്ടിസ്റ്റുകൾ വേറെയും കാണുമല്ലോ. അതും ഇവിടെ പങ്കുവെക്കാം എന്നുമാണ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

സ്റ്റണ്ട് മാസ്റ്ററും നടനുമായ ഹോഴ്സ് ബാബു ആണത്, ഇതിന്റെ ലാസ്റ്റ് ഫൈറ്റ് സീൻ എന്റെ വീടിന്റെ അടുത്ത് ഉള്ള ചിത്രഞ്ജലി സ്റ്റുഡിയോയിൽ നടക്കുന്നു. സ്റ്റുഡിയോയ്ക്ക് താഴെ. ബി.. എൻ വി. ഹൈസ്സ്സ്‌കൂൾ.1996. ൽ ആണ്. ഞാൻ അന്ന് പത്തിൽ പഠിക്കുന്നു അന്ന് ഉച്ചക്ക് ആണ് ഷുട്ട്. അന്ന് നമ്മൾ ക്ലാസ് കട്ട് ചെയ്തു കാണാൻ പോയി. ഫൈറ്റ്കാണാൻ ആളു വേണം അതിനു പ്രതിഫലം. ഒരു ബിരിയാണി 100. രൂപ എന്നും ഓർമയുണ്ട് എനിക്ക്. ഊർമിള നെടുമുടി. പിന്നെ. കാലടിഓമന. ശ്രീജ. ഒരുപാട് ആർട്ടിസ്റ്റുകളെ പരിചയപ്പെടാൻ പറ്റി. ലാലേട്ടൻ അന്ന് ഫൈറ്റ് സീൻ ചെയ്യുന്നത് കാണാൻ പറ്റി. വില്ലൻ വേഷം ചെയ്ത ആളിന്റെ പേര് . പടത്തിൽ പുള്ളിയുടെ പേര് രാജൻ പണിക്കർ. ഹോർസ് ബാബു തുടങ്ങിയ കെമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment