കൂട്ടുകാരി പെണ്ണ് അപ്പോൾ പൊട്ട് ഇടുന്നത്തിന്റെ ഉദ്ദേശം മനസ്സിലായല്ലോ

പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശന്റെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു ഈ വര്ഷം പുറത്തിറങ്ങിയ ചിത്രം ആണ് ഹൃദയം. നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അണിനിരന്നത്. ദർശന രാജേന്ദ്രൻ, അശ്വത്ത് ലാൽ, വിജയരാഘവൻ, ജോണി ആന്റണി, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗം ആയത്. വലിയ രീതിയിൽ തന്നെ ഈ ചിത്രം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. എട്ടോളം ഗാനങ്ങൾ ഉൾപ്പെടുത്തി ആണ് ചിത്രം ഒരുക്കിയത്.

യുവാക്കളുടെ ഇടയിൽ വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു എന്ന് പറയാം. മൂന്നു മണിക്കൂർ ദൈർഖ്യം ഉള്ള ചിത്രം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥപറഞ്ഞു കൊണ്ടാണ് പൂർത്തിയാക്കുന്നത്. ഇപ്പോൾ സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹൃദയം സിനിമയിലെ ഒരു ഹിഡൻ ഡീറ്റൈലിങ് നോക്കാം. ഹൃദയത്തിൽ ദർശനയുടെ കൂട്ടുകാരി പൊട്ടിടുമ്പോൾ പറയുന്നുണ്ട് ഇതിൽ വീഴാത്ത മലയാളി പയ്യന്മാർ ഇല്ലെന്ന്. (കൂട്ടുകാരി പെണ്ണ് അപ്പോൾ പൊട്ട് ഇടുന്നത്തിന്റെ ഉദ്ദേശം മനസ്സിലായല്ലോ) ഇതേ കൂട്ടുകാരി പരീക്ഷക്ക് പൊട്ടി സപ്ലി അടിച്ചു സെൽവന്റെ ട്യൂഷൻ ക്ലാസ്സിന്‌ വരുമ്പോൾ പൊട്ട് ധരിക്കുന്നില്ല.

അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം. കൂട്ടുകാരി പെണ്ണ് ആത്മാർത്തമായി പഠിക്കാൻ തന്നെയാണ് സെൽവന്റെ അടുത്ത് വരുന്നത് എന്നുമാണ് പോസ്റ്റ്. മുടി കെട്ടിയ രീതിയിൽ വ്യത്യാസമുണ്ട്. സൊ കുളിക്കാത്ത ദിവസം പൊട്ട് തൊടാറില്ല എന്നാണ് അനുമാനിക്കേണ്ടത്, ലവൾ പണ്ട് മുതലേ വീഴ്ത്താൻ നടക്കുന്നവളാണ് അങ്ങനെ നടന്നു നടന്നു അവൾ സപ്പ്ളി അടിക്കുകയാണ്.

ഒരു പക്ഷെ പൊട്ടിയ പരീക്ഷ എഴുതി എടുക്കാതെ പൊട്ട് ഇടില്ല എന്നുള്ള വാശിയായിരിക്കും അവളെ അത് ഇടാൻ അനുവദിക്കാത്തത്, അതല്ലെങ്കിൽ തമിഴ്‌നാട്ടിൽ വീഴാനുള്ള മലയാളി പയ്യന്മാരുടെ ലഭ്യത കുറവ് ആയിരിക്കാം.പിന്നീട് സപ്പ്ളി ഒക്കെ എഴുതിയെടുത്ത് കേരളത്തിലേക്ക് വന്ന് വീണ്ടും ലവൾ വിളച്ചിൽ എടുക്കുന്നു, സെൽവണ്ണൻ മലയാളി ആൺകുട്ടി അല്ല അപ്പൊ പൊട്ട്‌ തൊട്ട്‌ വളക്കാൻ പറ്റില്ലാന്ന് ഇവൾക്ക്‌ ‌അറിയാം. തൊട്ടില്ല . കൊഞ്ചം ളാജിക്കലാ തിങ്ക്‌ പണ്ണിട്‌ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment