വിനീത് ശ്രീനിവാസന്റെ ബ്രില്യൻറ്സ് ആയിരുന്നോ ഈ രംഗങ്ങൾ

പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശന്റെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു ഈ വര്ഷം പുറത്തിറങ്ങിയ ചിത്രം ആണ് ഹൃദയം. നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അണിനിരന്നത്. ദർശന രാജേന്ദ്രൻ, അശ്വത്ത് ലാൽ, വിജയരാഘവൻ, ജോണി ആന്റണി, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗം ആയത്. വലിയ രീതിയിൽ തന്നെ ഈ ചിത്രം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. എട്ടോളം ഗാനങ്ങൾ ഉൾപ്പെടുത്തി ആണ് ചിത്രം ഒരുക്കിയത്.

യുവാക്കളുടെ ഇടയിൽ വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു എന്ന് പറയാം. മൂന്നു മണിക്കൂർ ദൈർഖ്യം ഉള്ള ചിത്രം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥപറഞ്ഞു കൊണ്ടാണ് പൂർത്തിയാക്കുന്നത്. ഇപ്പോൾ സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ എന്ന ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്നാണ് ചിത്രത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഹൃദയം സിനിമയിൽ സെൽവൻ പൊതു പൈപ്പിൽ നിന്നും വെള്ളം എടുക്കുന്നത് കാണുമ്പോൾ തന്നെ ചെന്നൈയിലെ ജലക്ഷാമം നമുക്ക് മനസിലാകും. വിനീത് ശ്രീനിവാസൻ ജലക്ഷാമം ഉണ്ടെന്ന് അറിയിക്കാൻ വേറെ ചില clue കൂടി പടത്തിൽ തരുന്നുണ്ട്. അവയൊന്ന് പരിചയപ്പെടാം. വെള്ളം നിറയ്ക്കണ്ട ടാങ്കിൽ ആണ് പുസ്തകങ്ങൾ സൂക്ഷിരിക്കുന്നത്.

സെൽവൻ ഉള്ളിൽ ധരിക്കുന്ന ബനിയന് എപ്പഴും അൽപ്പം അഴുക്ക് പിടിച്ചതാണ്. (സെൽവന്റെ ഏത് സീൻ നോക്കിയാലും മതി). അതും ജലക്ഷാമം ഊട്ടിഉറപ്പിക്കുന്നു എന്നുമാണ് പോസ്റ്റ്. പല സീനുകളിലും പ്രണവ് ഡ്രൈ അടിക്കുന്നത് കാണാം. പ്രേമരോഗികൾ അതിനെ ബ്രെക്ക് അപ്പ് വേദന ആയിട് കണ്ടു.യഥാർത്ഥത്തിൽ ജലക്ഷാമം ആണ്. കൊടിയ ജലക്ഷാമം, ഒരു സീനിൽ പോലും നായിക കുളിക്കുന്നതായി കാണിക്കുന്നില്ല. അത് മറ്റൊരു ജലക്ഷാമം ബ്രില്യൻസ്.

അത്‌ പോലെ തന്നെ ടാങ്ക് ബിസിനസ്‌ ഇന് ഭയങ്കര സ്കോപ്പ് ആണെന്നും വിനീത് ശ്രീനിവാസൻ ചൂണ്ടി കാണിക്കുന്നു, ഇത്ര ഓക്കേ ദാരിദ്ര്യം അനുഭവിച്ചിട്ടും ആ വിനീത് ശ്രീനി വാസൻ സെൽവണ്ടിയെ ബലി കോഴി ആക്കി കളഞ്ഞു ദുഷ്ടൻ, എന്നിട്ട് ഓട്ടയുള്ള കുടത്തിൽ വെള്ളമെടുത്ത ഉള്ള വെള്ളം കൂടി കളയുന്നു, തുടങ്ങി രസകരമായേയ് നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകർ പങ്കുവെക്കുന്നത്.

Leave a Comment