ARTICLES

ഭാവന അതിന്റെ അപ്പുറത്തും പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്..!അത് മുഴുവൻ എനിക്ക് കോടതിയിൽ പറയാൻ പറ്റില്ല..!!

നികേഷ് കുമാർ: ഇടവേള ബാബു അതിൽ ഉറച്ച് നിൽക്കുന്നുണ്ടോ.. നടിക്ക് അവസരങ്ങൾ നിഷേധിക്കുന്നതിൽ ദിലീപ് കാരണമായിട്ടുണ്ടന്ന്..

ഇ.ബാ: എനിക്ക് രേഖാമൂലം പരാതി തന്നിട്ടില്ല..

നി.കു: പരാതി തന്നിട്ടില്ല.. പക്ഷേ പറഞ്ഞിരുന്നു..?

ഇ.ബാ: പലതും പറഞ്ഞിട്ടുണ്ട്.. അതിന്റെ അപ്പുറത്തും പറഞ്ഞിട്ടുണ്ട്.. അത് മുഴുവൻ എനിക്ക് കോടതിയിൽ പറയാൻ പറ്റില്ല.. പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്.,

നി.കു : ഇത് പറഞ്ഞിരുന്നല്ലോ.. നടിക്ക് അവസരങ്ങൾ നിഷേധിക്കുന്നതിനെ പറ്റി…?

ഇ.ബാ: അങ്ങനെയല്ല.. ആ ഒരു വേർഡിൽ ആയിരിക്കില്ല പറഞ്ഞിട്ടുണ്ടാകുക.. അങ്ങനെയൊരു വേർഡ് എന്നോട് പറഞ്ഞിട്ടില്ല..

അവതാരകൻ: ആക്രമിക്കപ്പെട്ട നടി വാക്കാൽ എങ്കിലും പരാതിയുമായി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഓർമിയില്ല എന്നല്ലേ പറഞ്ഞത്..?

ഇ.ബാ: വാക്കാൽ എന്നതിന് പ്രസക്തിയില്ലല്ലോ അവിടെ…

അവതാരകൻ: ഉണ്ടോ/ ഇല്ലന്നുള്ള ചോദ്യത്തിന് നിങ്ങൾ കോടതിയിൽ മൊഴി കൊടുത്തതിന് ശേഷം ഈ കാര്യം ഓർമ വന്നിട്ടുണ്ടോ അതൊ എന്നേന്നക്കുമായി ഇത് മറന്നോ..?

ഇ.ബാ: അത് എത്ര വർഷം മുൻപ് നടന്ന കാര്യമാണ്..പലതും സംസാരിച്ചിട്ടുണ്ട്.. ഇന്ന വാക്കെന്ന് എടുത്ത് പറയാൻ എനിക്ക് സാധിക്കില്ല പലതും സംസാരിച്ചിട്ടുണ്ട്..

അവതാരകൻ: ഇനി എന്നെങ്കിലും അത് ഓർമ വരുമോ..?

ഇ.ബാ: എന്തിനാ ഞാൻ ഓർക്കുന്നത്..? എന്റെ വിഷയമല്ലത്, എന്റെ വാക്കല്ല അതിൽ കാര്യം.. വഴക്ക് തെളിയിക്കാൻ ഇവർക്ക് നൂറ് കാര്യങ്ങളിലില്ലേ..?

അവതാരകൻ: ഇതെന്ത് my..?

____________________

പാർവ്വതി തിരുവോത്ത് ഒരു വിപ്ലവം നയിക്കുകയാണ്. താരസംഘടനയായ A.M.M.Aയിൽനിന്ന് അവർ രാജിവെച്ചു. ഈ തീരുമാനത്തിന് എത്ര കൈയ്യടികൾ നൽകിയാലും അധികമാവില്ല.

A.M.M.Aയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം ഒരു ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മൾട്ടിസ്റ്റാർ സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ച് താരസംഘടന ആലോചിക്കുന്നുണ്ടെന്ന് ബാബു വ്യക്തമാക്കി. അപ്പോൾ അവതാരകൻ ചോദിച്ചു-

”ആ സിനിമയിൽ ഭാവന ഉണ്ടാകുമോ? ട്വന്റി-20യിൽ അവർ നല്ല വേഷം ചെയ്തിരുന്നു…”

ബാബുവിന്റെ മറുപടി ഇങ്ങനെയായിരുന്നു- ”ഭാവന ഇപ്പോൾ സംഘടനയിലില്ല. അമ്മയിലുള്ളവരെ വെച്ച് സിനിമ ചെയ്യേണ്ടിവരും. മരിച്ചുപോയ ആളുകൾ തിരിച്ചുവരാറില്ലല്ലോ. അതുപോലെയാണത്….! ”

തികഞ്ഞ അ ശ്ശീ ലമാണ് ആ പ്രസ്താവന. അമ്മയിൽനിന്ന് ഭാവനയുൾപ്പടെ പലരും പുറത്തുപോയിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്തായിരുന്നു അതിന്റെ കാരണം?

മൂന്നുവർഷങ്ങൾക്കുമുമ്പ് ഒരു യുവനടി അതിക്രൂ രമായ രീതിയിൽ ആക്ര മിക്കപ്പെട്ടു. ആ കേസിൽ പ്രതിയായ നടനെ സംരക്ഷിക്കുന്ന നിലപാടാണ് A.M.M.A കൈക്കൊണ്ടത്. അതിൽ പ്ര തിഷേധിച്ചാണ് റിമ കല്ലിങ്കലും ഗീതു മോഹൻദാസും ഭാവനയും രമ്യാനമ്പീശനുമൊക്കെ A.M.M.A വിട്ടത്. ഈ നാ ണക്കേടിന്റെ ചരിത്രം ബാബു മറന്നുപോയതാണോ?

നടി ആ ക്രമിക്കപ്പെട്ട കേസിൽ പല സാക്ഷികളും കൂറുമാറിയിരുന്നു. ഭാമ എന്ന അഭിനേത്രിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു സ്ത്രീയായ ഭാമ പോലും ഇരയോടൊപ്പം നിന്നില്ല. ഇതിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം. മിക്കവർക്കും സ്വന്തം നിലനിൽപ്പാണ് പ്രധാനം. മലയാളസിനിമ ഒരു മാഫിയക്ക് തുല്യമാണ്. അവിടെ പുരുഷാധിപത്യം കൊടികു ത്തിവാഴുകയാണ്.

”മരിച്ചവർ തിരിച്ചുവരില്ലല്ലോ” എന്ന വൃത്തികേട് ബാബു ഛ ർദ്ദിച്ചിട്ട് ഒരുപാട് മണിക്കൂറുകൾ കഴിഞ്ഞു. സ്ക്രീനിൽ ഹീറോയിസം കാണിക്കുന്ന നിരവധി താരങ്ങൾ നമുക്കുണ്ട്. പക്ഷേ ബാബുവിനെ എതിർത്തുകൊണ്ട് മുന്നോട്ടുവന്നത് പാർവ്വതി മാത്രമാണ്. ‘നാ ണമില്ലാത്ത വി ഡ്ഢി’ എന്നാണ് പാർവ്വതി ജനറൽ സെക്രട്ടറിയെ വിളിച്ചത്. അതിനുപിന്നാലെ രാജിപ്രഖ്യാപനവും.

സംഘടനയ്ക്കുള്ളിൽനിന്നുകൊണ്ട് സംഘടനയെ തിരുത്താം എന്ന ധാരണയിലാണ് പാർവ്വതി ഇത്രയും കാലം അവിടെ തുടർന്നത്. അത് അസാദ്ധ്യമാണെന്ന് അവർക്ക് മനസ്സിലായി. A.M.M.A പാർവ്വതിയെ അർഹിക്കുന്നില്ല എന്നതാണ് സത്യം.

വളരെയേറെ പ്രിവിലേജ്ഡ് ആയ ഒരു നടിയാണ് പാർവ്വതി. ഉയരെ,ടേക് ഒാഫ് തുടങ്ങിയ സിനിമകളിൽ പാർവ്വതിയ്ക്ക് നായകനേക്കാൾ പ്രാധാന്യമുണ്ടായിരുന്നു. പാർവ്വതി അഭിനയിച്ച ചിത്രങ്ങളെല്ലാം അവരുടെ പേരിൽത്തന്നെയാണ് മാർക്കറ്റ് ചെയ്യപ്പെടാറുള്ളത്. അങ്ങനെയുള്ള ഒരാൾക്ക് സ്വന്തം കാര്യം നോക്കി സസുഖം ജീവിക്കാവുന്നതേയുള്ളൂ. തല വേദന കളില്ലാതെ താര പദവിയിൽ വിരാജിക്കാവുന്നതേയുള്ളൂ.

പക്ഷേ പാർവ്വതി സമത്വത്തെക്കുറിച്ച് സംസാരിക്കുന്നു. അനീതിയ്ക്കെതിരെ വാളെടുക്കുന്നു. സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുന്നു. കൂട്ടുകാരിയെ നിരുപാധികം പിന്തുണയ്ക്കുന്നു. വേ ട്ടക്കാർക്കും ഗു ണ്ടകൾക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്നു. ഒരുപക്ഷേ പാർവ്വതിയ്ക്കുമാത്രമേ ഇങ്ങനെയെല്ലാം ചിന്തിക്കാനും പെരുമാറാനും സാധിക്കുകയുള്ളൂ.

അപ്പക്കഷ്ണങ്ങൾക്കുവേണ്ടി ഒാച്ഛാനിച്ചുനിൽക്കുന്ന നടീനടൻമാരെ ഒത്തിരി കണ്ടിട്ടുണ്ട്. മറ്റേയറ്റത്ത് പാർവ്വതിയും.

നിശബ്ദരാക്കാൻ അവർ ഇനിയും ശ്രമിക്കും. അപ്പോഴെല്ലാം പാർവ്വതി കൂടുതൽ ശബ്ദമുയർത്തും. കൂടെ നമ്മളും…

– Sandeep Das

Trending

To Top
error: Content is protected !!