കാലം തെറ്റിയിറങ്ങിയ സിനിമ ആയിരുന്നില്ലേ സത്യത്തിൽ ഇമ്മിണി നല്ലൊരാൾ

ജയസൂര്യ നായകനായി എത്തിയ ചിത്രം ആയിരുന്നു ഇമ്മിണി നല്ലൊരാൾ. നവ്യ നായർ നായികയായി എത്തിയ ചിത്രം വലിയ ഹിറ്റ് ആയില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജയസൂര്യ അവതരിപ്പിച്ച ജീവൻ എന്ന കഥാപാത്രവും നവ്യ നായർ ചെയ്ത സ്നേഹ എന്ന സിനിമ നടിയുടെ വേഷവും പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ വഴിയില്ല. 2005 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് രാജസേനൻ ആയിരുന്നു. എന്നാൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത്. സിനിമ നിരൂപകൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റോഷാക്കിലെ ലൂക്ക് ആന്റണിയെ കുറിച്ചു നമ്മൾ പറയുമ്പോഴും.

കാലം തെറ്റി ഇറങ്ങിയ ‘ഇമ്മിണി നല്ലൊരാൾ’ എന്ന സിനിമയിലെ ജീവൻ എന്ന കഥാപാത്രത്തെ നമ്മൾ മറന്നുപോകുന്നു. സിനിമ സ്വപ്നം ആയി കാണുന്ന ജീവൻ, കൂടാതെ സിനിമ നടിയായ സ്നേഹ. ഏതോ ഒരു സാഹചര്യത്തിൽ സ്നേഹയെ തന്റെ ഭാര്യയായി തന്റെ hഹാലൂസിനേറ്റഡ് മൈൻഡ് ൽ ജീവൻ പ്രതിഷ്ഠിക്കുന്നു. ഒരു പക്ഷെ അൽപ്പം മാറ്റങ്ങളോടെ ഇതേ തീം ഇപ്പോൾ ഇറക്കിയാരുന്നേൽ ജനങ്ങൾ ഏറ്റുടുക്കുമായിരുന്നു എന്നുമാണ് പോസ്റ്റ്.

അതെയതെ. അതു പോലെ ത്രീ കിങ്സിലെ ജയസൂര്യയുടെ ബിൽസിലാ ഹൈ യുടെ ഒരു എക്സറ്റൻഡഡ്‌ റീമിക്സ്കൂടി ഇറക്കണം. ജനങ്ങൾ അതും ഏറ്റെടുക്കട്ടെ, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിചിച്ച കൊണ്ടിരിക്കുന്ന കമെന്റ്. വളരെ പെട്ടന്ന് തന്നെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്.

Leave a Comment