ഈ സിനിമ തനിക്ക് ഒരു ബ്രേക്ക് നൽകി എന്ന് ജയസൂര്യ തന്നെ പറഞ്ഞിരുന്നു

ജയസൂര്യ നായകനായി എത്തിയ ചിത്രം ആയിരുന്നു ഇമ്മിണി നല്ലൊരാൾ. നവ്യ നായർ നായികയായി എത്തിയ ചിത്രം വലിയ ഹിറ്റ് ആയില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജയസൂര്യ അവതരിപ്പിച്ച ജീവൻ എന്ന കഥാപാത്രവും നവ്യ നായർ ചെയ്ത സ്നേഹ എന്ന സിനിമ നടിയുടെ വേഷവും പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ വഴിയില്ല. 2005 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് രാജസേനൻ ആയിരുന്നു. എന്നാൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജയസൂര്യ നായകനായി എത്തിയ ഇമ്മിണി നല്ലൊരാൾ എന്ന ചിത്രം വിജയമായിരുന്നോ എന്നാണ് സിനി ഫൈൽ ഗ്രൂപ്പിൽ റാഫി എന്ന ആരാധകൻ ചോദിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു പോസ്റ്റർ ഉൾപ്പെടുത്തികൊണ്ട് ആണ് റാഫി ചോദിച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

ഈ സിനിമ പുള്ളിടെ കരിയറിൽ ബ്രേക്ക്‌ നൽകിയ പടം ആണ്. കാരണം ഈ പടത്തിനു ശേഷം കൊറേ നാൾ പുള്ളിയെ വേറെ പടത്തിലൊന്നും ആരും വിളിച്ചിട്ടില്ല. ജയസൂര്യ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്, ഇത് പോലെ ഒരു തല്ലിപ്പൊളി മലയാളം സിനിമ ഇറങ്ങിയിട്ടില്ല, കുഞ്ചാക്കോ ബോബൻ്റെ സാൻഡ്വിച്ച് ഒക്കെ ഒന്ന് കണ്ടു നോക്ക്. അതിനെ അപേക്ഷിച്ച് ഈ പടമൊക്കെ എത്രയോ ബെറ്ററാണെന്ന് തോന്നും.

ഈ സിനിമയിലും പാണ്ടിപ്പടയിലും ഉള്ള മേക്കപ്പ് കണ്ടാല്‍ നവ്യാനായരെ എടുത്ത്കിണറ്റില്‍ ഇടാന്‍ തോന്നും, ഇതൊരു സാമ്പത്തിക വിജയം ആയിരുന്നു എന്നാണ് ഓർമ, ഈ പടത്തിന്റെ കഥ പിന്നീട് തമിളിൽ സൂര്യ മായാവി എന്ന പേരിൽ ഒരു പടമെടുത്തിരുന്നു അതും ആവി ആയി പോയി, ഇതിലെ കോമളവല്ലി. പാട്ട് കൊറച്ച് ക്രിഞ്ച് ആണ്. പക്ഷേ ഞാൻ ഇടയ്ക്ക് കേൾക്കാറുണ്ട്.

ഇതിൽ കൂടുതൽ ഓവർ ആക്ട് ചെയ്യാൻ ഒരാൾക്കും പറ്റില്ല, ജയസൂര്യ, എനിക്ക് വളരെ ഇഷ്ടമുള്ള പടമാണ്, ഇതും രസികനും, അത്ര വിജയം ഉണ്ടായില്ല.. പക്ഷേ ഇതിലെ ഹെയർ സ്റ്റയിൽ ഡ്രസിങ് ഓക്കെ ഞങ്ങൾ പഠിക്കുമ്പോൾ ട്രെൻഡ് ആയിരുന്നു, രസമുള്ള പടം ആരുന്നു. തട്ടിക്കൊണ്ട് പോയവരെ കൊണ്ട് വില്ലന്മാർക്ക് തലവേദന ആകുന്ന. തീം പണ്ടേ ഉള്ളതാ. ഒ. ഹെൻറി ടെ പ്രശസ്ത കഥ ഉണ്ട്. കമലഹാസന്റെ മുംബൈ എക്സ്പ്രസ് ഒക്കെ ഈ തീം ആണ്. ഇതും അങ്ങനെ തന്നേ. ജനത്തിന് പിടിച്ചില്ല. പക്ഷേ പടം വ്യത്യസ്ത പരീക്ഷണം തന്നെ. ഇന്നാണേ ചിലപ്പോ ഓ ടി ടി റൺ കിട്ടിയേനെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment