ഇൻ ഹരിഹർനഗർ സിനിമയിലെ ഫെയ്‌മസ് ഡയലോഗ് ആണല്ലോ ഇത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇൻ ഹരിഹർ നഗർ. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ സിനിമ ആണെങ്കിൽ  പോലും ഇന്നും ചിത്രത്തിനു ആരാധകർ ഏറെ ആണ്. അതിൽ ജഗതീഷ് അവതരിപ്പിച്ച അപ്പുക്കുട്ടന് ആണ് ആരാധകർ ഏറെയും. ഇന്നും സിനിമ ടെലിവിഷനിൽ വരുമ്പോൾ പ്രേക്ഷകർ ഒരു മടിയും കൂടാതെ ഇരുന്നു കാണാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനിമ പാരഡിസോ ക്ലബ്ബിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അശ്വിൻ രവി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്ങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, ഇൻ ഹരിഹർനഗർ സിനിമയിലെ ഫെയ്‌മസ് ഡയലോഗ് ആണല്ലോ ‘തോമസ്കുട്ടീ വിട്ടോടാ’ എന്നുള്ളത്. ബാക്കി രണ്ട് കൂട്ടുകാർ ഉണ്ടായിട്ടും മഹാദേവൻ എപ്പോഴും തോമസ്‌കുട്ടീ വിട്ടോടാ എന്നു മാത്രം പറയുന്നത് എന്തുകൊണ്ടാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ആ ഗ്യാങിൽ ഓരോരുത്തർക്കും ഓരോ പഴ്സണാലിറ്റി ട്രെയ്റ്റ്സ് കൊടുത്തിട്ടുണ്ട്. അതിൽ മഹാദേവൻ നല്ല ബുദ്ധിയും ബോധവും ശാരീരികശേഷിയും ഉള്ളതാണ്, ആ ഗ്യാങിലെ ലീഡർ എന്നൊക്കെ പറയാവുന്ന ആൾ.

ഗോവിന്ദന്കുട്ടിയും അങ്ങനെ തന്നെ, മഹാദേവന്റെ അത്ര മിടുക്കൻ അല്ലെങ്കിലും ബുദ്ധിയും ബോധവും ആരോഗ്യവും ഒക്കെ കൊണ്ട് ഗ്യാങിലെ രണ്ടാമൻ എന്ന വിശേഷണത്തിന് അർഹൻ. അപ്പുക്കുട്ടൻ ആള് മണ്ടൻ ആണെങ്കിലും ശാരീരിക ക്ഷമതയിൽ അത്ര പുറകിലല്ല. എന്നാൽ തോമസ്കുട്ടി ആള് ഒരു ശരാശരിക്കാരനാണ്. മാത്രമല്ല, ശാരീരികക്ഷമതയിൽ വളരെ പുറകോട്ടുമാണ്. അത് കാണിക്കുന്ന ഒരുപാട് സീനുകൾ സിനിമയിൽ തന്നെയുണ്ട്.

ബോക്സിങ് പ്രാക്ടീസ് സീനിൽ തോമസ്കുട്ടി ആദ്യം തന്നെ ചോദിക്കുന്നുണ്ട്, ബോക്സിങ് അല്ലാതെ വേറെ ഗെയിം ഒന്നും കിട്ടിയില്ലേ എന്ന്. അതിനു ശേഷം എല്ലാരും കൂടി ഇടിച്ചു പരിപ്പിളക്കുന്നതും തോമസ്കുട്ടിയുടെ തന്നെ. പിന്നെ മായയുമായി പോവുമ്പോ ‘ഊതടാ’ ടീംസ് വന്ന് വീണ്ടും തോമസ്കുട്ടിയെ പഞ്ഞിക്കിടുന്നുണ്ട്. മഹാദേവൻ ആൻഡ് ഫ്രണ്ട്സ് വന്നിട്ടാണ് പുള്ളിയെ രക്ഷിക്കുന്നത്. പിന്നെ അവസാനം ഹോനായ് യുടെ ഗോഡൗണിൽ നിന്ന് ഓടി രക്ഷപെടുമ്പോഴും ബാക്കിയുള്ള മൂന്ന് പേരും മുന്നിൽ ഓടുമ്പോ തോമസ്കുട്ടി ഒരു 4-5 മീറ്റർ പുറകിലാണ് ഓടുന്നത്.

തോമസ്കുട്ടിയുടെ ഈയൊരു പ്രശ്നം ഗ്യാങ് ലീഡറായ മഹാദേവനും കൃത്യമായി അറിയാം. ഒരു വള്ളി സീൻ വരുമ്പോ അത് ആദ്യം തിരിച്ചറിയുന്നത് കൂട്ടത്തിലെ മിടുക്കനായ മഹാദേവനാണ്. അപ്പൊ അത് പുള്ളി കൂട്ടത്തിൽ സ്ലോ ആയ തോമസ്കുട്ടിയോട് ആദ്യം തന്നെ convey ചെയ്യുന്നതാണ് ഈ ‘തോമസ്കുട്ടി വിട്ടോടാ’ ഡയലോഗ്. സ്ലോ ആയ തോമസ്കുട്ടി ആദ്യം സ്റ്റാർട്ട് ചെയ്തില്ലെങ്കിൽ ബാക്കിയുള്ളവരുടെ കൂടെ ഓടിയെത്താൻ ബുദ്ധിമുട്ടാകും എന്നറിയാവുന്ന മഹാദേവന്റെ ടാക്ടിക്‌സ്. ഇങ്ങനെ സുഹൃത്തുക്കൾ തമ്മിലുള്ള അണ്ടർ സ്റ്റാന്ഡിങ്ങി ന്റെ കഥ കൂടിയാണ് ‘ഇൻ ഹരിഹർനഗർ എന്നുമാണ് പോസ്റ്റ്.

Leave a Comment