മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇന്ദ്രജാലം

ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം ആണ് ഇന്ദ്രജാലം. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി വന്നത്. 1990 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച ചിത്രങ്ങളിൽ ഒന്നാണ്. വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ നിതിൻ രാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മോഹൻലാൽ തമ്പി കണ്ണന്താനം ഡെന്നിസ് ജോസഫ് ടീമിന്റെ ഇന്ദ്രജാലം കണ്ണൻ ഭായായി മോഹൻലാൽ നിറഞ്ഞു നിന്ന ഈ ചിത്രത്തിൽ ശെരിക്കും ഞെട്ടിച്ചത് രാജൻ പി ദേവ് ആണ്. കാർലോസ് എന്നാ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ബോംബെയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രം ഇന്നും റിപീറ്റ് വാല്യൂവുള്ള പടമാണ്.

ഒരു കൊമേർഷ്യൽ പടത്തിനു വേണ്ട എല്ലാം ഈ സിനിമയിലുണ്ട്. മോഹൻലാൽ തമ്പി കണ്ണന്താനം ഡെന്നിസ് ജോസഫ് ടീമിന്റെ തന്നെ രാജാവിന്റെ മകനേക്കാൾ പേർസണലി കൂടുതൽ ഇഷ്ടം ഇന്ദ്രജാലമാണ് ഈ ചിത്രത്തെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക എന്നുമാണ് പോസ്റ്റ്. ഗംഭീരമായി വരേണ്ടിയിരുന്ന ക്ലൈമാക്സ്‌ അനാവശ്യ ട്വിസ്റ്റ്‌ കുത്തിക്കേറ്റി ആവറേജ് ആക്കി അത്രയും നേരം അഴിഞ്ഞാടിക്കൊണ്ടിരുന്ന രാജൻ പി ദേവിനെ പിടിച്ച് പഴമാക്കിയതാണ് ഈ പടത്തിന്റെ നെഗറ്റീവ്.

തമ്പി കണ്ണന്താനം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. താവളം ആദ്യമായി നിർമ്മാണവും സംവിധാനവും ചെയ്ത ചിത്രം. രാജാവിന്റെ മകൻ ആദ്യമായി നിർമ്മാണവും സംവിധാനവും വിതരണവും ചെയ്ത ചിത്രം. ഇന്ദ്രജാലം. മൂന്നു ചിത്രത്തിലും മോഹൻലാൽ ഉണ്ടെന്നുള്ളത് മറ്റൊരു കാര്യം, കാർലോസിനെ കുറിച്ച് അന്ന് എത്ര വർണിച്ചുവെന്ന് അറിയില്ല. പിന്നെ കണ്ണൻ നായർ ഹാജറ് ഹോ പറയുമ്പോ മോഹൻലാലിന്റെ വരവും. അപ്പം തിന്നാതെ കുഴിയെണ്ണിയാൽ അജീർണ്ണം വരുമെന്ന കൗണ്ടറും എല്ലാം അടിപൊളിയായ് ഓർക്കുന്നു. ത്രില്ലടിപ്പിച്ച പടം.

“ഡയറക്ടർ “തന്നെ നിർമിച്ച സിനിമ സൂപ്പർ ഹിറ്റ്‌. രാജൻ പി ദേവ് ന്റെ നല്ലൊരു തുടക്കം കിട്ടിയ സിനിമ, മോഹൻ ലാൽ നല്ല സുന്ദരനായി തോന്നിയ സിനിമകളിൽ ഒന്ന്, ഗീത അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രത്തിൻ്റെ ഇൻട്രോ സീൻ. കണ്ണൻ നായർക്ക് ജയന്തിയെക്കുറിച്ച് വിവരിക്കുന്ന ആ സീൻ കാണുമ്പൊ വീഡിയോ കാസറ്റുകളിൽ കാണിക്കാറുള്ള പരസ്യമാണെന്നേ പെട്ടന്ന് തോന്നൂ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്നും വരുന്നത്.

Leave a Comment