ബാക്ക്ഗ്രൗണ്ട് ഡാൻസേഴ്‌സിന്റെ കൂട്ടത്തിൽ നിൽക്കുന്ന ഇനിയയെ മനസ്സിലായോ

ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ അധികവും ഒരുകാലത്ത് ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ തുടക്കം കുറിച്ചവർ ആണ്. ഇതിൽ പലരുടെയും പഴയ കാല ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ചർച്ച ആകാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. “ഡിസംബർ” എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്ത് ആണ് ഇനിയ എത്തിയിരിക്കുന്നത്. ഇന്ന് സൗത്ത് ഇന്ത്യയിലെ മികച്ച നായികമാരിൽ ഒരാൾ ആണ് ഇനിയ. സിനിമ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ബാക്ക്ഗ്രൗണ്ട് ഡാൻസാറായി ഇനിയ! ഡെന്നിസ് ജോസഫ് സ്ക്രിപ്റ്റ് എഴുതിയ “ഡിസംബർ” എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തു ഇനിയയെ കാണാം. ക്യാമറയും ഡാൻസ് ചെയ്യുന്ന കാലത്ത് ഇറങ്ങിയ ചിത്രമായത് കൊണ്ട് കണ്ട് പിടിക്കാൻ കുറച്ച് കഷ്ടപ്പാടാണ്. ഇനിയ ഇപ്പോൾ മികച്ച വേഷങ്ങൾ ചെയ്യുന്ന അഭിനേത്രിയാണ്.. ഷംന കാസിമിനെയും ഈ പാട്ടിൽ കാണാം എന്നുമാണ് പോസ്റ്റ്.

നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇനിയ ഉൾപ്പെടുന്ന ഡാൻസ് ഗ്രൂപ്പ് ആദ്യമായി ബാക്ഗ്രൗണ്ട് ഡാൻസേഴ്സായി വരുന്നത് ജയരാജിന്റെ റെയിൻ റെയിൻ കം എഗൈൻ എന്ന ചിത്രത്തിലാണ്. അതിലെ എല്ലാ പാട്ടുകളും ഹിറ്റാണ്. ശ്രദ്ധിച്ച് നോക്കിയാൽ ഇനിയ, അർച്ചന സുശീലൻ തുടങ്ങിയവരെ കാണാൻ സാധിക്കും. ഇവരെല്ലാം അർച്ചനയുടെ ചേച്ചി കല്പനയുടെ ഡാൻസ് സ്കൂളിലെ ശിഷ്യരായിരുന്നു. ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനോട് അനുബന്ധിച്ച് ഇവരുടെ ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. അത് കണ്ട് ഇമ്പ്രസ്സായി ആണ് ജയരാജ് തന്റെ അടുത്ത ചിത്രത്തിൽ ഇവർക്ക് കൊറിയോഗ്രഫി ചെയ്യാൻ അവസരം നല്കിയത് എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

ശ്രുതി എന്നാണെന്നു തോന്നുന്നു ശെരിയായ പേര്.. പല്ലക്കിൽ കേറാമോ എന്നൊരു ആൽബം songil ആണ് ആദ്യം കണ്ടത്.. തിരുവനന്തപുരം ഫോർട്ട്‌ സ്കൂളിൽ ആണ് ഈ കുട്ടി പഠിച്ചത്.. പിന്നീട് ഒരു ഇന്റർവ്യൂ കണ്ടു. പഠിച്ചത് ഊട്ടിയിൽ ഏതോ ബോര്ഡിങ് സ്കൂളിൽ ആണെന്ന് പറഞ്ഞു തള്ളുന്നുണ്ടായിരുന്നു.. എന്തരോ എന്തോ എന്നാണ് മറ്റൊരാൾ നൽകിയിരിക്കുന്ന കമെന്റ്. ശ്രുതി സാവന്ത്. തിരുമലയ്ക്കടുത്തായിരുന്നു വീട് എന്നു തോന്നുന്നു, ഇനിയ തമിഴ്‌നാട് സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയ നടി ആണ്. മലയാളത്തിൽ ഇപ്പോഴും ചെറിയ വേഷങ്ങൾ മാത്രം കൊടുക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.