മികച്ച ഒരു കോംബോ ആയിരുന്നു ചിത്രത്തിൽ ഇവരുടേത്

ഇന്നും പ്രേക്ഷകർക്ക് ഒരു അത്ഭുതം ആണ് മണിച്ചിത്രത്താഴ് സിനിമ. ഓരോ തവണ കാണുമ്പോഴും അത് വരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി മറ്റെന്തെങ്കിലും ഒരു കാര്യം കൂടി പ്രേഷകരുടെ ശ്രദ്ധയിൽ പെടും എന്നതാണ് സത്യം. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. സുരേഷ് ഗോപി, മോഹൻലാൽ, നെടുമുടി വേണു, ഇന്നസെന്റ്, ഗണേഷ് കുമാർ, ശോഭന, കെ പി എ സി ലളിത, സുധീഷ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകർഡ് ശ്രദ്ധ നേടുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് സുനിൽ കുമാർ എന്ന എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു രസികൻ കോമ്പോയായിരുന്നു ഇവരുടേത്. ഉണ്ണിത്താൻ ആൻഡ് ദാസപ്പൻ അഭിനയംതുടങ്ങി മൂന്നരപതിറ്റാണ്ടുകൾക്കിപ്പുറവും ഗണേശ്കുമാറെന്ന നടന്റെ ഏറ്റവും ജനപ്രിയവേഷം ഇതായിരിക്കും.

മണിച്ചിത്രത്താഴിന്റെ എഡിറ്റ്‌ചെയ്ത് നീക്കപ്പെട്ട ഭാഗങ്ങളിൽ പലയിടത്തും ഉണ്ണിത്താൻ-ദാസപ്പൻ കോമ്പോയുടെ രസികത്തങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ട്. ഇവർക്ക് മണിച്ചിത്രത്താഴിൽ അല്പംകൂടി സ്ക്രീൻടൈം ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുമുണ്ട്. സുധീഷിനെയൊക്കെപ്പോലെ ‘ബോയ് നെക്സ്റ്റ് ഡോർ’ എന്നമട്ടിൽ നാട്ടുമ്പുറത്തൊക്കെ സ്ഥിരംകാണുന്ന തൊഴിൽരഹിതനും പരോപകാരിയുമായ ചെറുപ്പക്കാരൻ വേഷങ്ങൾ ഒരുപാട് തേടിയെത്തേണ്ടതായിരുന്നു ഗണേശിനെ.

അത്തരംവേഷങ്ങൾ ഭംഗിയാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്ന് മണിച്ചിത്രത്താഴിലെയും അമ്മയാണെസത്യത്തിലെയും മറ്റും പ്രകടനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഗണേഷിന് ലഭിക്കാതെ പോയ ഭാഗ്യം ലഭിച്ച ആളാണ് ദിലീപ് ഇരകൾ, ഒരു മുത്തശ്ശിക്കഥ ഇങ്ങനെ എത്രയോ നല്ല അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കിട്ടിയതാ മണിച്ചിത്രത്താഴിൽ തന്നെ പേടിച്ച് വീഴുന്ന സന്ദർഭം എന്ത് രസമായിട്ടാ ആൾ ചെയ്തത്.

ഗണേശിന്റെ വേഷം ജഗതിക്ക് വച്ചതായിരുന്നു എങ്കില് ആ കോംബോ ഇതിലും പൊളിച്ചേനേ. ജഗതിക്ക് ഒരു നിലയിലും എത്താൻ പറ്റാത്ത സമയം. റിലീസ് ഡേറ്റ് ഫിക്സ് ചെയ്തു. പല സംവിധായകർ ചേർന്ന് തീർത്തു. അതിഗംഭീരമാവുകയും ചെയ്തു. ദാസപ്പൻ ഒരു ഗംഭീര പാത്രസൃഷ്ടി ആയിരുന്നു ജഗതി ആയിരുന്നെങ്കിൽ. ആ കഥാപാത്രം ഇതിലും വലിയ മാനങ്ങളിലെത്തിയേനേ. ഗണേഷ് മോശമായി എന്നല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment