വില്ലൻ വേഷങ്ങൾ ഇന്നസെന്റിനെക്കാൾ മനോഹരമായി ആർക്കും ചെയ്യാൻ പറ്റില്ല

നടൻ ഇന്നസെന്റിനെ കുറിച്ച് മലയാം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തമാശകൾ നിറഞ്ഞ ചിത്രത്തിൽ അധികമാരും ശ്രദ്ധിക്കാത്ത ചില നമ്പറുകൾ പണ്ടേ ശ്രദ്ധിക്കാറുണ്ട്. അത്തരം നമ്പറുകൾ ഏറ്റവുമധികം തരുന്ന നടനാണ് ഇന്നസന്റ്.

രൂപംകൊണ്ടും ചില സവിശേഷമായ രീതികൾകൊണ്ടും അടൂർഭാസിയോട് അടുത്ത്നിൽക്കുന്നതായി തോന്നാറുണ്ട് അദേഹത്തിന്റെ ശൈലി. ചിരിച്ചുകൊണ്ട് കഴു ത്ത റക്കുന്ന വില്ലൻവേഷങ്ങൾ ഇന്നസന്റിനെക്കാൾ നന്നായിചെയ്യാൻ അധികംപേരില്ല മലയാളത്തിൽ. അദ്വൈതം, കേളി, തുടങ്ങി ഏറെ ചിത്രങ്ങൾ. പുതുക്കോട്ടയിലെ പുതുമണവാളനെന്ന നർമ്മചിത്രം.

തീകൊളുത്തികൊല്ലാനായി ഇന്നസന്റിനെ പടക്കപ്പുരയിൽ കെട്ടിയിട്ടിരിക്കുകയാണ്. അടുത്ത് തീപ്പന്തവുമായി ഗുണ്ടകൾ റെഡിയായി നിൽക്കുന്നു. സഹായിയായ വെട്ടുക്കിളി പ്രകാശ് രണ്ടുപൂവൻപഴം കഴിക്കാനായി കൊടുക്കുന്നു. കഴിച്ചുകൊണ്ടിരിക്കെയുള്ള പുള്ളിയുടെ ഡയലോഗ് ആവർത്തിച്ചുകേട്ട് ചിരിക്കാറുണ്ട്. എന്റീശ്വരാ ഈ പഴത്തിനൊക്കെ എന്തൊരു ടെയ്‌സ്റ്റാ.

ഇനിയിതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ലല്ലോ, അതിന്റെ കൌണ്ടർ ഭാര്യ കനകലതയുടെ വക. “നിങ്ങക്ക് ഷുഗറല്ലേ. മധുരം കഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞതല്ലേ” എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. അടൂർഭാസിയ്ക്ക് ഇന്നസെന്റുമായി താരതമ്യം ചെയ്യാൻ മാത്രം പ്രതിഭയുണ്ടായിരുന്നോ, ശ്രദ്ധിക്കാത്തത് എന്ന് പറഞ്ഞത് ഏതർത്ഥത്തിലാണെന്ന് മനസ്സിലായില്ല. ഈ സിനിമ കണ്ടവരിൽ ഈ ഡയലോഗ്സ് കേട്ടു ചിരിക്കാത്തവർ ആരും കാണില്ല.

അതിനിടെ കൂടെയുള്ള പുള്ളി, എനിക്കിനി ചേട്ടനെ പറ്റിക്കാൻ പറ്റില്ലല്ലോ അത്രയും നേരം തന്നെ കളിയാക്കിയ ആളെ മരിക്കാൻ നേരത്ത് അയാളുടെ വിഷമത്തിൽ പങ്ക് കൊള്ളുന്ന ഉത്തമനായ സഹായി, റാഫി മെക്കാർട്ടിന്റെ ഏറ്റവും ചിരിപ്പിച്ച സിനിമ.ഒരു പക്ഷേ പഞ്ചാബി ഹൗസിനേക്കാളും, ഇങ്ങനെ ഇന്നസെന്റിനു മാത്രം കഴിയുന്ന ചില എക്സ്പ്രഷൻസ്‌ ഉണ്ട്‌.. പല സിനിമകളിലും കാണാം. ഈ സിനിമ പിന്നെ എവിടെ നിന്ന് കണ്ടാലും ഇത്‌ പോലത്തെ സീനുകൾ ആയിരിക്കും. വന്നവരും പോയവരും വരെ സ്കോർ ചെയ്ത പടം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment