അധികം ആരും ചിന്തിക്കാത്ത ഒരു വിഷയവുമായി ആണ് കഴിഞ്ഞ ദിവസം സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഒരു ആരാധകൻ എത്തിയിരിക്കുന്നത്. ദീപേഷ് ചുഴലി എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സിനിമകളിൽ ഇടവേള ആവശ്യമുണ്ടോ? ഇടവേളകളില്ലാതെ ഒരു സിനിമ കാണുന്നത് നിങ്ങളെ സിനിമയിൽ പൂർണ്ണമായി വ്യാപൃതനാക്കുന്നു, അങ്ങനെ നിങ്ങൾക്ക് അതിൽ താൽപ്പര്യം നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്. കൂടാതെ, ആളുകൾ പലപ്പോഴും ഇടവേളകളിൽ ഒരു സിനിമയെ വിശകലനം ചെയ്യാൻ പ്രവണത കാണിക്കുന്നു, അതിനാൽ മിക്കപ്പോഴും അവരുടെ സ്വന്തം അഭിപ്രായം നഷ്ടപ്പെടും. ഇടവേളകളില്ലാതെ ഒരു സിനിമ കാണുന്നത് നിങ്ങളെ കാണാനും സ്വന്തം അഭിപ്രായം രൂപപ്പെടുത്താനും എല്ലാറ്റിനുമുപരിയായി അത് ഉപേക്ഷിക്കാതിരിക്കാനും പ്രേരിപ്പിക്കുന്നു.
ഇടവേള കഴിഞ്ഞു സിനിമ പുനരാരംഭിക്കുമ്പോഴേക്കും സിനിമ എവിടെയാണ് നിർത്തിയതെന്ന് ചിലരെങ്കിലും മറക്കും . പ്രേക്ഷകന്റെ മനസ്സിനെ രണ്ടുതവണ പിടിച്ചിരുത്താൻ കഴിയുന്ന വിധത്തിൽ കഥ കെട്ടിപ്പടുക്കുകാൻ സിനിമാക്കാരന് കഴിഞ്ഞില്ലെങ്കിൽ ആദ്യം സിനിമയുടെ തുടക്കത്തിലും പിന്നീട് ഇടവേളയ്ക്ക് ശേഷവും പല സിനിമകളും പരാജയപ്പെടുന്നത് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോഴത്തെ രണ്ടു രണ്ടേകാൽ മണിക്കൂർ പടങ്ങളിൽ ആവിശ്യമില്ല. പണ്ടും 2 1/4 മണിക്കൂർ ഉള്ള ഒരുപാട് സിനിമകൾ ഉണ്ടായിരുന്നു. മൂന്നു മണിക്കൂർ ഉള്ള സിനിമയാണെങ്കിൽ അത്രയും കിടിലൻ ആയിരിക്കണം. ഒന്നരമണിക്കൂർ ഉള്ള സിനിമകളെ പറ്റി ആണെങ്കിൽ ok. തെങ്കാശിപ്പട്ടണം എന്ന സിനിമ രണ്ടേകാൽ മണിക്കൂർ പോലും തികച്ചില്ല എന്നാണ് അതിനു മറുപടി പറഞ്ഞത്.
അമേരിക്കൻ തിയേറ്ററുകളിൽ ഇടവേളകളേ ഇല്ല! ഹിന്ദി സിനിമ കാണിയ്ക്കുന്ന ചില തിയേറ്ററുകളിൽ ചിലപ്പോൾ ഉണ്ട്. ഹോളിവുഡ് സിനിമകൾക്കൊന്നും ഇൻ്റെർവെൽ എന്നൊരു പരിപാടിയേ ഇല്ല, ഇടവേളയ്ക്കു കൂട്ടുകാരോടൊപ്പം പോപ്‌കോണും ഐസ് ക്രീമും വാങ്ങിക്കഴിക്കുമ്പോൾ കിട്ടുന്ന ‘വൈബ്’ ഒന്നും, സ്‌ക്രീനിൽ നിന്ന് മിക്കപ്പോഴും കിട്ടാറില്ല, ബ്രോ, ഇടവേള വേണം, മൂത്രപ്പുരയുടെ അവസ്ഥ കണ്ടിട്ട് ഇടവേള വേണ്ടിയിരുന്നില്ലെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ഇന്റർവെൽ എവിടെ കൊണ്ടു പോയി വെക്കുന്നു എന്നുള്ളതിൽ ആണ് കാര്യം. സിനിമയെ 2 പകുതി ആക്കി മാറ്റുന്നതിൽ ഇന്റർവൽ പങ്ക് വഹിക്കുകയും അത് വിമർശകർക്ക് ആദ്യ പകുതി രണ്ടാം പകുതി പോസ്റ്റ് മോർട്ടങ്ങൾക്ക് പാത്രീഭവിക്കുകയും ചെയ്യുന്നു.ഈ മണ്ടന്മാർ അറിയേണ്ട കാര്യം ഒരു സിനിമ ഓവർ ഓൾ ഒരു കഥ ആയിട്ടാണ് വില ഇരുത്തേണ്ടത് എന്നതാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്.