Uncategorized

ഇത്രയും വലിയ ഒരു മിസ്റ്റേക്ക് എങ്ങനെ ആയിരിക്കും പറ്റിയത് ?

പ്രിയദർശൻ എന്ന സംവിധായകൻ മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും വിസ്മരിക്കാൻ പറ്റാത്ത ഒരു പ്രതിഭാശാലിയായ കലാകാരനാണ്. ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിറ്റ് അടിച്ച അപൂർവം ചില സംവിധായകരുടെ നിരയിൽ പെടുത്താവുന്നതാണ് പ്രിയദര്ശനെ. ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്നിൽ വേണു നാഗവള്ളിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു സിനിമ ആസ്വാദകർക്കും അംഗീകരിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള ഒരു ഗുരുതര വീഴ്ച നമുക്ക് കാണാൻ സാധിക്കും.തീയേറ്ററുകളിൽ ആളുകളെ കുടുകുടാ ചിരിപ്പിച്ച ഏറ്റവും കൂടുതൽ കയ്യടി നേടിക്കൊടുത്ത ഒരു രംഗമാണ് ഇന്നസെന്റ് ലോട്ടറി അടിച്ചെന്ന് അറിയുമ്പോൾ തിലകനെ ചീത്തയും വിളിച്ചു ഇറങ്ങി പോകുന്ന രംഗം. എന്നാൽ ഈ രംഗത്തിൽ ഇന്നസെന്റിന്റെ കൈ മാത്രമേ ചത്രത്തിൽ വരുന്നുള്ളു. ഇതേപോലെ ഒരു വലിയ തെറ്റ് സൂപ്പര്ഹിറ് സംവിധായകന് സംഭവിക്കുമോ. 

ഒരുപാട് സിനിമകളിൽ നടന്മാരുടെ ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആകുമ്പോൾ ചെയ്യുന്ന ഒരു പരിപാടിയാണ് ആ രംഗത്തിൽ നടന്റെ ശബ്ദവും അയാൾ സംസാരിക്കുന്ന ഒപ്പം അഭിനയിക്കുന്ന നടന്റെ രംഗവും എഡിറ്റ് ചെയ്ത ചേർക്കുന്നത്. രണ്ടു വ്യത്യസ്ത ഫ്രെയിമിൽ ചിത്രികരിക്കുന്ന ഈ രംഗം എഡിറ്റ് ചെയ്തു വരുമ്പോൾ ഒട്ടും കൃത്രിമം ആയി തോന്നില്ല. ആ നടന്റെ കൈക്ക് പകരം ആരെങ്കിലും ഡ്യുപ്പ് ആയി അവിടെ നിൽക്കുന്നതും നമുക്ക് കാണാൻ സാധിക്കാറുണ്ട്. ആ കാലത്തേ വളരെ തിരക്കുപിടിച്ച ഒരു നടൻ ആയിരുന്നു ഇന്നസെന്റ് , ഇന്നസെന്റിന്റെയും തിലകന്റെയും ഡേറ്റുകൾ ഒത്തുപോകാത്തത് കൊണ്ട് ചിലപ്പോൾ സംവിധായകൻ ചെയ്ത ഒരു കടുംകൈ ആയിരിക്കാം ഈ രംഗത്തിൽ ഇന്നോസ്ന്റ് ഇല്ലാതെ പോയത് .

എന്നാൽ മുപ്പതു വര്ഷം മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ഒർജിനൽ പ്രിന്റ് നശിച്ചു പോയതിനാലും ഉള്ള ഒരു ക്ലാരിറ്റി കുറഞ്ഞ പ്രിന്റ് ആണ് സാറ്റലൈറ്റ് മാർകെറ്റിംഗിന് ഉപയോഗിച്ചേക്കുന്നതുകൊണ്ടും ചിലപ്പോൾ ആ പ്രിന്റിന്റെ റേറ്റിഷോ മാറ്റിയപ്പോൾ ആ രംഗത്തിൽ നിന്ന് ഇന്നസെന്റ് മുറിഞ്ഞു പോയതായിരിക്കും എന്ന ഒരു വാദവും ഉണ്ട് . ആ കാലഘട്ടത്തിൽ തിയേറ്ററിൽ പോയി സിനിമ കണ്ട ആളുകൾ ഈ രംഗത്തിൽ ഇന്നസെന്റ് ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ട്. വളരെ മികച്ച ഒരു തിയേറ്റർ എക്സ്പീരിയൻസ് ആയ ഈ ചിത്രം ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ് എന്നും അവർ ഓർത്തെടുക്കുന്നു ആസ്പെക്ട് റെഡ്ഷ്യോ യിൽ വന്ന വ്യത്യാസമാണ് ഈ സീനിൽ നിന്ന് ഇന്നസെന്റിനെ മായ്ച്ചു കളഞ്ഞതെന്നാണ് കൂടുതൽ ആളുകൾ വിശ്വസിക്കുന്നത് .

Trending

To Top
error: Content is protected !!