ARTICLES

ഇതുകൂടാതെ ലോക്ക്ഡൗണ്‍ നീട്ടുക കൂടിചെയ്തല്ലോ ദൈവമേ

സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത് അമീര്‍ഖാനും സല്‍മാന്‍ഖാനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അന്തസ് അപ്‌നാ അപ്നാ. കരിഷ്മാ കപൂറും രവീണ ടണ്ഡനുമായിരുന്നു നായികമാരായി എത്തിയത്. ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അന്തസ് അപ്‌നാ അപ്നാ. സിനിമയിലെ പാട്ടുകളും വലിയ തരംഗമായിരുന്നു. യേ രാത് ഓര്‍ യേ ദൂരി എന്ന് തുടങ്ങുന്ന എസ് പി ബാലസുബ്രഹ്മണ്യവും ആശാഭോസ്ലയും ചേര്‍ന്ന് ആലപിച്ച ഗാനം ഇപ്പോഴും സിനിമാ സ്‌നേഹികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ വീണ്ടും ആ പാട്ട് തരംഗമാവുകയാണ്. ആ പാട്ടിന് അടിപൊളി ചുവടുകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രിയപ്പെട്ട മൂന്ന് താര സുന്ദരിമാര്‍.

തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം അത് ഹിറ്റാവുകയും ചെയ്തു. ദിവ്യ പിള്ള, പൂജിത മേനോന്‍, ദിയ എന്നിവരാണ് നൃത്തം ചെയ്യുന്ന സുന്ദരിമാര്‍. മൂന്ന് പേരും മലയാളികള്‍ക്ക് പരിചിതരായ താരങ്ങളാണ്. ഇവര്‍ മൂന്ന് പേരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തില്‍ നിന്ന് എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ പിള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബെസ്റ്റീസ് മാഡ്‌നെസ്, ലോക്ഡൗണ്‍ ഹാപ്പിനെസ്സ് തുടങ്ങിയ ടാഗുകളും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ലോക്ക്ഡൗണ്‍ നീട്ടുക കൂടിചെയ്തല്ലോ ഈശ്വരാ എന്നാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. എടാ എന്ന വിളിയാണ് അതിന് ദിവ്യപിള്ള മറുപടിയായി നല്‍കിയത്. ട്രീമെമ്മറീസ് എന്നൊരു ടാഗും കൊടുത്ത് മിണ്ടാതിരിക്കാന്‍ പറയുകയും ചെയ്തു. വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും കോസ്റ്റിയൂസ് അടിപൊളിയാണെന്നും ദിവ്യപിള്ളയുടെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വന്നു.

നിങ്ങള്‍ പലചരക്ക് സാധനങ്ങള്‍ റെഡിയാക്കാന്‍ ഇരുന്നതായിരുന്നു പക്ഷെ അവസാനം ഇന്‍സ്റ്റാഗ്രാം റീല്‍സ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നൊരു അടിക്കുറിപ്പോടെയാണ് പൂജിത മേനോന്‍ വീഡിയോ പങ്കുവെച്ചത്. നല്ല സമയവും ഭ്രാന്തുള്ള സുഹൃത്തുക്കളും ചേര്‍ന്ന് മികച്ച ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു എന്നാണ് ദിയ പങ്കുവെച്ച വീഡിയോയില്‍ അടിക്കുറിപ്പായി കുറിച്ചത്. കള എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഇപ്പോള്‍ വളരെ സുപരിചിതയായ താരമാണ് ദിവ്യ പിള്ള. സിനിമയില്‍ ടോവിനോ അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലാണ് ദിവ്യ എത്തിയത്. മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഫഹദ് ഫാസില്‍ ഇരട്ട വേഷത്തില്‍ എത്തിയ അയാള്‍ ഞാനല്ല എന്ന സിനിമയില്‍ നായിക ആയിട്ടായിരുന്നു ദിവ്യ പിള്ളയുടെ അരങ്ങേറ്റം

ഊഴം, മാസ്റ്റര്‍ പീസ്, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ സിനിമകളിലും താരം പ്രധാന വേഷത്തില്‍ എത്തി. അനൂപ് മേനോന്‍ നായകനാകുന്ന കിംഗ് ഫിഷ്, സൈമണ്‍ ഡാനിയല്‍ തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഇനി റിലീസ് ആകാനുള്ള ചിത്രങ്ങള്‍. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്, ഉടന്‍ പണം, ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ തുടങ്ങിയ പ്രോഗ്രാമുകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ദിവ്യപിള്ള പ്രിയങ്കരിയാണ്. നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ അവതാരികയായി തിളങ്ങിയ താരമാണ് പൂജിത മേനോന്‍. നീ കോ ഞാ ചാ എന്ന സിനിമയിലൂടെ നായികയായി സിനിമയിലേക്കും എത്തി. ഓം ശാന്തി ഓശാനാ, അരികില്‍ ഒരാള്‍, കൊന്തയും പൂണൂലും, സ്വര്‍ണ്ണ കടുവ തുടങ്ങിയ സിനിമകളിലും പൂജിത മേനോന്‍ അഭിനയിച്ചു. മോഡലും കൂടിയാണ് താരം.

 

View this post on Instagram

 

A post shared by Divya Pillai (@pillaidivya)

Trending

To Top
error: Content is protected !!