പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാൾ ആണ് ഐ വി ശശി. നിരവധി സിനിമകൾ ആണ് ഐ വി ശശി സംവിധാനം ചെയ്തത്. ഇന്നും പ്രേക്ഷകർ ഓർമിക്കും തരത്തിൽ ഒരു പിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാളത്തിന് സമ്മാനിച്ചത്. നിരവധി നല്ല ചിത്രങ്ങൾ ഐ വി ശശിയുടേതായി മലയാളത്തിൽ ഒരുങ്ങിയിട്ടുണ്ട്. അവയ്‌ക്കെല്ലാം തന്നെ ആരാധകരും ഏറെ ആണ്. കൂടാതെ നിരവധി താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ ഓരോ ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ളത്.
സാധാരണ സിനിമകളിൽ ആ കാലത്തെ ഒന്നോ രണ്ടോ തിരക്കുള്ള താരങ്ങൾ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുക. എന്നാൽ ഐ വി ശശി സിനിമകളിൽ ആ കാലത്തെ തിരക്കുള്ള മുഴുവൻ താരങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് ശശി തന്റെ മിക്ക സിനിമകളും ചെയ്തിട്ടുള്ളത് എന്നത് ആണ് അദ്ദേഹത്തെ മറ്റു സംവിധായകരിൽ നിന്നും വ്യത്യസ്തർ ആക്കുന്നത്. ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ആണ് താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്.
ഇപ്പോൾ ഐ വി ശശിയുടെ ഓർമ്മ ദിവസം ഒരു ആരാദകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാജേഷ് ലീല എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മൾട്ടി സ്റ്റാർ ചിത്രങ്ങളെ പുഷ്പം പോലെയാണ് ക്രാഫ്റ്റ് ചെയ്തത് എന്ന് കാണുന്നവർക്ക് തോന്നിപ്പിക്കുന്ന സംവിധായകൻ. ആൾക്കൂട്ട ചിത്രീകരണത്തിന് പാഠ പുസ്തകം തന്നെയായിയിരുന്നു ശശി സാർ പടങ്ങൾ എന്ന് പറഞ്ഞാൽ തെറ്റാവാൻ ചാൻസില്ല.
അത് പോലെ എം ടി യുടെ എഴുത്തിനെ തങ്ങളുടെ പ്രതിഭ കൊണ്ടും ,പേര് കൊണ്ടും സൈഡാക്കിയവരല്ലേ ഐ വി ശശിയും ഭരതനും എന്നും തോന്നിയിട്ടുണ്ട്( ‘ഉയരങ്ങളിൽ ‘ താഴ്വാരം ഒക്കെ ഈയിടെ കണ്ടപ്പോ ഫീൽ ചെയ്തതാണ് ,അത് എം ടി യു ടെ എഴുത്താണ് എന്ന് അറിഞ്ഞിരുന്നില്ല മറിച്ച് വടക്കൻ വീരഗാഥ , പരിണയം ,സുകൃതം ഒക്കെ കാണുന്നതിന് മുൻപേ എം ടി പടം എന്ന ലേബൽ ആയിരുന്നു ) എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
ശശി സാർ ഒരു സംഭവം തന്നെയായിരുന്നു, ഇതും കൂടാതെ ജൂനിയർ ആർട്ടിസ്റ്റ്കൾ, ഇതോടൊപ്പം ഈ നാട്, വാർത്ത , അങ്ങനെ ഒരുപാടുണ്ട്. മമ്മൂട്ടി 37 സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്, 1921 ആണോ കൂടുതൽ ആക്ടേഴ്സ് ഉള്ളത് ? തുടങ്ങി നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഐ വി ശശിയുടെ ഓർമ്മ ദിവസം.