ഷൂട്ടിങ് സമയത്തു അപ്പോഴത്തെ ഒരു ത്രില്ലിൽ ആണ് ആ രംഗങ്ങൾ മമ്മൂട്ടി തന്നെ ചെയ്തത്

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ജോമോൻ സംവിധാനം ചെയ്ത് ചിത്രം ആണ് ജാക്ക്പോട്ട്. ടി ദാമോദരന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം 1993 ൽ ആണ് പുറത്തിറങ്ങിയത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ താരത്തിനെ കൂടാതെ ഐശ്വര്യ, ഗൗതമി, ജഗദീഷ്, ആർ എൻ സുദർശൻ, ജഗന്നാഥ വർമ്മ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നൂറിൽ അധികം ദിവസം ആണ് ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനം നടത്തിയത്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കയറുപൊട്ടിച്ചോടിയ പോത്തിന് പുറകെ ഓടി സാഹസികമായി ഷൂട്ട് ചെയ്തു കയ്യടി നേടിയ ജെല്ലിക്കെട്ട് എന്ന സിനിമയുടെ ഛായാഗ്രഹണ മികവിനെ പറ്റി നമുക്കറിയാം.

എന്നാൽ വർഷങ്ങൾക്കു മുൻപ് സാങ്കേതിക വിദ്യയുടെ പരിമിതികളിൽ നിന്നുകൊണ്ട് 70 -80 kmph സ്പീഡിൽ ഓടുന്ന കുതിരകളെ സാഹസികമായി ഷൂട്ട് ചെയ്തു അതിൻറെ എല്ലാ പെർഫെക്ഷനോടും കൂടി സ്ക്രീനിൽ എത്തിച്ച ഒരു സിനിമയുണ്ട്. മലയാള സിനിമയിൽ ഒട്ടും explore ചെയ്യപ്പെടാത്ത ഒരു ജേണർ ആണ് സ്പോർട്സ്. സ്പോർട്സ് സിനിമകൾ എന്ന പേരിൽ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ടെങ്കിലും മിക്കതും വികലമായ സൃഷ്ഠികളാണ് , പിന്നെയുള്ളത് ക്യാപ്റ്റൻ , 1983 ഒക്കെ പോലെ സ്ലോ പേസിൽ നീങ്ങുന്ന ഡ്രാമ സിനിമകളും.

അതല്ലാതെ ഒരു കായിക ഇനത്തെ കുറിച്ച് നല്ല രീതിയിൽ പഠനങ്ങൾ ഒക്കെ നടത്തി ഒരു നല്ല കായിക മത്സരം കാണുമ്പോൾ കിട്ടുന്ന ആവേശവും ത്രില്ലും ഒക്കെ പ്രേക്ഷകനെ അനുഭവിപ്പിക്കാൻ സാധിക്കുന്ന ലക്ഷണമൊത്ത കൊമേർഷ്യൽ സ്പോർട്സ് സിനിമകൾ , അങ്ങനെ എടുത്ത് പറയാൻ സാധിക്കുന്ന ഒരേ ഒരു സിനിമയെ മലയാളത്തിലുള്ളു . ജാക്ക്പോട്ട്. കേരളത്തിന് പുറത്തുള്ള ആർക്കെങ്കിലും വേണ്ടി മലയാളത്തിൽ നിന്നൊരു പെർഫെക്റ്റ് കൊമേർഷ്യൽ എന്റെർറ്റൈനെർ സജസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്ന പേരുകളിൽ ഒന്നാണ് ജാക്ക്പോട്ട്.

ഇതിൽ എടുത്ത് പറയേണ്ട കാര്യം ക്ലൈമാക്സിലെ റേസ് ചെയ്തിരിക്കുന്നത് മമ്മൂക്ക തന്നെയാണ് എന്നതാണ് . ഷൂട്ടിങ് സമയത്തു അപ്പോഴത്തെ ഒരു ത്രില്ലിൽ അത് ചെയ്‌തെങ്കിലും പിന്നീട് ഫൈനൽ കട്ടിങ് കഴിഞ്ഞു സിനിമ കണ്ടപ്പോളാണ് എത്ര വലിയ റിസ്ക്ക് ആണ് എടുത്തത് എന്ന് മമ്മൂക്കയ്ക്കും സംവിധായകനും മനസിലായത് (സംവിധായകൻ ജോമോൻറെ വാക്കുകൾ ) എന്നുമാണ് പോസ്റ്റ്.

Leave a Comment