അന്ന് ആ ചോദ്യവും അതിനുള്ള ഉത്തരവും വലിയ വിവാദം ആയതായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ജാഫർ ഇടുക്കി. നിരവധി സിനിയമകളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ വർഷങ്ങൾ കൊണ്ട് എത്തിക്കൊണ്ടിരിക്കുന്നു താരം ഈ അടുത്ത കാലത്തായി നിരവധി സിനിമകളിൽ ആണ് ഉള്ളത്. ഒരു പക്ഷെ ഇപ്പോൾ ജാഫർ ഇടുക്കി ഇല്ലാത്ത സിനിമകൾ വളരെ ചുരുക്കം ആണെന്ന് തന്നെ പറയാം. നിരവധി യുവതാരങ്ങൾക്ക് ഒപ്പം ശ്രദ്ധേയമായ വേഷം ചെയ്യാൻ താരത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ കഴിഞ്ഞു എന്ന് തന്നെ പറയാം. ഒരു പക്ഷെ ജാഫർ ഇടുക്കിയുടെ സിനിമയിൽ ഉള്ള ഭാഗ്യം തെളിഞ്ഞത് ഇപ്പോൾ ആണെന്ന് പറയാം.

ഇപ്പോഴിതാ അദ്ദേഹത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഇപ്പൊ മലയാള സിനിമയിൽ സജീവമല്ല എന്ന് പറഞ്ഞുകൊണ്ട് ആണ് പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. അതെന്തുകൊണ്ടാണ് അദ്ദേഹം സജീവമല്ലാത്തത്  എന്നും സ്വയം സെലക്റ്റീവ് ആയതാണോ എന്നും അദ്ദഹത്തോടെ ഒരു ആരാധിക ചോദിച്ചിരുന്നു.

ഇതൊന്നും അല്ലെങ്കിൽ സംവിധായകർ വിളിക്കാത്തത് കൊണ്ടാണോ സജീവം അല്ലാത്തത് എന്നും നാലഞ്ചു വർഷങ്ങൾക്കു മുമ്പ് കൈരളി ടി വി യിലെ ജാഫർ ഇടുക്കി പങ്കെടുത്ത ഒരു പ്രോഗ്രാമിൽ ഒരു പെൺകുട്ടി താരത്തിനോട് ചോദിച്ച ചോദ്യവും അതിനു അദ്ദേഹം നൽകിയ മറുപടിയും അന്ന് കുറേ വിവാദമായതാണ് എന്നും ഇന്നും ആ ചോദ്യത്തോടും അതിന്റെ മറുപടിയോടും ഒരു തരത്തിലും യോജിപ്പില്ല എന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ പക്ഷേ ഇന്ന് ജാഫർ ഇടുക്കി ഇല്ലാത്ത മലയാള സിനിമകൾ വളരെ കുറവ് ആണെന്നും വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് ഇദ്ദേഹം ഇല്ലാതെ ഇന്ന് പുറത്ത് വരുന്നത് എന്നും മികച്ച ക്യാരക്ടർ റോളുകൾ ആണ് ഇദ്ദേഹത്തിന് ലഭിക്കുന്നത് എന്നും അതും ലിജോ ജോസ് പെല്ലിശേരി പോലുള്ള പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളിൽ പോലും അദ്ദേഹത്തിനൊരു ഇടമുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.

മാത്രമല്ല, സജീവമല്ലാത്തിടത്തുന്നു വന്നു ഇന്ന് മലയാള സിനിമയിൽ സജീവ താരങ്ങളിൽ ഒരാൾ ആയി മാറിയ താരം ആണ് ജാഫർ ഇടുക്കി എന്നുമാണ് പോസ്റ്റിൽ പറയുന്നത്. സത്യത്തിൽ ആ പെൺ കുട്ടി ചോദിച്ച ശേഷം ഇങ്ങേർക്ക് ചാകര ആയിരുന്നു. ആ പെൺകുട്ടിക്ക് ഒരു ഫ്‌ളാറ്റ് എങ്കിലും വാങ്ങിച് കൊടുക്കണം ജാഫർ എന്നാണ് ഒരു ആരാധകൻ ഈ പോസ്റ്റിനു നൽകിയിരിക്കുന്ന കമെന്നത്.

Leave a Comment