പഴയ സിനിമകളിൽ ജഗദീഷ് സുനിത കോമ്പിനേഷൻ ഒരു വല്ലാത്ത ഫീൽ തന്നെയായിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആണ് ജഗതീഷ്. വർഷങ്ങൾ കൊണ്ട് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേഷകരുടെ ഹൃദയം കവർന്ന താരങ്ങളിൽ ഒരാൾ. നിരവധി സിനിമകളിൽ ആണ് ജഗതീഷ് ഇതിനോടകം തന്നെ അഭിനയിച്ചത്. കോമഡി താരം ആയിട്ട് ആണ് ജഗതീഷ് കൂടുതലും പ്രേഷകരുടെ മുന്നിൽ എത്തിയത് എങ്കിലും ജഗതീഷ് നായക വേഷത്തിൽ എത്തിയ ചിത്രങ്ങളും കുറവല്ല. നിരവധി ചിത്രങ്ങളിൽ ഒരു കാലത്ത് ജഗതീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ഹാസ്യതാരമായി നീനാ ഒരാളുടെ നായികയായി അഭിനയിക്കാൻ അന്ന് പല മുൻ നിര നായികമാരും മടിച്ചിരുന്നു. ഉർവശിയെ പോലെ അപൂർവം നായികമാർ ആണ് ജഗതീഷിനൊപ്പം നായിക വേഷത്തിൽ അഭിനയിക്കാൻ താൽപ്പര്യം കാണിച്ചത്. എന്നാൽ ജഗതീഷ് നായക വേഷത്തിൽ എത്തിയ ചിത്രങ്ങൾ ഒക്കെയും നിർമ്മാതാക്കൾക്ക് ലാഭം നേടി കൊടുത്തവ ആണ്. ജഗതീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് എത്തിയ ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ജഗതീഷിന്റെ പഴയകാല സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് ജഗതീഷും നടി സുനിതയും ഒന്നിച്ച ചിത്രത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തന്റെ പ്രണയിനിയെ ഇമ്പ്രെസ്സ് ചെയ്യാൻ പ്രണയിനിയുടെ അമ്മയ്ക്ക് “ഭക്ത കുചേല “കാസറ്റ് മറിച്ചു നൽകി പണി വാങ്ങിച്ചു എന്നും.

ശേഷം സിദ്ധിഖ്നെയും കൂട്ടി രാത്രിയിൽ കാസറ്റ് അടിച്ച് മാറ്റാൻ പോയിട്ട് അവിടെ വെച്ച് ഒരു ഡയലോഗ് ഉണ്ട്‌, അത് “ഞങ്ങൾ നിങ്ങളെ ആ ത്മഹത്യ ചെയ്തു കളയും എന്നും ഇദ്ദേഹം പോസ്റ്റിൽ പറയുന്നു. കൂടാതെ പണ്ടത്തെ സിനിമകളിൽ ജഗദീഷും സുനിതയും തമ്മിലുള്ള ഒന്നിച്ചുള്ള സിനിമകൾ എല്ലാം ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു നമുക്ക് തന്നത് എന്നും ആണ് ആരാധകൻ പോസ്റ്റിൽ കൂടി പറയുന്നത്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

അന്ന് ഞങ്ങൾ ജഗദിഷ് നു വേണ്ടി എഴുതിയ 90% കൊച്ചു കൊച്ചു തമാശ സിനിമകളും സാമ്പത്തികം ആയി രക്ഷപെട്ടവാ ആയിരുന്നു എന്ന് ഒരിക്കൽ കലൂർ ഡെന്നിസ് തന്നെ ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിൽ പറഞ്ഞു എന്ന് ഒരു ആരാധകൻ കമെന്റ് ഇട്ടിരിക്കുന്നത്. മറ്റൊരു ആരാധകൻ പറഞ്ഞിരിക്കുന്നത് ഇങ്ങേരുടെ 90സിലെ കുറെ സിനിമകൾ ഉണ്ട്, അത് കോമഡി പടം ആണെങ്കിലും ഫാമിലി പടം ആണെങ്കിലും പുള്ളിയുടെ അഭിനയവും കോമഡിയും സൂപ്പർ ആണ് എന്നാണ്, ജഗദീഷ് ചിത്രങ്ങളിൽ നായിക ആയതോടെ സൂപ്പർ താരങ്ങളുടെ നായിക ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ നടിമാരിൽ ഒരാൾ ആണ് സുനിത  എന്നാണ് മറ്റൊരു ആരാധകൻ പറഞ്ഞത്.

Leave a Comment