വർഷങ്ങൾക്ക് ശേഷമുള്ള സന്തോഷം, ജഗതിയുടെ വീട്ടിൽ വിജയാഘോഷം

മലയാളികളുടെ മനസ്സിൽ എന്നും ഒരു നൊമ്പരം ആയിരുന്നു നടൻ ജഗതീ ശ്രീകുമാർ. സിനിമയിൽ വളരെ തിരക്കേറി നിൽക്കുന്ന സമയത്ത് ആണ് താരത്തിന് അപ്രതീക്ഷിതമായി അപകടം ഉണ്ടാകുന്നത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് താരത്തിന്റെ ജീവിതത്തിലേക്ക് ആ ദുരന്ത ദിവസം കടന്ന് വരുന്നത്. ഒരു സിനിമയുടെ ലൊക്കേഷനിൽ നിന്ന് മറ്റൊരു സിനിമയുടെ ലൊക്കേഷനിലേക് പോകും വഴി ആണ് ജഗതി ശ്രീകുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. മാരകമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജഗതി വര്ഷങ്ങളോളം ചികിത്സയിൽ ആയിരുന്നു. അപകടം ഉണ്ടായതിനു ശേഷം സിനിമയിൽ നിന്ന് ജഗതി വിട്ട് നിൽക്കുകയായിരുന്നു. താരത്തിന്റെ അവസ്ഥയിൽ ആരാധകർക്കും സഹതാരങ്ങൾക്കും എന്നും നൊമ്പരം തന്നെ ആയിരുന്നു. താരത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകരും. വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ഒടുവിൽ ജഗതിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാക്കുകയായിരുന്നു.

ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതോടെ ജഗതി വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. ഒരു പരസ്യ ചിത്രത്തിൽ കൂടി ആണ് വർഷങ്ങൾക്ക് ശേഷം ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും ജഗതിയുടെ തിരിച്ച് വരവിനെ മലയാള സിനിമ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ജഗതി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. സേതുരാമയ്യർ സീരീസിൽ കൂടി ആണ് ജഗതി മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ഇഷ്ട്ട താരത്തെ വീണ്ടും സ്‌ക്രീനിൽ കണ്ടതിന്റെ ആവേശത്തിൽ ആണ് ആരാധകരും.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം തന്റെ വീട്ടിൽ ആഘോഷിച്ചിരിക്കുകയാണ് ജഗതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇനി സിനിമയിൽ അഭിനയിക്കില്ലേ എന്ന ചോദ്യത്തിന് ഇനിയും അഭിനയിക്കും എന്ന് തലയാട്ടുന്ന ജഗതിയെയും വിഡിയോയിൽ കാണാം. നിരവധി പേരാണ് ഈ വിഡിയോയിൽ താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇനിയും ഇത് പോലെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിയട്ടെ എന്നും വീണ്ടും പഴയത് പോലെ ഊർജസ്വലനായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയട്ടെ എന്നും തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.