എന്റെ ശരികൾ ആണ് ഞാൻ ചെയ്യുന്നത്, എനിക്ക് അതിൽ ഒരു അതിർവരമ്പും ഇല്ല

കഴിഞ്ഞ ദിവസം ആണ് ഹോളിവൂണ്ട് എന്ന മലയാളം സിനിമയുടെ ട്രൈലെർ പുറത്തിറങ്ങിയത്. ട്രൈലെർ പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ലെസ്ബിയൻ പ്രമേയത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ് ഇത്.എസ് എസ് ഫ്രെയിംസ് എന്ന പുതിയ ഒ റ്റി റ്റി പ്ലാറ്റ്ഫോമിലൂടെ ആണ് സിനിമ ഓഗസ്റ്റ് 12നു റിലീസ് ആകുന്നതു

ജാനകി സുധീർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ വരുന്നവരിൽ ഒരാൾ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ജാനകി പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ പല ഇടത്തും ഹോ ട്ട് രംഗങ്ങൾ ഉണ്ടായിരുന്നു. ന ഗ്നമായി അഭിനയിക്കുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ട്. ഈ രംഗത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യവും അതിനു ജാനകി നൽകിയ മറുപടിയും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിനോടുള്ള ചോദ്യം ഇങ്ങനെ ആയിരുന്നു, ചിത്രത്തിൽ ന്യു ഡ് രംഗങ്ങൾ ചിത്രീകരിച്ചിരുന്നു, എന്നാൽ ഈ സമയത്ത് സൊസൈറ്റിയോട് എന്ത് പറയുമെന്ന് ഉള്ള ടെൻഷൻ ഉണ്ടായിരുന്നോ? സദാചാര ചിന്തകളെ കുറിച്ചുള്ള ഭയം ഉണ്ടായിരുന്നോ എന്നുമാണ്.

എന്നാൽ ഇതിനു ജാനകി നൽകിയ മറുപടി ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്റെ ശരികൾ ആണ് ഞാൻ ചെയ്യുന്നത്. അതിൽ എനിക്ക് കാണിക്കാൻ പറ്റുന്ന ഭാഗങ്ങൾ ആണ് ഞാൻ കാണിക്കുന്നത്. എനിക്ക് ഒരു ലിമിറ്റേഷൻ ഉണ്ട്. അത് ബ്രേക്ക് ചെയ്യാൻ ഞാൻ ഇത് വരെ വളർന്നിട്ടില്ല. ഇപ്പോൾ ഞാൻ ചെയ്തിരിക്കുന്നത് എന്റെ ലിമിറ്റേഷനിൽ ഉള്ള കാര്യം ആണ്. അതിനു ഞാൻ നാട്ടുകാരെ ഭയക്കേണ്ട കാര്യം ഇല്ല. ആ കാരക്ടർ ഞാൻ ചോദിച്ച് വാങ്ങിച്ചത് ആണ്. ആ സ്ഥിതിക്ക് ഞാൻ ആ കാരക്ടറിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ചെയ്യേണ്ട കാര്യം തന്നെ ആണ് അത്. ഞാൻ എന്ന കലാകാരിയെ വിശ്വസിച്ച് ആണ് ആ വേഷം അവർ എനിക്ക് തന്നത്. ഇത് ഒരു കല മാത്രം ആണ്. അപ്പോൾ ഞാൻ സമൂഹത്തെ അല്ല നോക്കേണ്ടത് എന്നുമാണ് താരം പറഞ്ഞ മറുപടി.

ശരീരം മുഴുവൻ തുറന്നു നാട്ടുകാരെ കാണിക്കുന്നത് കലയാണോ അപ്പൊ ആ കലാരൂപത്തിന്റെ പേര് എന്താണ് എന്തായലും നന്നായി വലിയ ഉയരങ്ങളിൽ എത്തട്ടെ, സമൂഹം ആണ് കലാകാരികളെയും കലാകാരന്മാരെയും വളർത്തുന്നത് അത് മറക്കരുത് നിങ്ങൾക്ക് തോന്നിയപോലെ അഭിനയിക്കാം കാണണോ വേണ്ടയോ എനിക്ക് തീരുമാനിക്കാം, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.