എനിക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇതൊക്കെ കാണുമ്പോൾ നാട്ടുകാർക്ക് ഉള്ളത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ജാനകി സുധീർ. മോഡൽ ആയി തിളങ്ങുന്ന ജാനകി ഒരു അഭിനേത്രി കൂടി ആണ്. ഈ തവണത്തെ ബിഗ് ബോസ് മത്സരത്തിൽ താരം പങ്കെടുത്തു എങ്കിലും അധികനാൾ പരുപാടിയിൽ തുടരാൻ താരത്തിന് കഴിഞ്ഞില്ല. ജാനകി പ്രധാന വേഷത്തിൽ എത്തുന്ന ഹോളി വൗണ്ട് എന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് പ്രദർശനത്തിന് എത്തിയത്. മികച്ച അഭിപ്രായം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആണ് ജാനകി സുധീർ പ്രധാന വേഷത്തിൽ എത്തിയ ഹോളി വൗണ്ട് ചിത്രം റിലീസിന് എത്തിയത്. കുറച്ച് നാളുകൾ ആയി തന്നെ ഈ ചിത്രത്തിനെ കുറിച്ചുള്ള പ്രമോഷനുകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യ ലെസ് ബിയൻ ചിത്രം എന്ന തലകെട്ടോടു കൂടി ആണ് ചിത്രം പ്രമോട്ട് ചെയ്തിരുന്നത്. ചിത്രത്തിന്റെ ടീസറുകൾക്കും ട്രൈലെറുകൾക്കും എല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം കഴിഞ്ഞ ആഴ്ച ആണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണം ആണ് ചിത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരുന്നത്.

എന്നാൽ ചിത്രം റിലീസ് ആയതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്. പലരും കടുത്ത ഭാഷകളിൽ തന്നെ ആണ് താരത്തിനെതിരെ വിമർശനവുമായി വരുന്നത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കില്ല എന്ന തരത്തിൽ ആണ് താരം പ്രതികരിക്കുന്നതും. ചിത്രത്തിലെ കഥ ഞാൻ ചോദിച്ച് വാങ്ങിച്ചത് ആണെന്നും അപ്പോൾ എന്നെ വിശ്വസിച്ച് ആ കഥാപാത്രത്തെ എനിക്ക് തന്ന സംവിധായകനോട് ഞാൻ ആ നീതി പുലർത്തണം എന്നുമാണ് ജാനകി പറയുന്നത്.

ചില രംഗങ്ങൾ ഒക്കെ അഭിനയിക്കുന്നതിനാണ് ഈ വിമർശനങ്ങൾ ഒക്കെ ഉണ്ടാകുന്നത്. എന്നാൽ ഒറ്റയ്ക്ക് ഇരുന്നു ഈ രംഗങ്ങൾ കണ്ടിട്ടാണ് വിമർശനവുമായി ഇവർ എത്തുന്നത്. എനിക്കോ എന്റെ വീട്ടുകാർക്കോ ഇല്ലാത്ത എന്ത് പ്രശ്നം ആണ് ഞാൻ ഈ സിനിമയിൽ അഭിനയിച്ചതിൽ നാട്ടുകാർക്ക് ഉള്ളത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല എന്നും സിനിമയോട് നീതി പുലർത്തുന്ന രീതിയിൽ ആണ് ഞാൻ അഭിനയിച്ചിട്ടുള്ളത് എന്നും അത് എന്റെ ജോലി ആണ്.

ഇത് എന്റെ ജോലി ആണ്. ആ ജോലി ആണ് ഞാൻ ചെയ്തത്. അതിനു മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? പ്രശ്നം ഉള്ളവർ ആയിരുന്നു എങ്കിൽ ഇതൊന്നും കാണരുതായിരുന്നു. ഇത് മുഴുവൻ കണ്ടു കഴിഞ്ഞിട്ട് പിന്നെ വിമർശനവുമായി എത്തുന്നതിൽ അർഥം ഇല്ല എന്നും ജാനകി അഭിമുഖത്തിൽ പറഞ്ഞു.

Leave a Comment