“ബാങ്ക് ഓഫ് കൊച്ചിൻ ജപ്പാനിലാണ് ” – വൺ മാൻ ഷോ

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലാണ് ആദ്യ മലയാള സിനിമ പിറക്കുന്നത്. ജെ സി ഡാനിയലാണ് മലയാള സിനിമയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് മലയാള സിനിമയുടെ പ്രതാപ കാലമായിരുന്നു. പിന്നീട് ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന ചിത്രവും പുറത്ത് വന്നത് മലയാള സിനിമയിലൂടെയായിരുന്നു. മലയാള സിനിമയിൽ നിന്നും ഇന്ത്യൻ സിനിമയ്ക്ക് കിട്ടിയിരിക്കുന്ന സംഭാവനകൾ ചെറുതൊന്നുമല്ല. മികച്ച സംവിധായകരെയും അഭിനേതാക്കളെയും ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഒരു സിനിമ മേഖലയാണ് മലയാളം സിനിമ. ഇന്ന് മറ്റു പല ഇന്ഡസ്ട്രികളും ഉറ്റു നോക്കുന്നത് നമ്മുടെ മലയാളം സിനിമ ഇന്ഡസ്ട്രിയെയാണ്. മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാത്രമല്ല മലയാളികൾക്ക് നൽകിയ അറിവുകളും ഉണ്ട്. അതൊക്കെ എന്താണെന്നു അല്ലെ.

മലയാളികളിൽ എത്രയോപേർക്ക് പുത്തൻ അറിവുകൾ നൽകിയിരിക്കുന്നു നമ്മുടെ മലയാള സിനിമ. അതൊക്കെ എന്താണെന്നല്ലേ. ബാങ്ക് ഓഫ് കൊച്ചിൻ എവിടെയാണ് എന്ന് നമ്മളിൽ എത്രപേർക്ക് അറിയാം? ആർക്കും വലിയ അറിവുണ്ടാകില്ല. അതെ അത് ജപ്പാനിലാണ്. ഇത് മലയാളി പ്രേക്ഷകരിലേക്ക് എത്തിച്ചത് ആരാണ്? അതെ വൺ മാൻ ഷോയിലെ ഹരിനാരായണൻ ആണ് ഇതൊക്കെ നമ്മുക്ക് പറഞ്ഞു തന്നത്. ഒപ്പം കുത്തബ്മിനാറിനെക്കാൾ വലുതാണ് താജ്മഹൽ എന്നും അദ്ദേഹം നമ്മുക്ക് പറഞ്ഞുതന്നു. താങ്ക്സ് ടു ഹരിനാരായണൻ. അത്പോലെ മറ്റൊരു ജീനിയാസാണ് ഉണ്ണി ദാമോദർ ഏലിയാസ് പരമശിവം, വാളയാർ പരമശിവം. അദ്ദേഹം നമ്മുക്ക് പകർന്ന അറിവിനെ കുറിച്ചാണ് ഇനി പറയുന്നത്. ഐസിനുള്ളിൽ അതായത് ചെറിയ ഐസ് ക്യൂബിൽ അല്ല വലിയ ഐസിൽ സ്പിരിറ്റ് വച്ചാൽ സ്പിരിറ്റ് ഐസ് ആകില്ല. കാരണം സ്പിരിറ്റ് ഐസ് ആകാൻ മൈനസ് നൂറ്റി പന്ത്രണ്ട് ഡിഗ്രി ആകണം എന്നാണ്. ഏറെക്കുറെ അത് ശരിയുമാണ്. അദ്ദേഹം നൽകിയ അറിവ് നാം ചെറുതായി കാണരുത്.

എന്നാൽ ഇനി രസകരമായ കുറച്ചു അറിവുകൾ നമ്മുക്ക് പങ്ക് വയ്ക്കാം. പന ഒരു നിശ്ചിത കോണിൽ വളച്ചാൽ എത്ര വലിയ കോട്ടയും നിഷ്പ്രയാസമായി കടക്കാൻ സാധിക്കും എന്ന് നമ്മുക്ക് മനസ്സിലാക്കി തന്ന മിസ്റ്റർ മഹേന്ദ്ര ബാഹുബലിയോട് നന്ദി പറയണം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച്ച കുചേലദിനം ആണെന്ന് നമ്മുക്ക് പറഞ്ഞു തന്നത് നമ്മുടെ രാമാനുജനാണ്. ഒരുപിടി അവലുമായി തന്റെ കൂട്ടുകാരനെ കാണുവാൻ നാട്ടിൽ നിന്നും കുടഗുവരെ പോയാ ആത്മാർത്ഥ സുഹൃത്തതാണ് ആ മനുഷ്യൻ. ഇനി പറയുന്നത് ഒരൽപം സീരിയസ് അറിവാണ് ആണ്. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമറ്റിക്‌സിൽ ആണ്. വിതൗട്ട് മാത്തമറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യം. ഇത് പറഞ്ഞത് ആരാണെന്നു പിന്നെ പ്രത്യേകം പറഞ്ഞു തരണ്ടല്ലോ. നമ്മുടെ ചാക്കോ മാഷ് തന്നെ, നമ്മുടെ കടുവ ചാക്കോ. സൗന്ദര്യം ഉള്ളവർ ജയിലിൽ കിടക്കാൻ പാടില്ലന്നാണ് ബിഗ് ബ്രദറിലെ അനിയൻ കുട്ടൻ പറയുന്നത്. സുരേഷ് ഗോപി പറയുന്നത് പോലെ ഒരറിവും ചെറുതല്ല.